Saturday, January 10, 2009

പറക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ പാരാഗ്ലൈഡിംഗ്‌




മലകള്‍ക്കു മേലേ മനുഷ്യപ്പറവകള്‍

സന്ദീപ്‌ വെള്ളാരംകുന്ന്‌

തെളിഞ്ഞ നീലാകാശത്ത്‌ പക്ഷികളെപ്പോലെ പറന്നു നടക്കണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ വാഗമണിലേയ്‌ക്കു വരുക.ഇവിടെ വാന ത്തേക്കു പറന്നുയരാന്‍ തയാറുള്ളവരെ വാഗമണ്‍ മലനിരകള്‍ മാടിവിളിക്കുന്നു കോടമഞ്ഞിന്റെ മനംകു ളിര്‍പ്പിക്കുന്ന തണുപ്പും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളും കൊടൈക്ക നാലിലെ സൂയിസൈഡ്‌ പോയിന്റിനെ അനുസ്‌മരി പ്പിക്കുന്ന അഗാധമായ കൊക്കകളും നിറഞ്ഞ വാഗമണ്‍ ഇപ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായ പാരാഗ്ലൈഡിംഗിന്റെ പുതിയ സങ്കേതമാവുകയാണ്‌. 2008 ഏപ്രില്‍ ആറുമുതല്‍ 11 വരെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്‌ക്കു സമീപമുള്ള വാഗമണില്‍ നടന്ന അന്താരാഷ്‌ട്ര പാരാഗ്ലൈഡിംഗ്‌ പരിപാടിയായ വാഗാഫെസ്‌റ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാരാഗ്ലൈ ഡര്‍മാരാണ്‌ അണിനിരന്നത്‌. സംസ്ഥാന ടൂറിസം അക്കാദമി കൊച്ചി ആസ്ഥാനമായുള്ള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സസ്റ്റയിനബിള്‍ ടൂറിസം അക്കാദമി(അസ്റ്റ)യുടെയും സംയുക്താഭിമുഖ്യ ത്തിലാണ്‌ വാഗാഫെസ്റ്റ്‌ എന്നപേരില്‍ പാരാഗ്ലൈഡിംഗ്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്‌. അപ്രതീക്ഷിതമായു ണ്ടായ വേനല്‍മഴയെത്തുടര്‍ന്നുള്ള മഴമൂടലും മഞ്ഞും കാരണം ഇത്തവണത്തെ പാരാഗ്ലൈഡിംഗ്‌ വേണ്ടത്ര നിറമാര്‍ന്നതായിരുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകളുടെ ഉത്സാഹം ഈ പരിപാടിയെക്കുറിച്ച്‌ ഏറെ പ്രതീക്ഷകള്‍ നല്‌കുന്നു.
ലോകത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ ആളുകളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്‌സ്‌ ഇനങ്ങളിലൊന്നായ പാരാഗ്ലൈഡിംഗിന്റെ തുടക്കം 1961 ല്‍ യു.കെയിലാ യിരുന്നു. വാള്‍ട്ടര്‍ ന്യൂമാര്‍ക്ക്‌ എന്നയാളാണ്‌ അന്ന്‌ ആദ്യമായി പാരാഗ്ലൈഡിംഗ്‌ നടത്തിയത്‌. പിന്നീട്‌ കുറഞ്ഞകാലംകൊണ്ട്‌ പാരാഗ്ലൈഡിംഗ്‌ ലോകത്തിലെ മ്പാടുമുള്ള കായികപ്രേമികളുടെ ഇഷ്‌ടയിനമായി മാറുകയായിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളിലാണ്‌ പാരാഗ്ലൈഡിംഗ്‌ എന്ന സാഹസിക വിനോദത്തിനു കൂടുതല്‍ പ്രിയമുള്ളത്‌. ഫ്രാന്‍സ്‌,ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്‌,തായ്‌ലന്‍ഡ്‌ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്‌ പാരാഗ്ലൈഡിംഗ്‌ വ്യാപകമായുള്ളത്‌. ഇരുപതു വര്‍ഷം മുന്‍പ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌. എസ്‌.കെ.ജി. നായര്‍ എന്ന മലയാളിയാണ്‌ ആദ്യമായി കേരളത്തില്‍ പാരാഗ്ലൈഡിംഗ്‌ നടത്തിയത്‌.
