Monday, May 23, 2011

ചരി­ത്ര­ സാ­ക്ഷ്യ­മാ­യി മൂ­ന്നാര്‍ സി­ഐ­സ്‌­ഐ ദേ­വാലയം



മൂന്നാ­റി­ലെ എ­ലേ­നര്‍ ഇ­സ­ബെല്‍ മേ­യു­ടെ കല്ല­റയും സിഎ­സ്‌­ഐ പ­ള്ളിയും

മൂന്നാ­റില്‍ കെ­ട്ടി­ട­ങ്ങള്‍ ഉ­യ­രു­കയും ന­ഗ­ര­ത്തി­ന്റെ പ­രി­വേ­ഷം കൈ­വ­രി­ക്കു­ക­യും ചെ­യ്‌­തെ­ങ്കിലും ഇന്നും മാ­റ്റ­മില്ലാ­തെ ച­രി­ത്ര­ത്തി­ന്റെ സ്­പ­ന്ദ­നവ­ു­മാ­യി നില്‍­ക്കു­ന്ന ചി­ല ഘ­ട­ക­ങ്ങള്‍ അ­വി­ടെ­യുണ്ട്. അ­താ­ണ് ന­മ്മെ വീണ്ടും വീണ്ടും മൂ­ന്നാ­റി­ലേ­ക്ക് പോ­കാന്‍ പ്രേ­രി­പ്പി­ക്കു­ന്ന­ത്. മൂ­ന്നാ­റില്‍ പ­ഴ­മ­യു­ടെ ഗ­ന്ധം നിറ­ഞ്ഞു നില്‍­ക്കു­ന്ന ഒ­ന്നാ­ണ് അ­വിട­ത്തെ പു­രാ­ത­നമാ­യ സിഎ­സ്‌­ഐ പ­ള്ളി­യും സെ­മി­ത്തേ­രി­യും. കേ­ര­ള­ത്തില്‍ ത­ന്നെ പ­ള്ളി­യു­ണ്ടാ­കു­ന്ന­തി­നു മുന്‍­പ് സെ­മി­ത്തേ­രി­യുണ്ടാ­യ ആ­ദ്യ­ത്തെ പ­ള്ളി­കൂ­ടി­യാ­ണ് മൂ­ന്നാ­റി­ലെ സി­എ­സ്‌­ഐ ദേ­വാ­ലയം. സ്‌­കോ­ട്ടി­ഷ് മാ­തൃ­ക­യില്‍ മാ­തൃ­ക­യില്‍ നിര്‍­മി­ക്ക­പ്പെ­ട്ട പ­ള്ളി­യു­ടെ നൂറാം വാര്‍­ഷി­കം ക­ഴി­ഞ്ഞ­ദി­വ­സ­മാ­ണ് ആ­ഘോ­ഷി­ച്ചത്. മൂ­ന്നാര്‍ ടൗ­ണില്‍ നി­ന്ന് ഏ­താ­നും മീ­റ്റര്‍ മാ­ത്രം അ­ക­ലെ­യാ­യാ­ണ് മൂ­ന്നാര്‍ സി­എ­സ്‌­ഐ പ­ള്ളി സ്ഥി­തി­ചെ­യ്യു­ന്നത്. മുന്‍­പ് ഇം­ഗ്ലീ­ഷില്‍ മാ­ത്ര­മാ­ണ് പ്രര്‍­ഥ­ന­കള്‍ ന­ട­ന്നി­രു­ന്ന­തെ­ങ്കില്‍ ഇ­പ്പോള്‍ മ­ല­യാ­ള­ത്തിലും ത­മി­ഴി­ലു­മു­ണ്ട്.പു­രാ­ത­നമാ­യ നി­രവ­ധി വ­സ്­തു­ക്കള്‍ പ­ള്ളി­യി­ലുണ്ട്. പ­ഴ­യ­കാല­ത്തെ ബൈ­ബിളും പി­യോ­നോയും ചു­വരിരി­ലെ ചി­ത്ര­ങ്ങ­ളു­മെല്ലാം പോ­യ­കാ­ല­ത്തി­ന്റെ സ്­മ­ര­ണ­ക­ളാണ്.
