Tuesday, February 26, 2013

കൂടുമാറുന്ന കുഞ്ഞാടുകള്‍


സമാന്തര സഭകളിലേക്കു വിശ്വാസികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാഴ്ത്തുന്നു. പിടിച്ചു നില്‍ക്കാന്‍ സഭയുടെ ശ്രമം ''രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും'' -ബൈബിള്‍ ഈ ബൈബിള്‍ വചനം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണക്ക കേരളത്തിലെ സമാന്തര സഭകള്‍. കത്തോലിക്കാ സഭ വിശ്വാസം ആഴത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ യഥാര്‍ത്ഥ വിശ്വാസം തേടി ഇത്തരം സഭകളിലേക്ക് വിശ്വാസികളുടെ ഒഴുക്കു വര്‍ധിച്ചതക്ക ഭൂരിഭാഗം ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന കേരളത്തിലെ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നു. വിശ്വാസികളായ കുഞ്ഞാടുകള്‍ സഭയെകൈവെടിഞ്ഞ് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണോ? തേടുകയാണെന്ന സൂചനകളാണക്ക പുറത്തുവരുന്നതക്ക. പത്തു വര്‍ഷം മുമ്പുവരെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ മാത്രമാണക്ക സഭയ്ക്കു ബദലായി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തോളം സജീവമായ നവയുഗ പ്രസ്ഥാനങ്ങളാണക്ക കത്തോലിക്കാ സഭയുടെ നിലനില്‍പിനു തന്നെ വെല്ലുവിÿളി ഉയത്തുന്നതക്ക. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കവനന്റ് പീപ്പിള്‍, കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ഗീയ വിരുന്നക്ക, തൃശൂര്‍ മൂരിയാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവേല്‍ എംപറര്‍, തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഇന്‍ ജീസസ്, കണ്ണൂര്‍ പുളിങ്ങോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവസ്യ മുല്ലക്കരയുടെ ചര്‍ച്ച് ഓഫ് എറ്റേണിറ്റി െപ്രാഫസര്‍ എം വൈ യോഹന്നാന്റെ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്നിവയാണ് കത്തോലിക്കാ സഭയ്ക്കു വെല്ലവിളി ഉയര്‍ത്തുന്ന നവയുഗ പ്രസ്ഥാനങ്ങള്‍. ഇതോടൊപ്പം വിവിധ പെന്തക്കോസ്തക്ക പ്രസ്ഥാനങ്ങള്‍, യഹോവാ സാക്ഷികള്‍, സാത്താന്‍ ആരാധനക്കാര്‍ എന്നിവരുമുണ്ട്. നവയുഗ പ്രസ്ഥാനങ്ങളെ അവഗണിക്കാനായിരുന്നു തുടക്കം മുതല്‍ എക്കാലവും സഭ ശ്രമിച്ചിട്ടുള്ളതക്ക. എന്നാല്‍ കേവലം പത്തു വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച നേടിയ ഇത്തരം പ്രസ്ഥാനങ്ങള്‍ സഭയുടെ നിലനില്‍പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന കാഴ്ചയാണിപ്പോള്‍. ചില പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയില്‍ നിന്നു വ്യാപകമായി വിശ്വാസികളെÿ അടര്‍ത്തിയെടുക്കാനും സമാന്തര പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞു. ചില സമാന്തര സഭകളിലുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും സാന്നിധ്യവും കത്തോലിക്കാ സഭയ്ക്കു തലവേദനയാകുന്നുണ്ട്. ഗ്രോട്ടോകളും പള്ളികളും എഞ്ചിനീയറിങ് കോളെജുകളും നിര്‍മ്മിക്കുന്നതിനിടെ വിശ്വാസികളെ മനസ്സിലാക്കാന്‍ സഭയും സഭാധികാരികളും ശ്രമിച്ചില്ലെന്നതാണക്ക നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു വ്യക്തമാക്കുന്നതക്ക. നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് നിലനില്‍പിനെത്തന്നെ അപകടത്തിലാക്കുമെന്നക്ക ഒടുവില്‍ സഭ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായാണക്കകത്തോലിക്കാ സഭ അടുത്തിടെ വിശ്വാസ സംരക്ഷണ രേഖയെന്ന പഠന രേഖ പുറത്തിറക്കിയതക്ക. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയതിന്റെ നടുക്കം പഠന രേഖയില്‍ തെളിഞ്ഞു കാണാം. മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കുമായി തയാറാക്കിയ പഠനരേഖ വിശ്വാസ മേഖലയില്‍ രൂപപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. സ്വന്തം കടമകള്‍ മറന്ന് ഭൗതിക ആഗ്രഹങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന വൈദികര്‍ക്കും സഭാനേതൃത്വത്തിനും നേരേ ആത്മവിമര്‍ശനം നടത്തുന്ന രേഖ പുതു തലമുറ വിശ്വാസ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണികളും അവ ചെറുക്കാനുÿള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. സഭ വിട്ടു പുറത്തുപോയവരെ ഏതു വിധേനയും സഭയില്‍ തിരിച്ചെത്തിക്കണമെന്നും വിശ്വാസ പഠന സംരക്ഷണ രേഖ മുന്നറിയിപ്പു നല്‍കുന്നു. ''നിസ്സാര കാരണങ്ങളാല്‍ സഭാ നേതൃത്വവുമായി ഭിന്നിച്ചു നില്‍ക്കുന്ന അത്മായരും ചുരുക്കം ചില വൈദികരുമാണക്ക സെക്ടുകളിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നതക്ക. ആധ്യാത്മികത അന്വേഷിച്ച് വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളേയും സിദ്ധിവിശേഷങ്ങളു ള്ളവരേയും അന്വേഷിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ ധ്യാനത്തിനെത്തുന്നവരെ ഇടവക ദേവാലയത്തിന്റെ അള്‍ത്താരയിലേക്കു നയിക്കാന്‍ ധ്യാന ഗുരുക്കന്മാര്‍ക്കു കഴിയണം. ധ്യാനകേന്ദ്രങ്ങള്‍ സമാന്തര അജപാലന കേന്ദ്രങ്ങളായി വര്‍ത്തിക്കരുതക്ക'' വിശ്വാസ പഠന സംരക്ഷണ രേഖ പറയുന്നു. മുന്‍കാലങ്ങളില്‍ കത്തോലിക്കാ സഭയുമായോ വൈദികരുമായോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യതാസമുണ്ടായി പുറത്തു പോകുന്നവര്‍ക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്നു പെന്തക്കോസ്തക്ക സഭകള്‍. അതുകൊണ്ടു തന്നെ പാരമ്പര്യ വിശ്വാസികളേയും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരേയും കാര്യമായി ആകര്‍ഷിക്കുന്നതില്‍ ഇത്തരം സഭകള്‍ വേണ്ടത്ര വിജയിച്ചില്ല. സഭയില്‍ നിന്നു പുറത്തുപോകുന്ന ആളുകളുടെ എണ്ണം കുറവായതിനാല്‍ ഇത്തരം സഭകളെ അവഗണിക്കുന്ന സമീപനമായിരുന്നു കത്തോലിക്കാ സഭ സ്വീകരിച്ചിരുന്നതക്ക. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണെന്നാണക്ക സഭ പുറത്തിറക്കിയ പഠനരേഖ നല്‍കുന്ന സൂചനകള്‍ തന്നെ വ്യക്തമാക്കുന്നതക്ക. 1990- കള്‍ക്കു ശേഷം ആരംഭിച്ച സഭ സെക്ടുകളെന്നു വിശേഷിപ്പിക്കുന്ന സമാന്തര സഭകളുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണക്ക. കേരളത്തിനകത്തും പുറത്തുമുള്ള സമാന്തര സഭകളുടെ ഞായറാÿഴ്ച ആരാധനകളില്‍ പങ്കെടുക്കുന്നത് നൂറുകണക്കിനാളുകളാണക്ക. സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉന്നത കുടുംബത്തില്‍പെട്ടവരും സമാന്തര സഭകളിലേക്കു വ്യാപകമായി ചേക്കേറുന്നുണ്ട്. അതുകൊണ്ടു തന്നെയാണക്ക ഇത്തരം സമാന്തര സഭകളുടെ വളര്‍ച്ച കത്തോലിക്കാ സഭയെ അലോരസപ്പെടുത്തുന്നതും.ഒരു കാലത്ത് പെന്തക്കോസ്തക്ക സഭകളിലുള്ള കരിസ്മാറ്റിക് പ്രാര്‍ത്ഥനകളെ സഭ വ്യാപകമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇത്തരംപ്രസ്ഥാനങ്ങളിലേക്കു വിശ്വാസികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നുവെന്നു മനസിലാക്കിയതോടെ കത്തോലിക്കാ സഭയിലും കരിസ്മാറ്റിക് ധ്യാനങ്ങള്‍ വ്യാപകമായി. അന്നുവരെ സാധാരണ വിശ്വാസികള്‍ക്കു പരിചിതമല്ലാതിരുന്നകൈകൊട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും കരിസ്മാറ്റിക് ധ്യാനങ്ങള്‍ സാക്ഷ്യം വഹിച്ചു. പിന്നീടു കണ്ടതക്ക വ്യാപകമായി കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങുന്ന കാഴ്ചയാണക്ക. മദ്യപാനം നിര്‍ത്താനും സ്വഭാവം നന്നാവാനുമെല്ലാം വിശ്വാസികള്‍ പോട്ട പോലുള്ള ധ്യാന കേന്ദ്രങ്ങളെ ആശ്രയിച്ചു. സഭയും വൈദികരുമാകട്ടെ കരിസ്മാറ്റിക് കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്രകള്‍ക്കു മികച്ച പ്രോത്സാഹനവും നല്‍കി. മിക്കയിടങ്ങളിലും വൈദികര്‍ക്കു പകരം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ ധ്യാന ഗുരുക്കന്മാരായിരുന്നതക്ക അല്‍മായരായിരുന്നു. ധ്യാനകേന്ദ്രങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സ്‌തോത്ര കാഴ്ചയായി ലഭിക്കുന്ന പണത്തിന്റെ വലിപ്പവും ധ്യാന ഗുരുക്കന്മാരെ സ്വന്തമായി സഭ തന്നെ ഉണ്ടാക്കുന്നതിലേക്കു നയിച്ചു. കവനന്റ് പീപ്പിളിന്റെ സ്ഥാപകന്‍ ജോസ് ആനത്താനവും ചര്‍ച്ച് ഓഫ് എറ്റേണിറ്റിയുടെ സ്ഥാപകന്‍ ദേവസ്യാ മുല്ലക്കരയും സ്പിരിറ്റ് ഇന്‍ ജീസസിന്റെ ടോം സഖറിയയുമൊക്കെ കത്തോലിക്കാ സഭയുടെ മുന്‍കാല ധ്യാന ഗുരുക്കന്മാരാണക്ക. ഒടുവില്‍ ഇപ്പോള്‍ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്ര സഭാധികൃതര്‍ തന്നെ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി സഭ സ്ഥാപിച്ചവരെല്ലാം തങ്ങളുടെ പ്രവര്‍ത്തന മേഖല ഇന്ത്യക്കു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കിടയില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചിരിക്കുന്ന ഇവര്‍ വിദേശത്തു വ്യാപകമായി പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി അഗതി മന്ദിരവും ആംബുലന്‍സ് സര്‍വീസുമുള്ള ഇവരില്‍ മിക്കവരും രോഗശാന്തി ശുശ്രൂഷയിലാണക്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതക്ക. ടെലിവിഷനില്‍ പരിപാടികള്‍ നടത്തിയും സമാന്തര സഭകള്‍ തങ്ങളുടെ സാന്നിധ്യം പുറം ലോകത്തെ അറിയിക്കുന്നുണ്ട്. എന്നാല്‍ ''ദൈവാനുഗ്രഹമെന്ന പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണക്ക സമാന്തര സഭകളുടെ ലക്ഷ്യമെന്ന് സുവിശേഷ പ്രസംഗകനായ ചെറിയാന്‍ കവലയ്ക്കല്‍ പറയുന്നു. സമൃദ്ധിയുടെ വചനം മാത്രം പ്രസംഗിക്കുന്ന ഇവര്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണക്ക ശ്രമിക്കുന്നതക്ക. മറ്റുളള്ളവരെ അംഗീകരിക്കാനോ വിധേയ പ്പെടാനോ തയാറാകാത്തിടത്തു നിന്നാണക്ക സമാന്തര സഭകളുടെ ആരംഭം. സഭ ആരെയും ധ്യാനത്തിനു വരാന്‍ പറഞ്ഞ് ആകര്‍ഷിക്കുന്നില്ലെന്നും'' ചെറിയാന്‍ കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തില്‍ സമാന്തര സഭകളുടെ വളര്‍ച്ച ശക്തമായതിനു പിന്നില്‍ കത്തോലിക്കാ സഭയുടെ നടപടികളാണെന്നു കാണാം. പള്ളി സംബന്ധമായ വിവാഹം, മൃദദേഹ സംസ്‌കാരം പോലുള്ള സന്ദര്‍ങ്ങളില്‍ വൈദികരില്‍ നിന്നു നേരിടേണ്ടി വരുന്ന തിക്തമായ പെരുമാറ്റങ്ങള്‍ മുന്‍കാലങ്ങളില്‍ വിശ്വാസികള്‍ സഹിക്കുകയായിരുന്നു പതിവ്. ഇതിനെപ്പറ്റി സഭാ വിമര്‍ശകനായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നതക്ക ''ഒരു വ്യക്തിക്കും കുടുംബത്തിനും മതം സമൂഹത്തില്‍ നല്‍കുന്ന അംഗീകാരവും സംരക്ഷണവും വളരെ വലുതാണക്ക. അതുകൊണ്ടു തന്നെ പുരോഹിതരില്‍ നിന്നും മറ്റും തിക്താനുഭവങ്ങളുണ്ടായാലും വിവാഹം, മൃതദേഹ സംസ്‌കാരം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിക്കിട്ടേണ്ടതിനാല്‍ മിക്കവരും കത്തോലിക്കാ സഭയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ പുതു തലമുറ ഇത്തരം ധാര്‍ഷ്ട്യം അംഗീകരിക്കാന്‍ തയാറല്ല, മാത്രവുമല്ല സമാന്തര സഭകളില്‍ ലഭിക്കുന്ന അംഗീകാരവും സമൂഹത്തില്‍ ഉന്നത നിലയിലുള്ളവരുടെ സാന്നിധ്യവും സാധാരണക്കാരായ വിശ്വാസികÿെÿള സെക്ടുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മികച്ച പരിഗണന കിട്ടുമ്പോള്‍ വിശ്വാസികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയാല്‍ അവരെ കുറ്റം പറയാനാകില്ല'' പുലിക്കുന്നേല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇടവകകളിലെ അജപാലന മേഖലയില്‍ സംഭവിക്കുന്ന വീഴ്ചയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതെന്നാണു സഭയുടെ പുതിയ കണ്ടെത്തല്‍. ഭൂരിഭാഗം വൈദികര്‍ക്കും വലിയ പള്ളികളും ഗ്രോട്ടോകളും ക്രൂശിത രൂപങ്ങളും നിര്‍മിച്ചു റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനാണക്ക ആഗ്രഹമെന്നും സഭ പുറത്തിറക്കിയ പഠനരേഖയില്‍ ആത്മവിമര്‍ശനമുണ്ട്. ഇതോടാപ്പം വിവിധ മേഖലകളില്‍ സഭ സ്വീകരിക്കുന്ന സമീപനവും വിശ്വാസികളെ അകറ്റുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ജോസഫിനു നേരേ നേരെ ആക്രമണം ഉണ്ടായപ്പോള്‍ അധ്യാപകനെ പിന്തുണയ്ക്കുന്നതിനു പകരം ജോലിയില്‍ നിന്നു പുറത്താക്കി തങ്ങളുടെ ഭാഗം ഭദ്രമാക്കാനാണക്ക സഭാധികൃതര്‍ ഉത്സാഹം കാട്ടിയതക്ക. പിതാവ് സഭയെ വിമര്‍ശിച്ചു പുസ്തകം എഴുതിയെന്ന പേരില്‍ മകളായ ഇന്ദുലേഖയെന്ന വിദ്യാര്‍ത്ഥിനിയെ അരുവിത്തുറ കോളെജില്‍ നിന്നു പുറത്താക്കാന്‍ സഭ നടത്തിയ ശ്രമങ്ങളും ഇതിനെതിരേ ഇന്ദുലേഖയും കുടുംബവും നടത്തിയ സമരങ്ങളും കേരള മനസ്സാക്ഷി ഇന്നും മറന്നിട്ടുണ്ടാവില്ല. ഇതേപ്പറ്റി ഇന്ദുലേഖ പറയുന്നു:''ഒരു പെണ്‍കുട്ടിയായ എന്നോടക്ക ക്രൂരമായാണക്ക സഭ പെരുമാറിയതക്ക. അധികാരവും പണവും മൂലമുള്ള ധാര്‍ഷ്ട്യമാണക്ക സഭാധികൃതരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതക്ക. അധികാരക്കൊതിയും ധാര്‍ഷ്ട്യവും സഭയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിശ്വാസികള്‍ സമാന്തര സഭകള്‍ തേടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ'' കത്തോലിക്കാ സഭയെ കുറിച്î വിമര്‍ശകര്‍ പറയുന്നതക്ക അധികാരവും പണവും കൂടിയപ്പോള്‍ സഭ ജനങ്ങളില്‍ നിന്നകന്നുവെന്നാണക്ക. മുന്‍കാലങ്ങളില്‍ പള്ളികളും സ്‌കൂളുകളും നിര്‍മ്മിച്ചിരുന്നതക്ക വിദ്യാഭ്യാസത്തിനും ആത്മീയ വളര്‍ച്ചയ്ക്കുമായിരുന്നുവെങ്കില്‍ ഇപ്പോഴതക്ക വന്‍ വരുമാനം നേടിത്തരുന്ന വ്യവസായ സാമ്രാജ്യമായി മാറിയിരിക്കുന്നു. ധ്യാന കേന്ദ്രങ്ങള്‍ ധന സമ്പാദന മേഖലകളായി മാറുന്നു. ഈ വരുമാനം മുതലെടുക്കാനാണക്ക സമാന്തര സഭകള്‍ ശ്രമിക്കുന്നതക്ക. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ മിക്ക സമാന്തര സഭാ നേതാക്കന്മാര്‍ക്കും താല്‍പര്യമില്ലായെന്നാണക്ക ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ മനസിലായതക്ക. യേശുക്രിസ്തുവും മാതാവും തനിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണക്ക താന്‍ മാറിയതെന്നു സമ്മതിച്ച സ്പിരിറ്റ് ഇന്‍ ജീസസിന്റെ നേതാവ് പിന്നീടു വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാനേ തയാറായില്ല. കത്തോലിക്കാ സഭ ഇടപെടലുകള്‍ ദുരൂഹമെന്നു വിശേഷിപ്പിക്കുന്ന ഇമ്മാനുേവല്‍ എംപററില്‍ നിന്നാകട്ടെ അവ്യക്തമായ മറുപടികളാണു ലഭിച്ചതക്ക. കാഞ്ഞിരപ്പള്ളിയിലുള്ള കവനന്റ് പീപ്പിള്‍ സ്ഥാപക നേതാവിന്റെ സഹോദരന്‍ നല്‍കിയ മറുപടിയാകട്ടെ തനിക്കിത്തരമൊരാളെ അറിയില്ലെന്നാണക്ക. കൂടുതല്‍ വിശ്വാസികളെത്തുന്ന സ്വര്‍ഗീയ വിരുന്നിന്റെ സ്ഥാപകരായ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതക്ക. തങ്ങള്‍ ഒരു സഭയ്ക്കും ഭീഷണിയല്ലെന്നും സ്വര്‍ഗീയ വിരുന്നിലേക്കു വരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമാണക്ക ഇവര്‍ ആവര്‍ത്തിക്കുന്നതക്ക. ക്രിസ്തുവിന്റെ പിന്നാലെ രോഗശാന്തിക്കായി എത്തിയവര്‍ ആഗ്രഹിച്ചതക്ക അദ്ദേഹത്തിന്റെ വസ്ത്രത്തിലെങ്കിലും സ്പര്‍ശിച്ചാല്‍ സൗഖ്യം ലഭിക്കുമെന്നാണക്ക. രോഗം മാറ്റുന്ന ദിവ്യശക്തിയാണക്ക സമാന്തര സഭകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുന്ന ഘടകം. ഇതക്ക കത്തോ ലിക്കാ സഭയെയാണോ സമാന്തര സഭയേയാണോ കൂടുതല്‍ തുണയ്ക്കുകയെന്നതു കാത്തിരുന്നു കാണാം. സമാന്തര സഭകള്‍ കത്തോലിക്കാ സഭയ്ക്കു ഭീഷണിയല കത്തോലിക്കാ സഭയില്‍ നിന്നു സമാന്തര സഭകളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് സഭയ്ക്ക് ഭീഷണിയല്ലെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറ. സന്ദീപ് വെള്ളാരംകുന്നുമായുള്ള സംഭാഷണം: വിശ്വാസികളുടെ കൊഴിഞ്ഞുപോക്കില്‍ സഭയ്ക്കു ഭയമുണ്ടോ? യഥാര്‍ത്ഥ വിശ്വാസം ഉപേക്ഷിച്ച് വിശ്വാസികള്‍ തെറ്റായ പ്രവണതകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സഭയ്ക്കു ഭയമല്ല ആശങ്കയാണുള്ളതക്ക. മക്കള്‍ വഴിതെറ്റിപ്പോകുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കയും വേദനയുമാണക്ക ഇക്കാര്യത്തില്‍ സഭയ്ക്കുമുള്ളതക്ക. യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ളതിനേക്കാള്‍ മറ്റു സഭകളില്‍ നിന്നാണ് വിശ്വാസികള്‍ സമാന്തര സഭകളിലേക്കു പോകുന്നതക്ക. ഇപ്പോള്‍ വിശ്വാസ പഠന സംരക്ഷണ രേഖ പുറത്തിറക്കാന്‍ കാരണം? രേഖ പെട്ടെന്നുണ്ടാക്കിയതല്ല. കുറച്ചു വര്‍ഷങ്ങളായുള്ള തയാറെടുപ്പിന്റെ ഭാഗമാണിതക്ക. യഥാര്‍ത്ഥ വിശ്വാസം ആഴപ്പെടുത്തുകയെന്നതാണക്ക പഠന രേഖ കൊണ്ട് ഉദ്ദേശിക്കുന്നതക്ക. ഇതിന്റെ ഭാഗമായാണക്ക സാര്‍വത്രിക സഭയില്‍ ഈ വര്‍ഷം വിശ്വാസ സംരക്ഷണ വര്‍ഷമായി ആചരിക്കുന്നതക്ക. എന്തുകൊണ്ടാണക്ക സമാന്തര സഭകളില്‍ പോകുന്നതിനെ സഭ എതിര്‍ക്കുന്നതക്ക? ശരിയായ വിശാസമല്ല അത്തരം കേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നതക്ക. സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണയും ഭിന്നിപ്പും ഉണ്ടാക്കുന്ന രീതിയിലാണക്ക സമാന്തര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അതുകൊണ്ടാണക്ക ഇത്തരം കേന്ദ്രങ്ങളില്‍ പോകുന്നതിനെ കത്തോലിക്കാ സഭ എതിര്‍ക്കുന്നതക്ക. കത്തോലിക്കാ സഭയ്ക്ക് കുറവുകളുണ്ടോ? സഭ നൂറു ശതമാനം പരിശുദ്ധമാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. പാപികളും വിശുദ്ധരും ചേര്‍ന്നതാണക്ക സഭ. ചുങ്കക്കാരേയും പാപികളേയും രക്ഷിക്കാനാണക്ക യേശു വന്നതക്ക. ഇതേ ദൗത്യമാണ് സഭയ്ക്കുമുള്ളതക്ക. വലിയ ദേവാലയങ്ങളും ്രേഗാട്ടോകളും നിര്‍മ്മിക്കുന്നതിനെ വിശ്വാസ സംരക്ഷണ രേഖ വിമര്‍ശിക്കുന്നുണ്ടല്ലോ? ധൂര്‍ത്ത് ഒഴിവാക്കണമെന്നും കാര്യങ്ങള്‍ ലളിതമായി ചെയ്യണമെന്നും വികാരിയച്ചന്മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പള്ളികളും ഗ്രോട്ടോകളും നിര്‍മിക്കുന്നതിനിടെ യഥാര്‍ത്ഥ വിശ്വാസം നഷ്ടപ്പെടരുതെന്നാണക്ക ഉദ്ദേശിക്കുന്നതക്ക. സഭയ്ക്ക് എന്തുകൊണ്ടാണക്ക വിശ്വാസികളെ ആകര്‍ഷിക്കാന്‍ കഴിയാത്തതക്ക? ൈക്രസ്തവ വിശ്വാസം ആÿഴത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നതില്‍ സഭ പരാജയപ്പെട്ടിട്ടുണ്ട്. താല്‍ക്കാലിക സംതൃപ്തി ലഭിക്കുന്നതുകൊണ്ടാണക്ക പലരും സെക്ടുകളിലേക്കു പോകുന്നതക്ക. ഇവരെ തിരിച്ച് യഥാര്‍ത്ഥ വിശ്വാസത്തിലേക്കു കൊണ്ടു വരികയാണക്ക സഭയുടെ ലക്ഷ്യം. പരസ്യം നല്‍കിയും ടി വി പരിപാടികളിലൂടെയും വിശ്വസികളെ ആകര്‍ഷിക്കാന്‍ സഭയ്ക്ക് ഒരിക്കലും കഴിയില്ല. ധ്യാന കേന്ദ്രങ്ങളില്‍ പോകുന്നതിനെ സഭ വിമര്‍ശിക്കുന്നുണ്ടല്ലോ? അക്കാര്യത്തില്‍ ചില വീഴ്ചകളുണ്ടായിട്ടുണ്ട്. സ്വന്തം ഇടവകയിലെ വിശ്വാസ ആചരണമാണക്ക പ്രധാനപ്പെട്ടതെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ ഒരു തവണ ധ്യാനം കൂടുന്നതില്‍ തെറ്റൊന്നുമില്ല. പകരം സ്വന്തം ദേവാലയം ഉപേക്ഷിച്ചു ധ്യാനകേന്ദ്രത്തില്‍ പോകുന്ന സ്ഥിതി ഒഴിവാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാവുക വികാരിമാര്‍ക്കാണക്ക. വൈദികരും കന്യാസ്ത്രീകളും സഭ വിട്ടു പുറത്തു വരുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുന്നതു സഭയുടെ പ്രതിച്ഛായ മോശമാക്കില്ലേ? ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഭ മോശമാണെന്നു വരുത്താനാണക്ക എല്ലാവരുടെയും ശ്രമം. ഇതിനെ സഭ ഭയപ്പെടുന്നില്ല. സഭയ്ക്കൂ കൂടുതല്‍ ജാഗരൂകമായി പ്രവര്‍ത്തിക്കാന്‍ ഇതു സഹായിക്കുമെന്നാണു കരുതുന്നതക്ക. സഭ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു വേണ്ട പ്രോത്സാഹനം ലഭിക്കുന്നില്ലെന്നുണ്ടോ? സഭ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമന്നെ് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. 3200- ലധികം അനാഥാലയങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതൊന്നും ആര്‍ക്കും ചെയ്യാനാവാത്തതാണക്ക. കുട്ടികളില്‍ വിശ്വാസം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച്? സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ അറിവിനൊപ്പം വിശ്വാസത്തിന്റെ തലം വളര്‍ത്തിക്കൊണ്ടു വരേണ്ടതക്ക അനിവാര്യമാണക്ക. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവില്ലാത്ത പ്രായത്തില്‍ വിശ്വാസത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നതക്ക ഒരിക്കലും അടിച്ചേല്‍പിക്കലായി കാണരുതക്ക. ഇതു സമ്പത്തിന്റെ പേരിലുള്ള താല്‍ക്കാലിക പ്രതിഭാസം-ജോസഫ്പുലിക്കുന്നേല്‍ കത്തോലിക്കാ സഭ എതിര്‍ക്കുന്നവരെ ആദ്യം നശിപ്പിക്കാന്‍ നോക്കും. നശിക്കില്ലെന്നു കണ്ടാല്‍ അത്തരം പ്രസ്ഥാനങ്ങളില്‍ പോയവരെ തിരികെ കൊണ്ടുവരാന്‍ നോക്കും. അത്തരമൊരു നടപടിയാണക്ക സഭയുടെ വിശ്വാസ സംരക്ഷണ്ÿ പഠനരേഖയിലൂടെ തെളിഞ്ഞു കാണുന്നതക്ക. പുതു തലമുറ ഇവാഞ്ചലിക്കല്‍ സഭകളിലേക്കു പോകാന്‍ തയാറായി നില്‍ക്കുന്നവരെ ഏതു വിധേനയും കൂടെ നിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ആദ്യ കാലത്ത് കരിസ്മാറ്റിക് ധ്യാനങ്ങളെ സഭ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കരിസ്മാറ്റിക് ധ്യാനങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രമായി പോട്ട പോലുള്ള കേന്ദ്രങ്ങള്‍ മാറുന്ന കാഴ്ചയാണു കണ്ടതക്ക.വലിയ പള്ളികളും േഗ്രാട്ടോകളും പണിയുന്നതിനെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം തന്നെ കൂടുതല്‍ കൂടുതല്‍ വലിയവ നിര്‍മ്മിക്കുകയുമാണ് കത്തോലിക്കാ സഭയില്‍ ഇപ്പോഴുള്ള പതിവക്ക. ഇവ നിര്‍മിക്കുന്നതക്ക ഒഴിവാക്കാന്‍ മെത്രാന്‍മാര്‍ കല്‍പ്പന പുറപ്പെടുവിച്ചാല്‍ പോരെ? എന്തുകൊണ്ടാണക്ക അവര്‍ ഇതു ചെയ്യാത്തതക്ക. വലിയവ വേണ്ട എന്നു പറയുകയും അതോടൊപ്പം തന്നെ കൂടുതല്‍ വലുതു പണിയാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതക്ക. കന്യാസ്ത്രീകളുടേയും വൈദികരുടേയും തുറന്നുപറച്ചില്‍ വെളിവാക്കുന്നതക്ക സഭയ്ക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ജീര്‍ണതയാണക്ക. ജീര്‍ണിച്ചു കഴിയുമ്പോള്‍ പൊട്ടലുണ്ടാകും. അപ്പോള്‍ എല്ലാം പുറത്തുവരും. ദെവവിളി കുറഞ്ഞുവെന്നതാണക്ക മറ്റൊരു വിരോധാഭാസം. കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത കാലമാണിതക്ക. തൊÿഴിലില്ലായ്മയും വീടുകളില്‍ അംഗസംഖ്യ കൂടുതലായതും മൂലമാണക്ക മുന്‍കാലങ്ങളില്‍ കന്യാസ്്രതീകളാകാന്‍ പെണ്‍കുട്ടികളെ ലഭിച്ചിരുന്നതക്ക. വിദേശ രാജ്യങ്ങളില്‍ കന്യാസ്ത്രീ മഠങ്ങള്‍ വാടകയ്ക്കു കൊടുക്കുകയാണക്ക. കേരളത്തിലും സമീപഭാവിയില്‍ ഈ അവസ്ഥയാണ് വരാന്‍ പോകുന്നതക്ക. അതേ സമയം വൈദികര്‍ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ലക്ഷ്യമിട്ടാണക്ക സഭയിലേക്കെത്തുന്നതക്ക. മുമ്പൊക്കെ മെ്രതാന്‍മാരുടേയും വൈദികരുടേയും വിവാഹം നടത്തില്ല, മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്നീ ഭീഷണികള്‍ക്കു മുന്നില്‍ വിശ്വാസികള്‍ വഴങ്ങിയിരുന്നു. എന്നാല്‍ പുതിയ വിശ്വാസ സമൂഹങ്ങളുടെ വരവോടെ ഇത്തരം ഭീഷണികള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പുതു തലമുറ സഭകളിലേക്ക് ആകര്‍ഷിക്കപ്പടാനുള്ള കാരണങ്ങള്‍ പണപ്പിരിവ്, ധിക്കാരം, വൈദികരുടെ മോശം പെരുമാറ്റം എന്നിവയാണക്ക. ഇതു കേള്‍ക്കാന്‍ പുതു തലമുറ തയാറല്ല. ഇതാണക്ക സ്വര്‍ഗീയവിരുന്നും കവനന്റ് പീപ്പിളും പോലുള്ളവയിലക്കേ് വിശ്വാസികളുടെ ഒഴുക്കു വര്‍ധിക്കാന്‍ കാരണം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇത്തരം പുതിയ പ്രതിഭാസങ്ങളുടെ നിലനില്‍പ് താല്‍ക്കാലികമാണെന്നതാണക്ക. വ്യക്തികള്‍ സ്ഥാപിക്കുന്ന ആത്മീയ കേന്ദ്രങ്ങളില്‍ പണത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണക്ക. പണത്തിന്റെ പേരിലാണക്ക പലതും നിലനില്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ ഇവയ്ക്കു സോപ്പുകുമിളയുടെ ആയുസേ ഉണ്ടാകൂ. (ഇന്ത്യാ ടുഡേ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Monday, May 23, 2011

ചരി­ത്ര­ സാ­ക്ഷ്യ­മാ­യി മൂ­ന്നാര്‍ സി­ഐ­സ്‌­ഐ ദേ­വാലയംമൂന്നാ­റി­ലെ എ­ലേ­നര്‍ ഇ­സ­ബെല്‍ മേ­യു­ടെ കല്ല­റയും സിഎ­സ്‌­ഐ പ­ള്ളിയും

മൂന്നാ­റില്‍ കെ­ട്ടി­ട­ങ്ങള്‍ ഉ­യ­രു­കയും ന­ഗ­ര­ത്തി­ന്റെ പ­രി­വേ­ഷം കൈ­വ­രി­ക്കു­ക­യും ചെ­യ്‌­തെ­ങ്കിലും ഇന്നും മാ­റ്റ­മില്ലാ­തെ ച­രി­ത്ര­ത്തി­ന്റെ സ്­പ­ന്ദ­നവ­ു­മാ­യി നില്‍­ക്കു­ന്ന ചി­ല ഘ­ട­ക­ങ്ങള്‍ അ­വി­ടെ­യുണ്ട്. അ­താ­ണ് ന­മ്മെ വീണ്ടും വീണ്ടും മൂ­ന്നാ­റി­ലേ­ക്ക് പോ­കാന്‍ പ്രേ­രി­പ്പി­ക്കു­ന്ന­ത്. മൂ­ന്നാ­റില്‍ പ­ഴ­മ­യു­ടെ ഗ­ന്ധം നിറ­ഞ്ഞു നില്‍­ക്കു­ന്ന ഒ­ന്നാ­ണ് അ­വിട­ത്തെ പു­രാ­ത­നമാ­യ സിഎ­സ്‌­ഐ പ­ള്ളി­യും സെ­മി­ത്തേ­രി­യും. കേ­ര­ള­ത്തില്‍ ത­ന്നെ പ­ള്ളി­യു­ണ്ടാ­കു­ന്ന­തി­നു മുന്‍­പ് സെ­മി­ത്തേ­രി­യുണ്ടാ­യ ആ­ദ്യ­ത്തെ പ­ള്ളി­കൂ­ടി­യാ­ണ് മൂ­ന്നാ­റി­ലെ സി­എ­സ്‌­ഐ ദേ­വാ­ലയം. സ്‌­കോ­ട്ടി­ഷ് മാ­തൃ­ക­യില്‍ മാ­തൃ­ക­യില്‍ നിര്‍­മി­ക്ക­പ്പെ­ട്ട പ­ള്ളി­യു­ടെ നൂറാം വാര്‍­ഷി­കം ക­ഴി­ഞ്ഞ­ദി­വ­സ­മാ­ണ് ആ­ഘോ­ഷി­ച്ചത്. മൂ­ന്നാര്‍ ടൗ­ണില്‍ നി­ന്ന് ഏ­താ­നും മീ­റ്റര്‍ മാ­ത്രം അ­ക­ലെ­യാ­യാ­ണ് മൂ­ന്നാര്‍ സി­എ­സ്‌­ഐ പ­ള്ളി സ്ഥി­തി­ചെ­യ്യു­ന്നത്. മുന്‍­പ് ഇം­ഗ്ലീ­ഷില്‍ മാ­ത്ര­മാ­ണ് പ്രര്‍­ഥ­ന­കള്‍ ന­ട­ന്നി­രു­ന്ന­തെ­ങ്കില്‍ ഇ­പ്പോള്‍ മ­ല­യാ­ള­ത്തിലും ത­മി­ഴി­ലു­മു­ണ്ട്.പു­രാ­ത­നമാ­യ നി­രവ­ധി വ­സ്­തു­ക്കള്‍ പ­ള്ളി­യി­ലുണ്ട്. പ­ഴ­യ­കാല­ത്തെ ബൈ­ബിളും പി­യോ­നോയും ചു­വരിരി­ലെ ചി­ത്ര­ങ്ങ­ളു­മെല്ലാം പോ­യ­കാ­ല­ത്തി­ന്റെ സ്­മ­ര­ണ­ക­ളാണ്.
മൂ­ന്നാ­റി­ലെ തേ­യി­ല­ത്തോ­ട്ട­ത്തി­ന്റെ മാ­നേ­ജ­രാ­യി­രു­ന്ന ഹെന്റി മാന്‍ നൈറ്റി­നൊ­പ്പം താ­മ­സി­ക്കാ­നെ­ത്തി­യ­താ­യ­ി­രു­ന്നു ഭാ­ര്യയാ­യ എ­ലേ­നര്‍ ഇ­സ­ൂെല്‍ മേ. മൂ­ന്നാ­റില്‍ ചു­റ്റി­ക്ക­റ­ങ്ങാ­നെത്തി­യ ഇ­സ­ബെലും ഭര്‍­ത്താ­ല­വും ഇ­ന്നു പ­ള്ളി­യി­രി­ക്കു­ന്ന കു­ന്നിന്‍ മു­ക­ളി­ലെത്തി. അ­വി­ടെവ­ച്ച് താന്‍ മ­രി­ച്ചാല്‍ ത­ന്നെ ഇ­വി­ടെ അ­ട­ക്ക­ണ­മെ­ന്നു എ­ലേ­നര്‍ പ­റ­ഞ്ഞു­.കോ­ള­റ ബാ­ധി­ച്ച് അ­ടു­ത്ത ദിവ­സം എ­ലേ­നര്‍ മ­രി­ച്ചു. ഇ­സെ­ബ­ലി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം അവ­രെ കു­ന്നിന്‍­മു­ക­ളില്‍ സം­സ്­ക­രി­ച്ചു. 1894 ഡി­സം­ബര്‍ 23 നാ­യി­രുന്നു ഇ­ത്.പി­ന്നീ­ട് 20 വര്‍­ഷ­ത്തി­നു ശേ­ഷ­ം 1910 ലാ­ണ് ഇ­വി­ടെ പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­ത്. 1911 ല്‍ നിര്‍­മാ­ണം പൂര്‍­ത്തി­യായി. പൂര്‍­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്ന ദേ­വാല­യം സ­ന്ദര്‍­ശി­ക്കാന്‍ നി­ര­വ­ധി­പ്പേ­രാ­ണ് എ­ത്തു­ന്നത്. കു­ന്നിന്‍ മു­ക­ളി­ലെ സെ­മി­ത്തേ­രി­യി­ലു­ള്ള എ­ലേ­ന­റി­ന്റെ കല്ല­റ­യും ഇന്നും നി­ല­നില്‍­ക്കു­ന്നുണ്ട്. ചെറി­യ ചി­ല കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ങ്കിലും കല്ല­റ­യില്‍ എ­ലേ­ന­റി­ന്റെ പേ­രു തെ­ളി­ഞ്ഞു കാ­ണാം. മൂ­ന്നാ­റില്‍ പോ­കു­മ്പോള്‍ സിഎ­സ്‌­ഐ പ­ള്ളിയും എ­ലേ­ന­റി­ന്റെ ശ­വ­കു­ടീ­രവും കാ­ണാന്‍ മ­റ­ക്ക­രുത്. കാര­ണം അ­തു­ നി­ങ്ങള്‍­ക്കു പറ­ഞ്ഞു തരി­ക ഒ­രു കാ­ല­ത്തി­ന്റെ ച­രി­ത്ര­മാണ്.

Friday, April 29, 2011

വീണ്ടും ക­ണ്ണ­കി­യു­ടെ മ­ടി­ത്ത­ട്ടില്‍

സ­മു­ദ്ര­നി­ര­പ്പില്‍­നി­ന്നു 4400 അ­ടി ഉ­യ­ര­ത്തില്‍ കേ­ര­ള ത­മി­ഴ്‌­നാ­ട് അ­തിര്‍­ത്തി­യില്‍ തേ­ക്ക­ടി വ­ന­ത്തി­നു­ള്ളി­ലെ കു­ന്നിന്‍ മു­ക­ളി­ല്‍ സ്ഥി­തി ചെ­യ്യുന്ന മം­ഗ­ളാ­ദേ­വി ക്ഷേ­ത്ര­ത്തി­ലേ­ക്ക് ഒ­രി­ക്കല്‍­ക്കൂടി. പ­തി­വി­നു വി­പ­രീ­ത­മാ­യി ഇത്ത­വ­ണ ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള യാ­ത്ര നട­ന്നാ­യി­രു­ന്നു. കൊ­ടും­വെ­യി­ലില്‍ വ­ന­ത്തി­ലൂ­ടെ­യു­ള്ള യാത്രം അല്‍­പ്പം ദു­ഷ്­ക­ര­മാ­യി­രു­ന്ന­ുെ­വ­ങ്കിലും കൂ­ട്ടുകാ­രോ­ടൊ­പ്പ­മു­ള്ള യാ­ത്ര­യാ­യ­തി­നാല്‍ ത­ളര്‍­ന്നില്ല. പുല്ലു­മേ­ടു ദു­ര­ന്ത­ത്തി­നു ശേ­ഷം മൂ­ന്നു­മാ­സം ക­ഴി­ഞ്ഞു ന­ട­ന്ന ഉ­ത്സ­വ­മാ­യ­തി­നാല്‍ പോ­ലീസും വ­നം വ­കുപ്പും മ­റ്റു സര്‍­ക്കാര്‍ വ­കു­പ്പു­ക­ളു­മെല്ലാം കര്‍ശന പരി­ശോ­ധ­ന ന­ട­ത്തി­യാ­ണ് തീര്‍­ഥാ­ടക­രെ ക്ഷേ­ത്ര­ത്തി­ലേ­യ്­ക്കു ക­ട­ത്തി­വി­ട്ട­ത്. പ്ലാ­സ്റ്റി­ക് പൂര്‍­ണ­മായും നി­രോ­ധി­ച്ച് മെ­റ്റല്‍ ഡി­റ്റ­ക്ട­റി­ലൂ­ടെ­യാ­യി­രു­ന്നു സ­ഞ്ചാ­രി­കള്‍­ക്കു പ്ര­വേ­ശ­നം. വര്‍­ഷത്തി­ലൊ­രി­ക്കല്‍ മാത്രം ന­ട­ക്കു­ന്ന ഉ­ത്സ­വ­ദിവ­സം മം­ഗ­ളേ­ദേ­വി­യി­ലേ­ക്കു­ള്ള സ­ഞ്ചാ­രി­ക­ളെയും കാ­ത്ത് ട്രി­പ്പു ജീ­പ്പു­ക­ളു­ടെ നീ­ണ്ട­നി­രത­ന്നെ പ്ര­വേ­ശ­ന ക­വാ­ടമാ­യ കു­മ­ളി­യി­ലു­ണ്ടാ­യി­രുന്നു. ക്ഷേ­ത്ര­ത്തി­ലേ­യ്­ക്കു­ള്ള യാ­ത്ര­യ്­ക്കു 50 രൂ­പയും തി­രി­ച്ചു­ള്ള യാ­ത്ര­യ്­ക്ക് 40 രൂ­പ­യു­മാ­യി­രു­ന്നു നി­രക്ക്. വര്‍­ഷത്തി­ലൊ­രി­ക്കല്‍­മാ­ത്രം വാ­ഹ­ന­ങ്ങള്‍ ക­ടന്നു­പോ­കു­ന്ന­തി­നാലും വ­ന­ത്തി­ലൂ­ടെ­യു­ള്ള പാ­ത­യു­മാ­യ­തി­നാല്‍ ജീ­പ്പു­കള്‍ ഒ­ഴി­കെ­യു­ള്ള വാ­ഹ­ന­ങ്ങള്‍­ക്കൊ­ന്നുത­ന്നെ ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള പാ­ത­യി­ലൂ­ടെ ക­ടന്നു­പോ­കാ­നാ­വി­ല്ല. ഇത്ത­വ­ണ എല്ലാ പ­ര­ി­ശോ­ധ­ന­ക­ളും പൂര്‍­ത്തി­യാക്കി­യ വാ­ഹ­ന­ങ്ങള്‍ മാ­ത്ര­മാ­ണ് മം­ഗ­ളാ­ദേ­വി­യി­ലേ­ക്കു സ­ഞ്ചാ­രിക­ളെ കൊ­ണ്ടു­പോ­യത്.
ഭര്‍­ത്താ­വു ന­ഷ്ട­പ്പെ­ട്ടു പാ­ണ്ഡ്യ­രാ­ജ­ധാ­നി­യില്‍ നി­രാ­ലം­ബ­യ­യാ­യി നില്‍­ക്കു­ന്ന ക­ണ്ണ­കിയെ ഓര്‍­മി­പ്പി­ച്ചു ത­കര്‍­ന്ന ക്ഷേ­ത്ര­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങള്‍. കേ­ര­ള­ത്തില്‍ ഏ­റ്റ­വും­കൂ­ടു­തല്‍ ­സ­ഞ്ചാ­രി­ക­ളെ­ത്തു­ന്ന കേ­ന്ദ്ര­മാ­യ തേ­ക്ക­ടി­ക്ക­ടു­ത്തു­ള്ള കു­മ­ളി­യില്‍­ നി­ന്നു 14 കി­ലോ­മീ­റ്റര്‍­ദൂ­രം വ­ന­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ചാല്‍ മം­ഗ­ളാ­ദേ­വി ക്ഷേ­ത്ര­ത്തി­ലെ­ത്താം. ഇനി ക­ണ്ണ­കി­യു­ടെ ച­രി­ത്ര­ത്തി­ലേ­ക്ക്... എ­ക്കാ­ലത്തും കേ­ള്‍­വി­കേ­ട്ട ഏ­റ്റവും ഉ­ത്ത­മ­മമാ­യ ഭര­ണം നി­ല­നി­ന്നി­രു­ന്ന രാ­ജ്യ­മാ­യി­രു­ന്നു കാ­വേ­രി പൂം­പ­ട്ടണം. അ­വിട­ത്തെ പ്ര­ശ­സ്­തനാ­യ രാ­ജാ­വു ക­രിം­കാല ചോള­ന്റെ മ­ക­നാ­യി­രു­ന്നു കോ­വലന്‍. നാ­ട്ടി­ലെ ഏ­റ്റവും സൗ­ന്ദ­ര്യവും കോ­മ­ള­ത്വവും നി­റഞ്ഞ കോ­വ­ലന്‍ വി­വ­ാ­ഹം ചെ­യ്ത­ത് കാ­വേ­രി പൂം­പ­ട്ട­ണ­ത്തി­ലെ പ്ര­ശ­സ്­തനാ­യ വ്യാ­പാ­രി­യു­ടെ മ­കള്‍ ക­ണ്ണ­കിയെ. എ­ന്നാല്‍ ഈ സ­ന്തോ­ഷം അ­ധി­ക­കാ­ലം നീ­ണ്ടു­നി­ന്നില്ല കൊ­ട്ടാ­ര­ത്തി­ലെ സൗ­ന്ദ­ര്യ­ധാ­മവും നര്‍­ത്ത­കി­യുമാ­യ മാ­ധ­വി­യെ­ന്ന പെ­ണ്ണി­ന്റെ നൃ­ത്ത­ത്തില്‍ തല്‍­പ്പ­രനായ കോ­വ­ലന്‍ ഒ­ടു­വില്‍ അവ­ളെ വി­വാ­ഹം ചെ­യ്തു. കു­റേ­ക്കാ­ല­ത്തി­നു­ശേ­ഷം സ­മ്പ­ത്തെല്ലാം ന­ഷ്ട­പ്പെ­ട്ട കോ­വ­ലന്‍ പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യി ക­ണ­അ­ണ­കി­യു­ടെ അ­ടു­ത്തു മ­ട­ങ്ങി­യെ­ത്തി.തി­രി­കെ­യെത്തി­യ കോ­വല­നെ കണ്ണ­കി നി­റ­ഞ്ഞ സ്‌­നേ­ഹ­ത്തോ­ടെ സ്വീ­ക­രിച്ചു. സ­മ്പ­ത്തെല്ലാം ന­ഷ്ട­പ്പെ­ട്ട­തി­നാല്‍ തു­ട­ര്‍­ന്നു­ള്ള ജീ­വി­ത­മാര്‍­ഗ­ത്തി­നാ­യി എ­ന്തെ­ങ്കിലും ക­ച്ചവ­ടം തു­ട­ങ്ങു­ന്ന­തി­നാ­യി കോ­വ­ല­ന­ും ക­ണ്ണ­കിയും തീ­രു­മാ­നി­ച്ചു.ഇ­തി­നാ­യി ക­ണ്ണ­കി­യു­ടെ ഒ­രു ചി­ല­മ്പു­വില്‍­ക്കാന്‍ ഇ­രു­വരും തീ­രു­മാ­നിച്ചു. ചില­മ്പു വില്‍­ക്കാന്‍ കോ­വ­ലന്‍ ന­ഗ­ര­ത്തി­ലേ­യ.്­ക്കു തി­രി­ച്ചതും പാ­ണ്ഡ്യ­രാ­ജ്ഞി­യു­ടെ ഒ­രു ചില­മ്പു മോഷ­ണം പോ­യ­തും ഒ­രേ കാ­ല­ത്താ­യി­രു­ന്നു. രാ­ജ്ഞി­യു­ടെ ചില­മ്പു മോ­ഷ്ടി­ച്ച ത­ട്ടാ­ന്റെ അ­ടു­ത്താ­ണ് കോ­വ­ലനും ചില­മ്പു വില്‍­ക്കാ­നെ­ത്തി­യത്. ഇ­തോ­ടെ താന്‍ മോ­ഷ്ടി­ച്ച ചി­ല­മ്പി­ന്റെ കു­റ്റം കോ­വല­ന്റെ ത­ല­യ­ില്‍ കെ­ട്ടി­വ­യ്­ക്കാ­മെ­ന്നു കൗ­ശ­ല­ക്കാ­രനാ­യ ത­ട്ടാന്‍ ക­ണ­ക്കു­കൂട്ടി. ഇ­ത­നു­സ­രി­ച്ച് കോ­വല­ന്റെ കൈ­യില്‍­നി­ന്ന് ത­ന്ത്ര­ത്തില്‍ ചി­ല­മ്പു­വാങ്ങി­യ ത­ട്ടാന്‍ ഇ­ത് പാ­ണ്ഡ്യ­രാ­ജാ­വി­ന്റെ അ­ടു­ത്തെ­ത്തിച്ചു. കോ­പം­പൂ­ണ്ട രാ­ജാ­വ് കോ­വല­നെ വ­ധി­ച്ചു.
വി­വ­ര­മ­റി­ഞ്ഞ് ആദ്യം ക­ര­ഞ്ഞു­ത­ളര്‍­ന്നെത്തി­യ കണ്ണ­കി പി­ന്നീ­ടു കോ­പി­ഷ്ട­യാ­യി.സ­ത്യ­സ­ന്ധനും ധര്‍­മി­ഷ്ട­നുമാ­യ ത­ന്റെ ഭര്‍­ത്താ­വി­നെ വ­ധിച്ച­വ­രോ­ടു പ്ര­തി­കാ­രം ചെ­യ്യു­മെ­ന്ന് കണ്ണ­കി ഉ­ഗ്ര­ശ­പ­ഥ­മെ­ടുത്തു. രാ­ജാ­വി­ന്റെ കൊ­ട്ടാ­ര­ത്തി­ലെത്തി­യ കണ്ണ­കി ത­ന്റെ ഭര്‍­ത്താ­വ് നി­ര­പ­രാ­ധി­യാ­ണെ­ന്നു രാ­ജാ­വി­നെ ബോ­ധ്യ­പ്പെ­ടു­ത്തി. ക­ണ്ണ­കി­യു­ടെയും കോ­വി­ല­ന്റെയും സ­ത്യസ­ന്ധ­ത തി­രി­ച്ച­റി­ഞ്ഞ ത­നി­ക്കു­പ­റ്റി­യ തെ­റ്റോര്‍­ത്ത് അ­പ്പോള്‍ത്ത­ന്നെ ഹൃ­ദ­യം­പൊ­ട്ടി മ­രി­ച്ചു.എ­ന്നാല്‍ ഇതു­കൊണ്ടും ത­ന്റെ കോ­പം ശ­മി­ക്കാ­ത്ത കണ്ണ­കി ഉ­ച്ച­ത്തില്‍ ശാ­പ­വാ­ക്കു­ക­ളു­രു­വിട്ടു­കൊ­ണ്ട് ത­ന്റെ ഇ­ട­ത്തേമു­ല പ­റി­ച്ചെ­റി­ഞ്ഞു. തു­ടര്‍­ന്നു നഗ­രം മു­ഴു­വന്‍ അല­ഞ്ഞു ന­ട­ന്നു.പി­ന്നീ­ടു­ണ്ടാ­യ അ­വ­ളു­ടെ കോ­പാ­ഗ്നി­യില്‍ മ­ധു­രാ­നഗ­രം മു­ഴു­വന്‍ ക­ത്തി­ച്ചാ­മ്പ­ലാ­യി­ത്തീര്‍ന്നു. പി­ന്നീ­ടു ജ­ല­പാ­നം പോ­ലു­മില്ലാ­തെ അ­ല­ഞ്ഞു­ന­ട­ന്ന കണ്ണ­കി പ­തി­നാ­റു ദി­വ­സ­ങ്ങള്‍­ക്കു­ശേ­ഷം ഇന്ന­ത്തെ ചോ­ള­രാ­ജ്യ­ത്തി­ന്റെ ത­ല­സ്ഥാ­നവും ഇ­പ്പോഴ­ത്തെ മം­ഗ­ളാ­ദേ­വി ക്ഷേ­ത്രം സ്ഥി­തി­ചെ­യ്യു­ന്ന സ്ഥ­ല­വുമാ­യ കു­ന്നി­ന്റെ മു­ക­ളി­ലെ­ത്തി.അ­വി­ടെ ഒ­രു വേ­ങ്ങ­മ­ര­ച്ചു­വ­ട്ടില്‍ ത­ളര്‍­ന്നി­രു­ന്ന ക­ണ്ണ­കി­യു­ടെ ചാ­രി­ത്ര്യ­ശു­ദ്ധി­യിലും ഭര്‍­തൃ­സ്‌­നേ­ഹ­ത്തിലും സ­ത്യ­സ­ന്ധ­ത­യിലംു സം­പ്രീ­തരാ­യ ദേ­വന്‍­മാര്‍ ക­ണ്ണ­കി­യെ കോ­വി­ല­നോ­ടൊ­പ്പം ഒ­രു ര­ഥ­ത്തി­ലെ­ത്തി സ്വര്‍­ഗ­ത്തി­ലേ­ക്കു സം­വ­ഹിച്ചു. ഇ­തി­നു സാ­ക്ഷി­ക­ളാ­യ മ­ല­ങ്കു­റ­വന്‍­മാ­രാക­ട്ടെ അ­ന്നു­മു­തല്‍ ക­ണ്ണ­കി­യെ ത­ങ്ങ­ളു­ടെ ദേ­വി­യാ­യി ആ­രാ­ധി­ച്ചു തു­ട­ങ്ങി.പി­ന്നീ­ട് ഈ വി­വ­ര­മാ­റി­ഞ്ഞ ചേ­ര­രാ­ജാവാ­യ ചേ­രന്‍ ചെ­ങ്കു­ട്ടു­വന്‍ ഇ­വി­ടെ ഒ­രു ക്ഷേ­ത്രം നിര്‍­മി­ക്കു­ക­യാ­യി­രു­ന്നു. 750 ല­ധി­കം വര്‍­ഷ­ങ്ങള്‍­ക്കു മുന്‍­പ് നിര്‍­മി­ച്ച ഈ ക്ഷേ­ത്രം ഇ­പ്പോള്‍ ന­ശി­ച്ച­നി­ല­യി­ലാണ്. മുന്‍­കാ­ല­ങ്ങ­ളില്‍ ഇ­വി­ടേ­ക്ക് പ്ര­വേ­ശ­ന­ത്തി­നു നി­യ­ന്ത്ര­ണ­ങ്ങ­ളി­ല്ലാ­യി­രുന്നു. എ­ന്നാല്‍ പി­ന്നീ­ട് ത­മി­ഴ്‌­നാ­ട് ക്ഷേ­ത്ര­ത്തി­ന്റെ പേ­രില്‍ അ­വ­കാ­ശം ഉ­ന്ന­യി­ച്ച­തോ­ടെ­യാ­ണ് ഇ­വി­ടേ­ക്കു­ള്ള പ്ര­വേശ­നം നി­രോ­ധി­ച്ച­ത്.ഇ­പ്പോള്‍ എല്ലാ­വര്‍­ഷവും ചൈ­ത്ര­മാ­സ­ത്തി­ലെ പൗര്‍ണ­മി നാ­ളി­ലാ­ണ് ക്ഷേ­ത്ര­ത്തില്‍ ഉ­ത്സ­വം നട­ത്തു­ന്നത്. പൂ­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്ന ക്ഷേ­ത്ര­ത്തി­ന്റെ ചി­ല­ഭാ­ഗ­ങ്ങ­ളില്‍ ത­മി­ഴില്‍ ചി­ല അ­ക്ഷ­ര­ങ്ങളും രൂ­പ­ങ്ങളും വ്യാ­ളി­യു­ടെയും മറ്റും രൂ­പ­ങ്ങ­ളും കൊ­ത്തി­വ­ച്ചി­ട്ടുണ്ട്. ക്ഷേ­ത്ര­ത്തി­ന്റെ സ­മീ­പ­ത്തു­നിന്നും ത­മി­ഴ്‌­നാ­ട്ടി­ലെ മ­ധു­ര­യി­ലു­ള്ള മീ­നാ­ക്ഷി ക്ഷേ­ത്ര­ത്തി­ലേ­യ്­ക്ക് ഒ­രു തുര­ങ്കം നിര്‍­മി­ച്ചി­ട്ടു­ണ്ടെന്നും ക­രു­ത­പ്പെ­ടുന്നു. കൂ­ടാ­തെ ക്ഷേ­ത്ര­ത്തി­നു സ­മീ­പ­ത്താ­യി കാ­ണ­പ്പെ­ടു­ന്ന വ­റ്റാ­ത്ത കു­ള­വും ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കു തു­റ­ന്നി­രി­ക്കു­ന്ന ശ്രീ­കോ­വി­ലു­ക­ളു­മെല്ലാം ഭ­ക്ത­രു­ടെ വി­ശ്വാ­സങ്ങ­ളെ ഊ­ട്ടി­യു­റ­പ്പി­ക്കു­ന്ന­താണ്. ചി­ല­പ്പ­തികാ­ര ക­ഥ­ക­ളി­ലെ മം­ഗ­ളാ­ദേ­വി­യു­ടെ ക­ഥ എ­ന്താ­യാലും കേ­ര­ള­ത്തിലും ത­മി­ഴ്‌­നാ­ട്ടി­ലു­മു­ള്ള ഭ­ക്തര്‍­ക്കി­ട­യില്‍ കണ്ണ­കി അ­ഭീ­ഷ്ട­ദാ­യി­കയാ­യ ദേ­വി­യാണ്. ഭര്‍­തൃ­സ്‌­നേ­ഹ­വും അ­ച­ഞ്ച­ലമാ­യ വി­ശ്വാ­സ­വു­മാ­ണ് സ്­ത്രീ­ക­ളു­ടെ അ­ഭീ­ഷ്ട­ദാ­യി­ക­യാ­യി കണ്ണ­കി മാ­റാന്‍ കാരണം.

Monday, August 16, 2010

പാമ്പുകള്‍ക്കു മുരുകനുണ്ട്‌മൃഗങ്ങളോടുള്ള സ്‌നേഹം നിമിത്തം പാമ്പുപിടിത്തം ഹോബിയാക്കിയ കൊല്ലം സ്വദേശി മുരുകനെ പരിചയപ്പെടാം.
കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലെ ഒരു രാത്രി. }നിര്‍ത്താതെ മണിമുഴക്കിയ ഫോണ്‍ ഉറക്കച്ചടവോടെയാണ്‌ മുരുകന്‍ എടുത്തത്‌. മറുവശത്തു }നിന്നു പരിഭ്രാന്തമായ സ്വരം: ചിറ്റാറിലുള്ള ഒരു വീടിനു സമീപത്ത്‌ ഒരു രാജവെമ്പാല. എത്രയും പെട്ടെന്ന്‌ അവിടെയെത്തി അതിനെ} പിടികൂടണം. പരിസരത്ത്‌ വേറെ പാമ്പുകളുണ്ടോയെന്നറിയില്ല. വീട്ടുകാരും }നാട്ടുകാരും ആകെ ഭയന്നിരിക്കുകയാണ്‌. പാമ്പിനെക്കണ്ടതിനാല്‍ വീട്ടില്‍}നിന്ന്‌ ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്‌. പെട്ടെന്ന്‌ എത്തണം.- ഒറ്റ ശ്വാസത്തിലാണു വനംവകുപ്പു ജീവനക്കാരന്‍ കാര്യം പറഞ്ഞു }നിര്‍ത്തിയത്‌.
ഉറക്കത്തിന്റെ ആലസ്യത്തില്‍ ആദ്യം കാര്യത്തിന്റെ ഗൗരവം വേണ്ടത്ര മനസിലായില്ലെങ്കിലും }നി മിഷങ്ങള്‍ക്കുള്ളില്‍ മുരുകന്‍ സംഗതിയുടെ വലുപ്പം ഉള്‍ക്കൊണ്ടു. ഇതുവെറും മൂര്‍ഖനല്ല, രാജവെമ്പാലയാണ്‌. ഉടന്‍തന്നെ കൂട്ടുകാരെയും കൂട്ടി വാഹനം സംഘടിപ്പിച്ചു കൊല്ലത്തു }നിന്നു പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്ക്‌.
വെളുപ്പിനു മൂന്നുമണിയോടെ ചിറ്റാറിലുള്ള വീട്ടിലെത്തി. ഒരു കല്ലിന്റെ പൊത്തിനുള്ളില്‍ കയറിയിരിക്കുന്ന പാമ്പിന്റെ വാല്‍ പ്രത്യേക ഉപകരണം ഉപയോഗിച്ചു ലോക്ക്‌ ചെയ്‌ത ശേഷം വലിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. പെട്ടെന്നൊരു സംശയം. സഹായിയായെത്തിയ കൂട്ടുകാരനോട്‌ വെളിച്ചം അല്‌പം കൂടി അടുത്തുകാട്ടാന്‍ ആവശ്യപ്പെട്ടു. വെളിച്ചം അടുപ്പിച്ചതും മുരുകന്‍ ഞെട്ടിപ്പോയി. ഒന്നിനു പകരം രണ്ടു പാമ്പുകള്‍. വാലാണെന്നു കരുതി പിടിച്ചു വലിക്കാന്‍ ഒരുങ്ങിയതു മറ്റൊരു രാജവെമ്പാലയുടെ തലയിലായിരുന്നു. തൊട്ടിരുന്നെങ്കില്‍ വിഷപ്പാമ്പുകളിലെ രാജാവിന്റെ കടിയേറ്റേനേ}.
സൂര്യനുദിക്കാറായപ്പോഴേക്കും മുരുകന്‍ പതിനഞ്ചടിയോളം }നീളംവരുന്ന ഭീമാകാരന്മാരായ രാജവെമ്പാലകള്‍ രണ്ടിനെയും പിടികൂടി ഓരോന്നിനെയായി ചാക്കിലാക്കി. അപ്പോഴാണു }നാട്ടുകാരുടെയും, ഫയര്‍ഫോഴ്‌സ്‌-പോലീസ്‌ -വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെയും ശ്വാസം നേരേ വീണത്‌. }നാട്ടുകാര്‍ ആശ്വാസ }നിശ്വാസം പൊഴിക്കുമ്പോള്‍ മുരുകന്‍ ഒരു പാഠം സ്വയം മനസില്‍ ഉറപ്പിക്കുകയായിരുന്നു: ഇരട്ടി സൂക്ഷ്‌മതയോടെയല്ലാതെ രാജവെമ്പാലയെപ്പോലെയൊരു പാമ്പിനെ} കൈകാര്യം ചെയ്യരുത്‌.
കൊല്ലം സ്വദേശിയായ മുരുകന്റെ ജീവിതത്തില്‍ പാമ്പുകളും പാമ്പുപിടിത്തവുമൊക്കെ അനുദിന}കാര്യങ്ങള്‍മാത്രം. കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ }നിന്നും പറമ്പുകളില്‍ }നിന്നും പാമ്പുകളെ പിടികൂടി വനത്തില്‍ കൊണ്ടുചെന്നുവിടുന്ന മൃഗസ്‌േനഹിയായ യുവാവ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ }നിന്ന്‌ ആയിരക്കണക്കിനു വിഷപ്പാമ്പുകളെയാണ്‌ മുരുകന്‍ പിടികൂടി വിവിധ വനങ്ങളില്‍കൊണ്ടുപോയി വിട്ടിട്ടുള്ളത്‌. പാമ്പെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജീവനും കൊണ്ടോടുന്ന മലയാളികള്‍ക്കു മുന്നിലാണു മുരുകന്‍ തന്റെ തോട്ടിയും വൈദഗ്‌ധ്യവും ധൈര്യവും കൈമുതലാക്കി ചേരമുതല്‍ രാജവെമ്പാലവരെയുള്ള പാമ്പുകളെ വരുതിയിലാക്കുന്നത്‌.
}നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ സാധ്യതയുള്ള പാമ്പുകളെ പിടിച്ചെടുത്തു വനത്തില്‍ കൊണ്ടുപോയി വിടുന്നതിലൂടെ അവയുടെ ജീവന്‍ രക്ഷിക്കുകയാണ്‌ മുരുകന്‍ ചെയ്യുന്നത്‌. സ്‌നേഹം }ിറഞ്ഞ കൈകളോടെയാണു മുരുകന്‍ പാമ്പുകളെ പിടിക്കുന്നതെന്നര്‍ഥം.
മുരുകന്റെ പാമ്പു സ്‌േനഹത്തിന്റെയും പാമ്പുപിടിത്തത്തിന്റെയും ഇരുപതാംവാര്‍ഷികമാണിത്‌. പതിനാറാമത്തെ വയസിലാണ്‌ പാമ്പുകളെ പിടികൂടാന്‍ തുടങ്ങിയത്‌. കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ മൈതാനത്തു സ്ഥിരമായി ശല്യമായിരുന്ന ചേരകളെ ഒഴിവാക്കാനായി തുടങ്ങിയതായിരുന്നു ഈ പരിപാടി. കൂട്ടുകാര്‍ ചേര്‍ന്ന്‌ ചേരകളെ തല്ലിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ മുരുകനാണ്‌ ഇവയെ പിടികൂടി മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാമെന്ന }നിര്‍ദേശം വച്ചത്‌. പക്ഷേ ആര്‌ അതിനു തയാറാവും? ഒടുവില്‍ മുരുകന്‍ തന്നെ മുന്നോട്ടു വന്നു. കവട്ടക്കമ്പുപയോഗിച്ചു ചേരയെ വാലില്‍ പിടിച്ച്‌ ചാക്കിലാക്കി അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു ആദ്യ പരിപാടി. ആദ്യമൊന്നും വിഷപ്പാമ്പുകളെ പിടിച്ചിരുന്നില്ല. പിന്നീടാണ്‌ അവയെയും പിടിക്കാന്‍ തുടങ്ങിയത്‌.