എട്ടുകിലോ മാത്രം ഭാരമുള്ള പ്രത്യേകരീതിയില്‍ നിര്‍മിച്ച തുണികൊണ്ടുള്ള ഗ്ലൈഡറില്‍, ബന്ധിതമായ ചരടില്‍ത്തൂങ്ങി കാറ്റിനനുകൂലമായി പറക്കുകയെ ന്നതാണ്‌ പാരാഗ്ലൈഡിംഗിന്റെ സാങ്കേതികത്വം. കാറ്റിന്റെ ദിശയും സഞ്ചാരവേഗവും നിര്‍ണായകഘടക ങ്ങളാകുന്ന പാരാഗ്ലൈഡിംഗില്‍ കാറ്റ്‌ അനുകൂലമായി ലഭിച്ചുകൊണ്ടിരുന്നാല്‍ മണിക്കൂറില്‍ 15000 അടി ഉയരത്തില്‍ അഞ്ഞൂറുകിലോമീറ്റര്‍ വരെ പറക്കാനാകും. ഇന്ത്യയുടെ പ്രത്യേക കാലാവസ്ഥയില്‍ 100 മുതല്‍ 130 വരെ കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകുമെന്നു വിദഗ്‌ധര്‍ പറയുന്നു. മൂന്നു വ്യത്യസ്‌ത പാരാഗ്ലൈഡിംഗ്‌ രീതികളാണ്‌ ഇന്ന്‌ ലോകത്തു പ്രചാരത്തിലുള്ളത്‌. സീറോഡ്‌ പാരാഗ്ലൈഡിംഗ്‌, ഗ്രാസ്‌ കോര്‍ട്ട്‌ പാരാ ഗ്ലൈഡിഗ്‌ ,ഹൈ ആള്‍ട്ടിറ്റിയൂഡ്‌ പാരാഗ്ലൈഡിംഗ്‌ എന്നിങ്ങനെയാണിവ. വായൂ പ്രവേശിക്കുന്നത നുസരിച്ച്‌ ഗ്ലൈഡറിന്റെ വലുപ്പവും വര്‍ധിച്ചു കൊണ്ടിരിക്കും.തുടര്‍ന്ന്‌ കാറ്റ്‌ ലഭിക്കുന്നതനുസരിച്ച്‌ കൂടുതല്‍ ഉയരത്തിലും വേഗത്തിലും പറക്കുന്നതിനു സാധിക്കും.ഗ്ലൈഡറില്‍ നിന്ന്‌ അരയിലേക്കു ബന്ധിച്ചിരിക്കുന്ന ചരടുകളും കൈത്തണ്ടയില്‍ വേഗവും ഉയരവും നിയന്ത്രിക്കാവുന്ന തരത്തിലുള്ള പ്രത്യേക ബ്രേക്കുകളും ഗ്ലൈഡിംഗ്‌ പൈലറ്റിനെ കൂടുതല്‍ ഉയരത്തില്‍ പറക്കാനും ലാന്‍ഡുചെയ്യാനും പറക്കലിന്റെ ദിശനിയന്ത്രിക്കാനുമൊക്കെ സഹാ യിക്കുന്നു. കൂടാതെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തു ന്നതിനായി ഗ്ലൈഡിംഗ്‌ പൈലറ്റിന്റെ അരയില്‍ കാറ്റിന്റെയും ഉയരത്തിന്റെയും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി നല്‌കുന്ന വേരിയോ മീറ്റര്‍ എന്ന ഉപകരണവുമുണ്ട്‌.ഈ ഉപകരണത്തിന്റെ സഹായത്താല്‍ കാറ്റിന്റെ ഗതിയും ഉയരവും ഗ്ലൈഡിംഗ്‌ പിറ്റിന്റെ കണ്ടീഷനും , എത്രദൂരം പറക്കുന്നു ,അന്തരീക്ഷ മര്‍ദം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ പൈലറ്റിനു കഴിയും.ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ്‌ ഗ്ലൈഡിംഗ്‌ പൈലറ്റുമാര്‍ പറക്കല്‍ നടത്തുന്നത്‌.