മൂ­ന്നാ­റി­ലെ തേ­യി­ല­ത്തോ­ട്ട­ത്തി­ന്റെ മാ­നേ­ജ­രാ­യി­രു­ന്ന ഹെന്റി മാന്‍ നൈറ്റി­നൊ­പ്പം താ­മ­സി­ക്കാ­നെ­ത്തി­യ­താ­യ­ി­രു­ന്നു ഭാ­ര്യയാ­യ എ­ലേ­നര്‍ ഇ­സ­ൂെല്‍ മേ. മൂ­ന്നാ­റില്‍ ചു­റ്റി­ക്ക­റ­ങ്ങാ­നെത്തി­യ ഇ­സ­ബെലും ഭര്‍­ത്താ­ല­വും ഇ­ന്നു പ­ള്ളി­യി­രി­ക്കു­ന്ന കു­ന്നിന്‍ മു­ക­ളി­ലെത്തി. അ­വി­ടെവ­ച്ച് താന്‍ മ­രി­ച്ചാല്‍ ത­ന്നെ ഇ­വി­ടെ അ­ട­ക്ക­ണ­മെ­ന്നു എ­ലേ­നര്‍ പ­റ­ഞ്ഞു­.കോ­ള­റ ബാ­ധി­ച്ച് അ­ടു­ത്ത ദിവ­സം എ­ലേ­നര്‍ മ­രി­ച്ചു. ഇ­സെ­ബ­ലി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം അവ­രെ കു­ന്നിന്‍­മു­ക­ളില്‍ സം­സ്­ക­രി­ച്ചു. 1894 ഡി­സം­ബര്‍ 23 നാ­യി­രുന്നു ഇ­ത്.പി­ന്നീ­ട് 20 വര്‍­ഷ­ത്തി­നു ശേ­ഷ­ം 1910 ലാ­ണ് ഇ­വി­ടെ പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­ത്. 1911 ല്‍ നിര്‍­മാ­ണം പൂര്‍­ത്തി­യായി. പൂര്‍­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്ന ദേ­വാല­യം സ­ന്ദര്‍­ശി­ക്കാന്‍ നി­ര­വ­ധി­പ്പേ­രാ­ണ് എ­ത്തു­ന്നത്. കു­ന്നിന്‍ മു­ക­ളി­ലെ സെ­മി­ത്തേ­രി­യി­ലു­ള്ള എ­ലേ­ന­റി­ന്റെ കല്ല­റ­യും ഇന്നും നി­ല­നില്‍­ക്കു­ന്നുണ്ട്. ചെറി­യ ചി­ല കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ങ്കിലും കല്ല­റ­യില്‍ എ­ലേ­ന­റി­ന്റെ പേ­രു തെ­ളി­ഞ്ഞു കാ­ണാം. മൂ­ന്നാ­റില്‍ പോ­കു­മ്പോള്‍ സിഎ­സ്‌­ഐ പ­ള്ളിയും എ­ലേ­ന­റി­ന്റെ ശ­വ­കു­ടീ­രവും കാ­ണാന്‍ മ­റ­ക്ക­രുത്. കാര­ണം അ­തു­ നി­ങ്ങള്‍­ക്കു പറ­ഞ്ഞു തരി­ക ഒ­രു കാ­ല­ത്തി­ന്റെ ച­രി­ത്ര­മാണ്.

