Wednesday, March 17, 2010

മദ്യപാനവും കേരളീയ സമൂഹവും




നമ്മളാണ്‌ ഏറ്റവും വലിയ കുടിയന്‍മാരെന്നു ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവാണ്‌ ഇക്കഴിഞ്ഞ ദിവസം ബിബിസിയിലൂടെ പുറത്തുവന്നത്‌. മറ്റെന്തൊക്കെ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും മദ്യപാനത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനും മലയാളിക്കും ഒന്നാംസ്ഥാനം നേടാനായതില്‍ സന്തോഷിക്കാം. ഇനി }നിങ്ങളേതെങ്കിലും കാര്യത്തില്‍ വിജയിക്കുമോയന്ന്‌ ആരെങ്കിലും ചോദിച്ചാലും }നമുക്ക്‌ നെഞ്ചുവിരിച്ചു പറയാം ബാറുകളും ബിവറേജസ്‌ കോര്‍പ്പറേഷനുകളും കുടിച്ചവറ്റിക്കാന്‍ ഞങ്ങളിതാ വന്നുകഴിഞ്ഞുവെന്ന്‌.
ഇത്രയും കാലം മദ്യപാനത്തിന്റെ കാര്യത്തിലുള്ള കേരളീയരുടെ ഒന്നാസ്ഥാനത്തിന്റെ കാര്യം ഇന്ത്യയില്‍ മാത്രമാണ്‌ അറിഞ്ഞിരുന്നത്‌. കുടിയുടെ കാര്യത്തില്‍ }മ്മളേക്കാള്‍ മുന്‍പന്തിയിലായിരുന്ന പഞ്ചാബിനെയും ഹരിയാനയെയുമൊക്കെ നാം എന്നേ പിന്നിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോകപ്രശസ്‌ത വാര്‍ത്താമാധ്യമമായ ബിബിസിയില്‍ കേരളാസ്‌ ലൗ അഫയര്‍ വിത്ത്‌ ആല്‍ക്കഹോള്‍ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ ലോകം മുഴുവന്‍ }നമ്മുടെ മദ്യപാനത്തിന്റെ കഥയറിഞ്ഞു . നമ്മുടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാ}ത്തിന്റെ }നാല്‍പ്പതു ശതമാനവും }നല്‌കുന്നത്‌ മദ്യവില്‍പ്പനയിലൂടെയാണെന്നും റമ്മും ബ്രാണ്ടിയുമാണ്‌ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ബിബിസി പറഞ്ഞുവച്ചു.
മദ്യപാനവും മദ്യപാനത്തിന്റെ കഥകളും പുറത്തുവരുമ്പോഴും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആരു ചിന്തിക്കുന്നു. സര്‍ക്കാരിനു വന്‍പിച്ച തോതില്‍ റവന്യൂ വരുമാനം ലഭിക്കുന്നതിനാല്‍ സര്‍ക്കാരിനു മദ്യത്തിന്റെ കാര്യത്തില്‍ മൗനംപാലിച്ചേ തീരൂ. ഇത്തവണത്തെ ബജറ്റില്‍ മദ്യപാനികള്‍ക്കായി ഒരു സമ്മാനവുമുണ്ട്‌ . മദ്യപാനം മൂലം രോഗികളാകുന്നവരെ ചികിത്സിക്കാന്‍ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ആശുപത്രികള്‍ തുടങ്ങുന്നുവെന്നതാണ്‌ ആ സമ്മാനം .എങ്ങനെയുണ്ട്‌ സമ്മാനമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.