വാഗമണില്‍ നടന്ന പാരാഗ്ലൈഡിംഗ്‌ ചാമ്പ്യന്‍ ഷിപ്പിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 - ലധികം ഗ്ലൈഡര്‍ പൈലറ്റുമാരാണ്‌ എത്തിയത്‌. ഇവരില്‍ അഞ്ചോളം സ്‌ത്രീകളുമുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ പാരഗ്ലൈഡിംഗ്‌ എന്ന അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്‌ ഇനം എ ത്രത്തോളം ആളുകളെ ആകര്‍ ഷിക്കുന്നുണ്ടെന്നു മനസി ലാക്കാം.വാഗമണിലെ പാരാ ഗ്ലൈഡിംഗില്‍ പങ്കാളി കളാകാന്‍ കേരളത്തി ല്‍നി ന്നുള്ള മൂന്നു പേരാണ്‌ എത്തി യത്‌. മൂന്നാറില്‍ നിന്നുള്ള അനി തുടര്‍ച്ചയായി മൂന്നു വര്‍ഷം വാഗമണിലെ പാരാഗ്ലൈഡിംഗ്‌ ഫെസ്റ്റില്‍ പങ്കാളിയായിട്ടുള്ളതാണ്‌. കേരളത്തിലും ഇന്ത്യ യില്‍ത്തന്നെയും പാരാഗ്ലൈഡിംഗിന്‌ ഏറ്റവും യോജ്യമായ സ്ഥലമാണ്‌ വാഗമണെന്നും ഇവിടത്തെ പ്രശാന്തമായ കാറ്റും ബ ഹളങ്ങളില്ലാത്ത അന്തരീ ക്ഷവും പാരാഗ്ലൈ ഡിംഗിന്‌ ഏറെ ഉചിതമാണെന്നും അനി പറയുന്നു. നിരവധി പാരാഗ്ലൈഡിംഗ്‌ പരിപാ ടികളില്‍ പങ്കെടുത്തിട്ടുള്ള അനി ഇപ്പോള്‍ പാരാഗ്ലൈഡിംഗില്‍ താല്‍പര്യമുള്ളവരെ പരിശീലി പ്പിക്കുന്നതിനായി മൂന്നാറില്‍ എല്‍ഡ്‌ വൈസ്‌ അഡ്വഞ്ചേഴ്‌സ്‌ ക്ലബ്‌ എന്നപേരില്‍ ഒരു പാരാഗ്ലൈഡിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ നടത്തുക യാണ്‌.പാരാഗ്ലൈഡിംഗിന്‌ ഏറെ യോജിച്ച വാഗമണില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വേണ്ട സൗകര്യങ്ങളൊരുക്കുകയാണെങ്കില്‍ കേരളത്തിലെ ടൂറിസംരംഗത്തിനു തന്നെ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ വാഗമണിനു കഴിയു മെന്നും അനി വിശ്വസിക്കുന്നു. അനിയെക്കൂ ടാതെ സുമേഷ്‌, സുനില്‍, സലിം, ഗോപകു മാര്‍ വര്‍മ, വിനില്‍, അരവിന്ദ്‌ ,വിപിന്‍ എന്നീ മലയാളികളാണ്‌ ഇപ്പോള്‍ കേരളത്തില്‍ പാരാഗ്ലൈഡിംഗ്‌ രംഗത്ത്‌ സജീവമായുള്ളത്‌. വാഗാഫെസ്റ്റില്‍ പങ്കെടുക്കാന്‍ മലയാളിയായ ഗോപകുമാര്‍ വര്‍മ എത്തിയത്‌ കുടുംബ സമേതതമാണ്‌. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സസ്റ്റയിനബിള്‍ ടൂറിസം അക്കാദമി ചെയര്‍മാനാണു ഗോപവര്‍മ. നാലുവര്‍ഷമായി ഗ്ലൈഡിംഗ്‌ മേഖലയില്‍ ശ്രദ്ധ കേന്ദ്രീ കരിച്ചിരിക്കുന്ന അദ്ദേഹം ടൂറിസം മാനേ ജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്‌. പൂഞ്ഞാര്‍ സ്വദേശിയായ വര്‍മ ബാങ്കോക്കിലാണ്‌ ജോലിചെയ്യുന്നത്‌. ഭാര്യ: പാര്‍വതി ബാങ്കോക്കില്‍ സര്‍വകലാശാല അധ്യാപികയാണ്‌. മക്കള്‍: അശ്വതി, അഞ്‌ജലി.
വാഗമണ്ണിലേതുപോലെയുള്ള സൗകര്യങ്ങളില്ലെ ങ്കിലും കേരളത്തില്‍ എല്ലാ സീസണിലും പാരാ ഗ്ലൈഡിംഗ്‌ നടക്കുന്ന സ്ഥലമാണ്‌ മൂന്നാര്‍ .ഒരേ സമയം രണ്ടുപേരെവച്ചു പറക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ്‌ നടക്കുന്ന കേരളത്തിലെ ഏകസ്ഥലവും മൂന്നാറാണ്‌ . കേരളത്തിന്റെ ടൂറിസം രംഗത്ത്‌ പ്രത്യേകിച്ച്‌ മൗണ്ടന്‍ ടൂറിസത്തിനു പേരു കേട്ട വാഗമണില്‍ പാരാഗ്ലൈ ഡിംഗിന്റെ സാധ്യതകള്‍ അനന്തമാണെന്ന്‌ ഈ രംഗത്തുള്ള വിദഗ്‌ധര്‍ പറയുന്നു. കൂ ട ുതല്‍ ഉയര ത്തിലും ദൂരത്തിലും പറക്കാന്‍ കേരളത്തില്‍ വാഗ മണ്‍ പോലെ സൗകര്യപ്രദമായ സ്ഥലങ്ങളില്ലെന്നു ഗ്ലൈഡിം ഗിനെത്തിയ പൈലറ്റുമാര്‍ പറയുന്നു. പാരാഗ്ലൈഡിംഗിനു വേണ്ട പശ്ചാത്തല സൗക ര്യങ്ങള്‍ എല്ലാം തന്നെ വാഗ മണില്‍ വേണ്ടുവോളമുണ്ട്‌.
