Monday, January 19, 2009

എന്റെ കേരളം-ശബരിമല


പത്തനംതിട്ട ജില്ലയിലെ ശബരിമല വര്‍ഷംതോറും കോടിക്കണക്കിന്‌ ഭക്തജനങ്ങളെത്തുന്ന ക്ഷേത്രമാണ. ്‌ മണ്‌ഢല മകരവിളക്ക്‌ കാലത്താണ്‌ ഏറ്റവുംകൂടുതല്‍ തീര്‍ഥാടകരെത്തുന്നത്‌.ഈ കാലയളവില്‍ കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതലാളുകള്‍ ശബരിമലയിലെ്‌ ത്തുന്നു വെന്നാണ്‌ കണക്ക്‌.ഇതുകൂടാതെ എല്ലാ മലയാളമാസവും ഒന്നുമുതല്‍ അഞ്ചുവരെ തീയതികളില്‍ നടതുറക്കും.മീനമാസത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ഉത്സവവും മേടത്തില്‍ പത്തുദിവസത്തോളം നീളുന്ന വിഷു ഉത്സവവും കൊണ്ടാടുന്നു.മകരം ഒന്നിന്‌ മകരവിളക്കുദിനത്തിലാണ്‌ ഏറ്റവുംകൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നത്‌.
അയ്യപ്പ വിഗ്രമാണ്‌ ശബരിമലയിലെ പ്രധാന പ്രതിഷ്‌ഠ.ശാസ്‌താവിന്റെ അംശമായാണ്‌ അയ്യപ്പന്‍ അറിയപ്പെടുന്നത്‌.മഹാവിഷ്‌ണുവിന്റെ മോഹിനീരൂപത്തില്‍ നിന്നാണ്‌ അയ്യപ്പന്റെ ജനനമെന്നു പറയുന്നു.പരശുരാമനിലൂടെയാണ്‌ അയ്യപ്പക്ഷേത്രം ഉണ്ടായതെന്നും ഐതിഹ്യമുണ്ട്‌.ശബരിമല അയ്യപ്പന്‍ പന്തളം രാജാവിന്റെ വളര്‍ത്തുപുത്രനായാണ്‌ അറിയപ്പെടുന്നത്‌. പന്തളം രാജകൊട്ടാരവും ശബരിമലയുമായി അഭേദ്യമായ ബന്ധമുണ്ട്‌.ശബരിമലയുമായി ബന്ധമുള്ള മറ്റൊരു സ്ഥലം എരുമേലിയാണ്‌.
ശബരിമലയില്‍ അയ്യപ്പന്റെ ക്ഷേത്രം പണിതു നല്‌കിയത്‌ പന്തളം രാജാവാണെന്നും ഐതിഹ്യമുണ്ട്‌.ശബരിമലയിലെത്തിയ രാജാവിനെ ക്ഷേത്രം പണിയാനുള്ള സ്ഥലം അയ്യപ്പന്‍ ശരം എറിഞ്ഞാണ്‌ കാട്ടിക്കൊടുത്തത്‌.നിലവിലുണ്ടായിരുന്ന ക്ഷേത്രം മലയാളമാസം 1125 ല്‍ അഗ്നിക്കിരയായി .1126 ല്‍ ക്ഷേത്രം പുനര്‍നിര്‍മാണം നടത്തി.എരുമേലിയും ശബരിമലയുമായുള്ള ബന്ധത്തെ അനുസ്‌മരിച്ച്‌ ഇന്നും പേട്ടതുള്ളല്‍ ഭക്താദരപൂര്‍വം നടത്തുന്നു.വാവര്‍സ്വാമിയും അയ്യപ്പനും തമ്മിലുള്ള ബന്ധം കേരളത്തിലെ മത മൈത്രിക്ക്‌ ഉത്തമ ഉദാഹര ണമാണ്‌.
.കര്‍ശനമായ ആചാരാനുഷ്‌ടാനങ്ങളുള്ള ശബരിമല ദര്‍ശനത്തിന്‌ പുണ്യപവിത്രമായ പമ്പയില്‍കുളിച്ചതിനുശേഷമേ മലകയറാവൂയെന്നാണ്‌ ചട്ടം.ശബരിമലയ്‌ക്കു പോകുന്നവര്‍ വ്രതാരംഭത്തിലേ മുദ്ര ധരിക്കണം.കന്നി അയ്യപ്പന്‍ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ്‌ ആചാരം.10 നും 50 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളെ മലകയറുന്നതില്‍ നിന്നു വിലക്കിയിട്ടുണ്ട്‌. മലകയറുമ്പോള്‍ ഇരുമുടി ക്കെട്ടുണ്ടാകണം.ശബരിമലയുടെ മറ്റൊരു പ്രത്യേകതയാണ്‌ ക്ഷേത്രത്തിനു താഴെയുള്ള പതിനെട്ടാം പടി.ഇരുമുടിക്കെട്ടില്ലാത്ത ആരെയും പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല.യാത്രയ്‌ക്കുമുന്‍പ്‌ കെട്ടുനിറയ്‌ക്കല്‍ ചടങ്ങുണ്ട്‌.എരുമേലിയില്‍ നിന്നും കാട്ടിലൂടെ സഞ്ചരിച്ച്‌ പമ്പയിലെത്തി അവിടെ നിന്നും അഞ്ചുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റംകയറിയാണ്‌ സന്നിധാനത്തെത്തുക.കുമളിവള്ളക്കടവ്‌ ഉപ്പുപാറവഴി വനത്തിലൂടെയും തീര്‍ഥാടകര്‍ സന്നിധാനത്തെത്തുന്നുണ്ട്‌.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്‌ നിലവില്‍ ശബരിമലയുടെ ഭരണം.

1 comment:

B Shihab said...

കൊള്ളാം