Friday, April 29, 2011

വീണ്ടും ക­ണ്ണ­കി­യു­ടെ മ­ടി­ത്ത­ട്ടില്‍





സ­മു­ദ്ര­നി­ര­പ്പില്‍­നി­ന്നു 4400 അ­ടി ഉ­യ­ര­ത്തില്‍ കേ­ര­ള ത­മി­ഴ്‌­നാ­ട് അ­തിര്‍­ത്തി­യില്‍ തേ­ക്ക­ടി വ­ന­ത്തി­നു­ള്ളി­ലെ കു­ന്നിന്‍ മു­ക­ളി­ല്‍ സ്ഥി­തി ചെ­യ്യുന്ന മം­ഗ­ളാ­ദേ­വി ക്ഷേ­ത്ര­ത്തി­ലേ­ക്ക് ഒ­രി­ക്കല്‍­ക്കൂടി. പ­തി­വി­നു വി­പ­രീ­ത­മാ­യി ഇത്ത­വ­ണ ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള യാ­ത്ര നട­ന്നാ­യി­രു­ന്നു. കൊ­ടും­വെ­യി­ലില്‍ വ­ന­ത്തി­ലൂ­ടെ­യു­ള്ള യാത്രം അല്‍­പ്പം ദു­ഷ്­ക­ര­മാ­യി­രു­ന്ന­ുെ­വ­ങ്കിലും കൂ­ട്ടുകാ­രോ­ടൊ­പ്പ­മു­ള്ള യാ­ത്ര­യാ­യ­തി­നാല്‍ ത­ളര്‍­ന്നില്ല. പുല്ലു­മേ­ടു ദു­ര­ന്ത­ത്തി­നു ശേ­ഷം മൂ­ന്നു­മാ­സം ക­ഴി­ഞ്ഞു ന­ട­ന്ന ഉ­ത്സ­വ­മാ­യ­തി­നാല്‍ പോ­ലീസും വ­നം വ­കുപ്പും മ­റ്റു സര്‍­ക്കാര്‍ വ­കു­പ്പു­ക­ളു­മെല്ലാം കര്‍ശന പരി­ശോ­ധ­ന ന­ട­ത്തി­യാ­ണ് തീര്‍­ഥാ­ടക­രെ ക്ഷേ­ത്ര­ത്തി­ലേ­യ്­ക്കു ക­ട­ത്തി­വി­ട്ട­ത്. പ്ലാ­സ്റ്റി­ക് പൂര്‍­ണ­മായും നി­രോ­ധി­ച്ച് മെ­റ്റല്‍ ഡി­റ്റ­ക്ട­റി­ലൂ­ടെ­യാ­യി­രു­ന്നു സ­ഞ്ചാ­രി­കള്‍­ക്കു പ്ര­വേ­ശ­നം. വര്‍­ഷത്തി­ലൊ­രി­ക്കല്‍ മാത്രം ന­ട­ക്കു­ന്ന ഉ­ത്സ­വ­ദിവ­സം മം­ഗ­ളേ­ദേ­വി­യി­ലേ­ക്കു­ള്ള സ­ഞ്ചാ­രി­ക­ളെയും കാ­ത്ത് ട്രി­പ്പു ജീ­പ്പു­ക­ളു­ടെ നീ­ണ്ട­നി­രത­ന്നെ പ്ര­വേ­ശ­ന ക­വാ­ടമാ­യ കു­മ­ളി­യി­ലു­ണ്ടാ­യി­രുന്നു. ക്ഷേ­ത്ര­ത്തി­ലേ­യ്­ക്കു­ള്ള യാ­ത്ര­യ്­ക്കു 50 രൂ­പയും തി­രി­ച്ചു­ള്ള യാ­ത്ര­യ്­ക്ക് 40 രൂ­പ­യു­മാ­യി­രു­ന്നു നി­രക്ക്. വര്‍­ഷത്തി­ലൊ­രി­ക്കല്‍­മാ­ത്രം വാ­ഹ­ന­ങ്ങള്‍ ക­ടന്നു­പോ­കു­ന്ന­തി­നാലും വ­ന­ത്തി­ലൂ­ടെ­യു­ള്ള പാ­ത­യു­മാ­യ­തി­നാല്‍ ജീ­പ്പു­കള്‍ ഒ­ഴി­കെ­യു­ള്ള വാ­ഹ­ന­ങ്ങള്‍­ക്കൊ­ന്നുത­ന്നെ ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള പാ­ത­യി­ലൂ­ടെ ക­ടന്നു­പോ­കാ­നാ­വി­ല്ല. ഇത്ത­വ­ണ എല്ലാ പ­ര­ി­ശോ­ധ­ന­ക­ളും പൂര്‍­ത്തി­യാക്കി­യ വാ­ഹ­ന­ങ്ങള്‍ മാ­ത്ര­മാ­ണ് മം­ഗ­ളാ­ദേ­വി­യി­ലേ­ക്കു സ­ഞ്ചാ­രിക­ളെ കൊ­ണ്ടു­പോ­യത്.