പരന്നുകിടക്കുന്ന ധാരാളം മൊട്ടക്കുന്നുകളുടെ സാന്നി ധ്യവും വളരെയധികം ദൂരം പറന്നുപോകാനുള്ള തരത്തില്‍ കാറ്റ്‌ അനുകൂലമായി ലഭിക്കു ന്നതുമെല്ലാം വാഗമണിന്‌ പാരാഗ്ലൈഡിംഗ്‌ രംഗത്ത്‌ വിപുല സാധ്യതകള്‍ നല്‌കുന്ന വയാണ്‌.
അതുപോലെ തന്നെ പാരാ ഗ്ലൈഡിംഗ്‌ എന്ന കായിക ഇനത്തെ ജനങ്ങള്‍ എത്രത്തോ ളം താല്‍പര്യത്തോടെയാണ്‌ വീക്ഷിക്കുന്നതെന്നു വാഗ മണ്ണില്‍ നടന്ന പാരാഗ്ലൈഡിംഗ്‌ പരിപാടി കാണാന്‍ ഒഴുകിയെ ത്തിയ ജനങ്ങളുടെ പങ്കാളിത്തം തെളിയിച്ചു.പുറത്തു നിന്നുള്ള ടൂറിസ്റ്റുകള്‍ക്കു പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ്‌ അന്തരീക്ഷത്തില്‍ പക്ഷികളെപ്പോലെ പറന്നു നടക്കുന്ന പാരാഗ്ലൈഡിംഗ്‌ പൈലറ്റുമാരെ കാണാനും പ്രോത്സാഹിപ്പിക്കാനും ഓടിയെത്തിയത്‌.വാഗമണില്‍ നിന്നു പറന്നുയര്‍ന്ന്‌ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറില്‍ ലാന്‍ഡുചെയ്‌ത പാരാഗ്ലൈഡിംഗ്‌ പൈലറ്റുമാരെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ മാലയിട്ടാണ്‌്‌ സ്വീകരിച്ചത്‌. ദക്ഷിണേന്ത്യയ്‌ക്ക്‌ ഏറെ യൊന്നും പരിചിതമല്ലാത്ത ഈ കായികവിനോദം വീക്ഷിക്കാന്‍ നൂറുണക്കിനാളുകളാണ്‌ വാഗമണിന്റെ സമീപത്തുള്ള ഗ്രാമങ്ങളില്‍ തടിച്ചുകൂടിയത്‌. കുട്ടിക്കാനത്തു നിന്നും ഏലപ്പാറയില്‍നിന്നും കട്ട പ്പനയില്‍ നിന്നും കുമളിയില്‍ നിന്നുമുള്ള ടാക്‌സികളും സ്വകാര്യ വാഹനങ്ങളും പാരാഗ്ലൈഡിംഗ്‌ നടക്കുന്ന സ്ഥലത്തേ്‌ക്ക്‌ സഞ്ചാരികളെയും കൊണ്ട്‌ എല്ലാ ദിവസവുമെത്തി.
വാഗമണില്‍ കാണാന്‍ കഴിഞ്ഞ മറ്റൊരു പ്രത്യേകത പാരാഗ്ലൈഡിംഗ്‌ ആസ്വദിക്കാനെത്തിയ സ്‌ത്രീ കളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തമാണ്‌. പാരാഗ്ലൈഡിംഗ്‌ എന്ന കായിക ഇനത്തെ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്‌ വാഗമണിലേക്കുള്ള ജനങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമെന്നു പരിപാടിയുടെ മുഖ്യസംഘാടകരായ അസ്റ്റയുടെ പ്രതിനിധി വിനില്‍ പറയുന്നു.വാഗമണ്‍ സ്ഥിരമായി പാരാഗ്ലൈഡിംഗ്‌ നടത്തുന്നതിന്‌ യോജിച്ചതാണ്‌. പ്രകൃതിയുടെ അനുഗ്രഹവും ജനങ്ങളുടെ താത്‌പര്യവും മുതലാക്കി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയാല്‍ കേരളത്തിന്റെ ടൂറിസം രംഗത്തു തന്നെ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനാവും.ഇതിനായുള്ള സത്വര നടപടികളാണ്‌ സര്‍ക്കാര്‍ തലത്തില്‍നിന്നുണ്ടാ കേണ്ടത്‌.

ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം

No comments: