Wednesday, January 7, 2009

എന്റെ കേരളം -കേരളത്തിലെ സ്ഥലങ്ങളെ പരിചയപ്പെടാം


മൂന്നാര്‍

തെക്കിന്റെ കാഷ്‌മീര്‍ എന്നപേരില്‍ പ്രശസ്‌തമായ മൂന്നാറിലേയ്‌ക്കാണ്‌ ഇത്തവണ നമ്മുടെ യാത്ര. അന്തരീക്ഷ താപനില പൂജ്യത്തിലും താഴെയാണ്‌ ഇപ്പോള്‍ മൂന്നാറില്‍. നീലക്കുറിഞ്ഞികളുടെ നാട്‌, തേയിലത്തോട്ടങ്ങളുടെ സാന്നിധ്യം, വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമല , കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ബ്രിട്ടീഷ്‌ സാന്നിധ്യത്തിന്റെ അവശേഷിക്കുന്ന സ്‌മാരകങ്ങളി ല ാ ന്നായ ഹൈറേഞ്ച്‌ ക്ലബ്‌ തുടങ്ങി മൂന്നാറിനെ പ്രശ സ്‌ത മാക്കുന്ന വി ശേഷങ്ങള്‍ നിരവ ധി. സമുദ്രനിരപ്പില്‍നിന്ന്‌ 4900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ ലോകമെമ്പാടുമുള്ള സ ഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാ ണ്‌.
കണ്ണിമലയാര്‍, നല്ലതണ്ണിയാര്‍, കുണ്ടള എന്നീ ആറുകളുടെ ഉത്ഭവസ്ഥാനമാണ്‌ മൂന്നാര്‍. ഇതില്‍ നിന്നാണ്‌ മൂന്നാറെന്ന ദേശനാമം ഉണ്ടായത്‌. 1877-ല്‍ പൂഞ്ഞാര്‍ രാജവംശം ജെ.ഡി മണ്‍റോയെന്ന വിദേശിക്ക്‌ പതിച്ചുകൊടുത്ത സ്ഥലത്താണ്‌ ആദ്യമായി മൂന്നാറില്‍ തേയിലക്കൃഷി ആരംഭിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മൂന്നാറിലെ പാട്ട ഭൂമിയില്‍ ഫിന്‍ലേ കമ്പനി തേയിലത്തോട്ടങ്ങളുണ്ടാക്കി. പിന്നീട്‌ ഈ കമ്പനിയുടെഓഹരികള്‍ സ്വന്തമാക്കിയ

ടാറ്റാ കമ്പനിയുടെ നിയന്ത്രണത്തിലുള്ള കണ്ണന്‍ദേവന്റെ പക്കലാണ്‌ ഇപ്പോള്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍. മൂന്നാറിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രസ്‌മാരകമാണ്‌ സി.എസ്‌ ഐ പള്ളി. ദേവാലയം ഉണ്ടാകുന്നതിനു മുന്‍പ്‌ സെമിത്തേരിയുണ്ടായ പള്ളിയെന്ന നിലയിലും ഇത്‌ പ്രശസ്‌തമാണ്‌. ഭര്‍ത്താവിനൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ എലനര്‍ ഇസബല്‍മേയെന്ന യുവതി ഇവിടെവച്ചു കോളറബാധിച്ചു മരിക്കുകയും എലനറിന്റെ അന്ത്യാഭിലാഷപ്രകാരം അവരെ മൂന്നാറിലെ മലനിരകളില്‍ അടക്കം ചെയ്യുകയുമായിരുന്നു. 1894 ലാണ്‌ ഇവിടെ സെമിത്തേരിയുണ്ടായത്‌. പിന്നീട്‌ ദേവാലയം നിര്‍മിച്ചത്‌ 1910-ലാണ്‌. മൂന്നാറില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ്‌ ഇന്‍ഡോ സ്വിസ്‌ പദ്ധതി പ്രകാരമുള്ള കാലിവളര്‍ത്തല്‍ കേന്ദ്രം. ഇതിനടുത്തായുള്ള മാട്ടുപ്പെട്ടി ഡാമില്‍ സഞ്ചാരികള്‍ക്ക്‌ ബോട്ടിംഗ്‌ നടത്തുന്നതിനും സൗകര്യമുണ്ട്‌.15 കിലോമീറ്റര്‍ അകലെയുള്ള രാജമലയാണ്‌ അപൂര്‍വമായ വരയാടുകളുടെ സംരക്ഷണ കേന്ദ്രം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുള്ളത്‌ മൂന്നാര്‍ മലനിരകളിലാണ്‌.

2 comments:

Unknown said...

good.be more informative.add more photographs too.

ബാലചന്ദ്രന്‍ ചീറോത്ത് said...

മൂന്നാറില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ്‌ ഇന്‍ഡോ സ്വിസ്‌ പദ്ധതി പ്രകാരമുള്ള കാലിവളര്‍ത്തല്‍ കേന്ദ്രം... അവിടെയാണോ അങ്ങയുടെ വീട്? എന്തായാലും കൊള്ളാം. തുടര്‍ന്നും എഴുതണം