ഭര്‍­ത്താ­വു ന­ഷ്ട­പ്പെ­ട്ടു പാ­ണ്ഡ്യ­രാ­ജ­ധാ­നി­യില്‍ നി­രാ­ലം­ബ­യ­യാ­യി നില്‍­ക്കു­ന്ന ക­ണ്ണ­കിയെ ഓര്‍­മി­പ്പി­ച്ചു ത­കര്‍­ന്ന ക്ഷേ­ത്ര­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങള്‍. കേ­ര­ള­ത്തില്‍ ഏ­റ്റ­വും­കൂ­ടു­തല്‍ ­സ­ഞ്ചാ­രി­ക­ളെ­ത്തു­ന്ന കേ­ന്ദ്ര­മാ­യ തേ­ക്ക­ടി­ക്ക­ടു­ത്തു­ള്ള കു­മ­ളി­യില്‍­ നി­ന്നു 14 കി­ലോ­മീ­റ്റര്‍­ദൂ­രം വ­ന­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ചാല്‍ മം­ഗ­ളാ­ദേ­വി ക്ഷേ­ത്ര­ത്തി­ലെ­ത്താം. ഇനി ക­ണ്ണ­കി­യു­ടെ ച­രി­ത്ര­ത്തി­ലേ­ക്ക്... എ­ക്കാ­ലത്തും കേ­ള്‍­വി­കേ­ട്ട ഏ­റ്റവും ഉ­ത്ത­മ­മമാ­യ ഭര­ണം നി­ല­നി­ന്നി­രു­ന്ന രാ­ജ്യ­മാ­യി­രു­ന്നു കാ­വേ­രി പൂം­പ­ട്ടണം. അ­വിട­ത്തെ പ്ര­ശ­സ്­തനാ­യ രാ­ജാ­വു ക­രിം­കാല ചോള­ന്റെ മ­ക­നാ­യി­രു­ന്നു കോ­വലന്‍. നാ­ട്ടി­ലെ ഏ­റ്റവും സൗ­ന്ദ­ര്യവും കോ­മ­ള­ത്വവും നി­റഞ്ഞ കോ­വ­ലന്‍ വി­വ­ാ­ഹം ചെ­യ്ത­ത് കാ­വേ­രി പൂം­പ­ട്ട­ണ­ത്തി­ലെ പ്ര­ശ­സ്­തനാ­യ വ്യാ­പാ­രി­യു­ടെ മ­കള്‍ ക­ണ്ണ­കിയെ. എ­ന്നാല്‍ ഈ സ­ന്തോ­ഷം അ­ധി­ക­കാ­ലം നീ­ണ്ടു­നി­ന്നില്ല കൊ­ട്ടാ­ര­ത്തി­ലെ സൗ­ന്ദ­ര്യ­ധാ­മവും നര്‍­ത്ത­കി­യുമാ­യ മാ­ധ­വി­യെ­ന്ന പെ­ണ്ണി­ന്റെ നൃ­ത്ത­ത്തില്‍ തല്‍­പ്പ­രനായ കോ­വ­ലന്‍ ഒ­ടു­വില്‍ അവ­ളെ വി­വാ­ഹം ചെ­യ്തു. കു­റേ­ക്കാ­ല­ത്തി­നു­ശേ­ഷം സ­മ്പ­ത്തെല്ലാം ന­ഷ്ട­പ്പെ­ട്ട കോ­വ­ലന്‍ പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യി ക­ണ­അ­ണ­കി­യു­ടെ അ­ടു­ത്തു മ­ട­ങ്ങി­യെ­ത്തി.തി­രി­കെ­യെത്തി­യ കോ­വല­നെ കണ്ണ­കി നി­റ­ഞ്ഞ സ്‌­നേ­ഹ­ത്തോ­ടെ സ്വീ­ക­രിച്ചു. സ­മ്പ­ത്തെല്ലാം ന­ഷ്ട­പ്പെ­ട്ട­തി­നാല്‍ തു­ട­ര്‍­ന്നു­ള്ള ജീ­വി­ത­മാര്‍­ഗ­ത്തി­നാ­യി എ­ന്തെ­ങ്കിലും ക­ച്ചവ­ടം തു­ട­ങ്ങു­ന്ന­തി­നാ­യി കോ­വ­ല­ന­ും ക­ണ്ണ­കിയും തീ­രു­മാ­നി­ച്ചു.ഇ­തി­നാ­യി ക­ണ്ണ­കി­യു­ടെ ഒ­രു ചി­ല­മ്പു­വില്‍­ക്കാന്‍ ഇ­രു­വരും തീ­രു­മാ­നിച്ചു. ചില­മ്പു വില്‍­ക്കാന്‍ കോ­വ­ലന്‍ ന­ഗ­ര­ത്തി­ലേ­യ.്­ക്കു തി­രി­ച്ചതും പാ­ണ്ഡ്യ­രാ­ജ്ഞി­യു­ടെ ഒ­രു ചില­മ്പു മോഷ­ണം പോ­യ­തും ഒ­രേ കാ­ല­ത്താ­യി­രു­ന്നു. രാ­ജ്ഞി­യു­ടെ ചില­മ്പു മോ­ഷ്ടി­ച്ച ത­ട്ടാ­ന്റെ അ­ടു­ത്താ­ണ് കോ­വ­ലനും ചില­മ്പു വില്‍­ക്കാ­നെ­ത്തി­യത്. ഇ­തോ­ടെ താന്‍ മോ­ഷ്ടി­ച്ച ചി­ല­മ്പി­ന്റെ കു­റ്റം കോ­വല­ന്റെ ത­ല­യ­ില്‍ കെ­ട്ടി­വ­യ്­ക്കാ­മെ­ന്നു കൗ­ശ­ല­ക്കാ­രനാ­യ ത­ട്ടാന്‍ ക­ണ­ക്കു­കൂട്ടി. ഇ­ത­നു­സ­രി­ച്ച് കോ­വല­ന്റെ കൈ­യില്‍­നി­ന്ന് ത­ന്ത്ര­ത്തില്‍ ചി­ല­മ്പു­വാങ്ങി­യ ത­ട്ടാന്‍ ഇ­ത് പാ­ണ്ഡ്യ­രാ­ജാ­വി­ന്റെ അ­ടു­ത്തെ­ത്തിച്ചു. കോ­പം­പൂ­ണ്ട രാ­ജാ­വ് കോ­വല­നെ വ­ധി­ച്ചു.
വി­വ­ര­മ­റി­ഞ്ഞ് ആദ്യം ക­ര­ഞ്ഞു­ത­ളര്‍­ന്നെത്തി­യ കണ്ണ­കി പി­ന്നീ­ടു കോ­പി­ഷ്ട­യാ­യി.സ­ത്യ­സ­ന്ധനും ധര്‍­മി­ഷ്ട­നുമാ­യ ത­ന്റെ ഭര്‍­ത്താ­വി­നെ വ­ധിച്ച­വ­രോ­ടു പ്ര­തി­കാ­രം ചെ­യ്യു­മെ­ന്ന് കണ്ണ­കി ഉ­ഗ്ര­ശ­പ­ഥ­മെ­ടുത്തു. രാ­ജാ­വി­ന്റെ കൊ­ട്ടാ­ര­ത്തി­ലെത്തി­യ കണ്ണ­കി ത­ന്റെ ഭര്‍­ത്താ­വ് നി­ര­പ­രാ­ധി­യാ­ണെ­ന്നു രാ­ജാ­വി­നെ ബോ­ധ്യ­പ്പെ­ടു­ത്തി. ക­ണ്ണ­കി­യു­ടെയും കോ­വി­ല­ന്റെയും സ­ത്യസ­ന്ധ­ത തി­രി­ച്ച­റി­ഞ്ഞ ത­നി­ക്കു­പ­റ്റി­യ തെ­റ്റോര്‍­ത്ത് അ­പ്പോള്‍ത്ത­ന്നെ ഹൃ­ദ­യം­പൊ­ട്ടി മ­രി­ച്ചു.എ­ന്നാല്‍ ഇതു­കൊണ്ടും ത­ന്റെ കോ­പം ശ­മി­ക്കാ­ത്ത കണ്ണ­കി ഉ­ച്ച­ത്തില്‍ ശാ­പ­വാ­ക്കു­ക­ളു­രു­വിട്ടു­കൊ­ണ്ട് ത­ന്റെ ഇ­ട­ത്തേമു­ല പ­റി­ച്ചെ­റി­ഞ്ഞു. തു­ടര്‍­ന്നു നഗ­രം മു­ഴു­വന്‍ അല­ഞ്ഞു ന­ട­ന്നു.പി­ന്നീ­ടു­ണ്ടാ­യ അ­വ­ളു­ടെ കോ­പാ­ഗ്നി­യില്‍ മ­ധു­രാ­നഗ­രം മു­ഴു­വന്‍ ക­ത്തി­ച്ചാ­മ്പ­ലാ­യി­ത്തീര്‍ന്നു. പി­ന്നീ­ടു ജ­ല­പാ­നം പോ­ലു­മില്ലാ­തെ അ­ല­ഞ്ഞു­ന­ട­ന്ന കണ്ണ­കി പ­തി­നാ­റു ദി­വ­സ­ങ്ങള്‍­ക്കു­ശേ­ഷം ഇന്ന­ത്തെ ചോ­ള­രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­നവും ഇ­പ്പോഴ­ത്തെ മം­ഗ­ളാ­ദേ­വി ക്ഷേ­ത്രം സ്ഥി­തി­ചെ­യ്യു­ന്ന സ്ഥ­ല­വുമാ­യ കു­ന്നി­ന്റെ മു­ക­ളി­ലെ­ത്തി.അ­വി­ടെ ഒ­രു വേ­ങ്ങ­മ­ര­ച്ചു­വ­ട്ടില്‍ ത­ളര്‍­ന്നി­രു­ന്ന ക­ണ്ണ­കി­യു­ടെ ചാ­രി­ത്ര്യ­ശു­ദ്ധി­യിലും ഭര്‍­തൃ­സ്‌­നേ­ഹ­ത്തിലും സ­ത്യ­സ­ന്ധ­ത­യിലംു സം­പ്രീ­തരാ­യ ദേ­വന്‍­മാര്‍ ക­ണ്ണ­കി­യെ കോ­വി­ല­നോ­ടൊ­പ്പം ഒ­രു ര­ഥ­ത്തി­ലെ­ത്തി സ്വര്‍­ഗ­ത്തി­ലേ­ക്കു സം­വ­ഹിച്ചു. ഇ­തി­നു സാ­ക്ഷി­ക­ളാ­യ മ­ല­ങ്കു­റ­വന്‍­മാ­രാക­ട്ടെ അ­ന്നു­മു­തല്‍ ക­ണ്ണ­കി­യെ ത­ങ്ങ­ളു­ടെ ദേ­വി­യാ­യി ആ­രാ­ധി­ച്ചു തു­ട­ങ്ങി.പി­ന്നീ­ട് ഈ വി­വ­ര­മാ­റി­ഞ്ഞ ചേ­ര­രാ­ജാവാ­യ ചേ­രന്‍ ചെ­ങ്കു­ട്ടു­വന്‍ ഇ­വി­ടെ ഒ­രു ക്ഷേ­ത്രം നിര്‍­മി­ക്കു­ക­യാ­യി­രു­ന്നു. 750 ല­ധി­കം വര്‍­ഷ­ങ്ങള്‍­ക്കു മുന്‍­പ് നിര്‍­മി­ച്ച ഈ ക്ഷേ­ത്രം ഇ­പ്പോള്‍ ന­ശി­ച്ച­നി­ല­യി­ലാണ്. മുന്‍­കാ­ല­ങ്ങ­ളില്‍ ഇ­വി­ടേ­ക്ക് പ്ര­വേ­ശ­ന­ത്തി­നു നി­യ­ന്ത്ര­ണ­ങ്ങ­ളി­ല്ലാ­യി­രുന്നു. എ­ന്നാല്‍ പി­ന്നീ­ട് ത­മി­ഴ്‌­നാ­ട് ക്ഷേ­ത്ര­ത്തി­ന്റെ പേ­രില്‍ അ­വ­കാ­ശം ഉ­ന്ന­യി­ച്ച­തോ­ടെ­യാ­ണ് ഇ­വി­ടേ­ക്കു­ള്ള പ്ര­വേശ­നം നി­രോ­ധി­ച്ച­ത്.ഇ­പ്പോള്‍ എല്ലാ­വര്‍­ഷവും ചൈ­ത്ര­മാ­സ­ത്തി­ലെ പൗര്‍ണ­മി നാ­ളി­ലാ­ണ് ക്ഷേ­ത്ര­ത്തില്‍ ഉ­ത്സ­വം നട­ത്തു­ന്നത്. പൂ­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്ന ക്ഷേ­ത്ര­ത്തി­ന്റെ ചി­ല­ഭാ­ഗ­ങ്ങ­ളില്‍ ത­മി­ഴില്‍ ചി­ല അ­ക്ഷ­ര­ങ്ങളും രൂ­പ­ങ്ങളും വ്യാ­ളി­യു­ടെയും മറ്റും രൂ­പ­ങ്ങ­ളും കൊ­ത്തി­വ­ച്ചി­ട്ടുണ്ട്. ക്ഷേ­ത്ര­ത്തി­ന്റെ സ­മീ­പ­ത്തു­നിന്നും ത­മി­ഴ്‌­നാ­ട്ടി­ലെ മ­ധു­ര­യി­ലു­ള്ള മീ­നാ­ക്ഷി ക്ഷേ­ത്ര­ത്തി­ലേ­യ്­ക്ക് ഒ­രു തുര­ങ്കം നിര്‍­മി­ച്ചി­ട്ടു­ണ്ടെന്നും ക­രു­ത­പ്പെ­ടുന്നു. കൂ­ടാ­തെ ക്ഷേ­ത്ര­ത്തി­നു സ­മീ­പ­ത്താ­യി കാ­ണ­പ്പെ­ടു­ന്ന വ­റ്റാ­ത്ത കു­ള­വും ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കു തു­റ­ന്നി­രി­ക്കു­ന്ന ശ്രീ­കോ­വി­ലു­ക­ളു­മെല്ലാം ഭ­ക്ത­രു­ടെ വി­ശ്വാ­സങ്ങ­ളെ ഊ­ട്ടി­യു­റ­പ്പി­ക്കു­ന്ന­താണ്. ചി­ല­പ്പ­തികാ­ര ക­ഥ­ക­ളി­ലെ മം­ഗ­ളാ­ദേ­വി­യു­ടെ ക­ഥ എ­ന്താ­യാലും കേ­ര­ള­ത്തിലും ത­മി­ഴ്‌­നാ­ട്ടി­ലു­മു­ള്ള ഭ­ക്തര്‍­ക്കി­ട­യില്‍ കണ്ണ­കി അ­ഭീ­ഷ്ട­ദാ­യി­കയാ­യ ദേ­വി­യാണ്. ഭര്‍­തൃ­സ്‌­നേ­ഹ­വും അ­ച­ഞ്ച­ലമാ­യ വി­ശ്വാ­സ­വു­മാ­ണ് സ്­ത്രീ­ക­ളു­ടെ അ­ഭീ­ഷ്ട­ദാ­യി­ക­യാ­യി കണ്ണ­കി മാ­റാന്‍ കാരണം.