ട്രെയിന്‍ ഡ്രൈവറായിരുന്ന അച്ഛന്‍ കൃഷണന്‍കുട്ടിക്കും പരേതയായ മാതാവു ചെല്ലമ്മയ്‌ക്കും മകന്റെ പാമ്പുപിടിത്ത പരിപാടിയോട്‌ അല്‌പം പോലും അനുഭാവമു|ായിരുന്നില്ല. എന്തിനീ അപകടംപിടിച്ച പണി? വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുരുകന്‍ പാമ്പു പിടിത്തം തുടര്‍ന്നുകൊണ്ടിരുന്നു.
പിന്നീട്‌ അടുത്ത പ്രദേശത്ത്‌ എവിടെയങ്കിലും ആരെങ്കിലും പാമ്പിനെ} കണ്ടാലുടന്‍ മുരുകനെ വിളിക്കാന്‍ തുടങ്ങി. കൂടുതലും വനംവകുപ്പുകാരാണു മുരുകന്റെ സഹായം തേടിയത്‌.
പിന്നീടു ദൂരസ്ഥലങ്ങളില്‍}നിന്നുപോലും പാമ്പുകളെ പിടിക്കാന്‍ മുരുകെനത്തിരക്കി ആളുകളോ ഫോണ്‍ കോളുകളോ എത്തിത്തുടങ്ങി. പോലീസും ഫോറസ്റ്റുകാരും }നാട്ടുകാരുമൊക്കെ. ആദ്യം കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമായി പാമ്പു പിടിത്തം ഒതുങ്ങിയിരുന്നെങ്കില്‍ പിന്നീട്‌ മറ്റു ജില്ലകളില്‍ }നിന്നും സഹായാഭ്യര്‍ഥനകള്‍ എത്തുകയും മുരുകന്‍ അവ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ ദിവസവും ഒന്നിലധികം പാമ്പുകളെ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍}നിന്നായി മുരുകന്‍ പിടിക്കുന്നുണ്ട്‌ അഞ്ചിലധികം പാമ്പുകളെ പിടിക്കുന്ന ദിവസങ്ങളുമുണ്ട്‌. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരുടെ }നിര്‍ദേശപ്രകാരം മാത്രമാണ്‌ ഇപ്പോള്‍ പാമ്പുകളെ പിടികൂടുന്നത്‌. വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ്‌ പാമ്പുകളുടെ ശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്‌.
പിടികൂടുന്ന പാമ്പുകളെ ഫോറസ്റ്റ്‌ സ്‌റ്റേഷനില്‍ പാമ്പിന്റെ ഇനവും വിവരവും രേഖപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണു പതിവ്‌. പാമ്പി}െ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനും മുരുകന്റെ സഹായം വേണം. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ മിക്ക വനംവകുപ്പു ജീവനക്കാര്‍ക്കും പേടിയാണ്‌.
അറ്റത്തു കൊളുത്തുള്ള കമ്പിയുമായാണ്‌ വീടിനുള്ളിലും കിണറുകളിലും മറ്റും }നിന്നു മുരുകന്‍ പാമ്പുകളെ പിടികൂടുന്നത്‌. ഇപ്പോള്‍ ഇതിനായുള്ള പുതിയൊരു ഉപകരണവും മുരുകന്‍ വാങ്ങിയിട്ടുണ്ട്‌ എങ്കിലും സാധാരണ ഓപ്പറേഷനുകള്‍ക്കെല്ലാം ഉപയോഗിക്കുന്നതു കമ്പിക്കൊളുത്തുമാത്രം.
പണത്തിനുവേണ്ടിയാണു മുരുകന്‍ പാമ്പുപിടിത്ത പരിപാടിയുമായി }നടക്കുന്നതെന്ന്‌ ധരിക്കരുത്‌. പാമ്പുകളെ പിടിച്ചശേഷം മടങ്ങുമ്പോള്‍ വണ്ടിക്കൂലി വാങ്ങും, അത്രമാത്രം. ജീവിതായോധനത്തിനുള്ള മാര്‍ഗം വാഹനങ്ങളുടെ മറിച്ചുവില്‌പനയും മറ്റുമാണ്‌. ഒരു പാമ്പിനെപ്പോലും കൊല്ലാതെ രക്ഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനുവേണ്ടിയാണു തൊഴിലിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ ഈ പെടാപ്പാടെന്നും പറയുമ്പോള്‍ മുരുകന്റെ മുഖത്തു സംതൃപ്‌തി. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു }നന്മയുടെ പ്രകാശം.
മുരുകന്‍ കമ്പിക്കൊളുത്തുമായി വീട്ടില്‍ }നിന്നിറങ്ങുമ്പോള്‍ }നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കുശലാേന്വഷണം എപ്പോള്‍ പാമ്പിെനയും കൊണ്ടു വരുമെന്നാണ്‌. അവര്‍ക്കറിയാം മുരുകന്‍ തിരികെ വരുമ്പോള്‍ രണ്ടോ മൂന്നാ മൂര്‍ഖേനാ അണലിയോ വെള്ളിക്കെട്ടേനാ ശംഖുവരയനെയോ ചാക്കിലുണ്ടാവുമെന്ന്‌. വനത്തില്‍ പാമ്പുകളെ വിട്ടയയ്‌ക്കുന്നതിനു മുന്‍പ്‌ മിക്കവാറും മുരുകന്റെ വീട്ടില്‍ ചാക്കിനുള്ളിലായിരിക്കും പാമ്പുകളുടെ താമസം.
പോലീസ്‌ സ്റ്റേഷനിലോ കോടതി മുറിക്കുള്ളിലോ പാമ്പുകയറിയാലും കസ്റ്റഡിയിലെടുക്കാന്‍ മുരുകന്‍ തന്നെ വേണം മിക്കപ്പോഴും. കൊട്ടാരക്കര സബ്‌ കോടതിയില്‍ }നിന്നു മുരുകന്‍ രണ്ടു കാട്ടുപാമ്പുകളെ പിടികൂടി. കോടതിയിലെ സ്റ്റാഫ്‌ റൂമില്‍ ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പുകള്‍.
പാമ്പു പിടിത്തം അത്ര എളുപ്പമുള്ള ജോലിയാണെന്ന്‌ ആരും കരുതരുതെന്നു മുരുകന്‍ പറയുന്നു. വളരെയധികം അപകടം }നിറഞ്ഞ പരിപാടിയാണിത്‌. രാജവെമ്പാലകളെയും മറ്റും പിടികൂടുമ്പോള്‍ ഒരു }നിമിഷം ശ്രദ്ധയൊന്നു പതറിയാല്‍ കടി ഉറപ്പാണ്‌.
പാമ്പുകളെപ്പറ്റി അറിയാത്തവര്‍ യാതൊരു കാരണവശാലും പാമ്പുകളെ പിടിക്കാന്‍ ശ്രമിക്കരുത്‌. അങ്ങെനെയുള്ള ശ്രമം അപകടം ക്ഷണിച്ചുവരുത്തലാണെന്നു മുരുകന്‍ ഓര്‍മിപ്പിക്കുന്നു.
ഒരിക്കല്‍ കൊട്ടിയത്തെ ഒരു മതിലിനു സമീപത്തുള്ള കല്‍ക്കെട്ടില്‍ }നിന്നു രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുമ്പോള്‍ ഭാഗ്യം കൊണ്ടാണു മുരുകന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്‌. മണിക്കൂറുകളെടുത്തു കല്‍ക്കെട്ടു പൊളിച്ചെത്തിയപ്പോള്‍ ചെറിയൊരു പൊത്തിനുള്ളിലാണു രണ്ടു പാമ്പുകളുമെന്നുകണ്ടു. സാധാരണയായി പൊത്തില്‍ }നിന്നു പാമ്പുകളെ കൈകൊണ്ടു വലിച്ചെടുക്കുകയാണു ചെയ്യുന്നത്‌. എന്നാല്‍ ഇവിടെ അങ്ങിനെ} ചെയ്‌താല്‍ കടിയേല്‍ക്കും. മുരുകന്‍ അന്ന്‌ പ്രത്യേക ഉപകരണം ഉപയോഗിച്ചാണ്‌ പാമ്പുകളെ വലിച്ചെടുത്തത്‌.
ആയിരക്കണക്കിനു പാമ്പുകളെ പിടിച്ചിട്ടുള്ള മുരുകന്‌ ഒരിക്കല്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്‌. ഒരു അണലിയുടെ തല കൈയില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഇടയ്‌ക്കു കൈ ഒന്നയഞ്ഞപ്പോള്‍ തക്കം മുതലാക്കി പാമ്പ്‌ ആക്രമിക്കുകയായിരുന്നു. ഇടതുകൈയുടെ }നടുവിരലിലാണു കടിയേറ്റത്‌. ഉടന്‍തന്നെ കൈവിരല്‍ മുറിച്ച്‌ രക്തം ഒഴുക്കിക്കളഞ്ഞശേഷം ആശുപത്രിയില്‍ അഡ്‌മിറ്റാകുകയായിരുന്നു. ഒരു ദിവസം }നിരീക്ഷണത്തില്‍ കഴിഞ്ഞ്‌ അപകടമില്ലെന്നു കണ്ട|ശേഷമാണ്‌ ആശുപത്രി വിട്ടത്‌.
മുരുകന്റെ മൃഗങ്ങളോടുള്ള സ്‌നേഹം പാമ്പുകളില്‍ മാത്രം ഒതുങ്ങി}നില്‍ക്കുന്നില്ല. പുലി, ആന} തുടങ്ങി ഏതുമൃഗത്തെയും രക്ഷിക്കാന്‍ തനിക്കാവുന്നതു ചെയ്യുമെന്നാണു ഈ യുവാവിന്റെ തീരുമാനം. കോതമംഗലത്തു }നിന്ന്‌ മയക്കുവെടി വയ്‌ക്കാതെ വല ഉപയോഗിച്ച്‌ പുലിയെ പിടികൂടിയത്‌ എടുത്തുപറയേണ്ടതുണ്ട്‌. പത്തനംതിട്ടയിലും മറ്റ്‌ ചില സ്ഥലങ്ങളിലും ആ}കള്‍ ഇടഞ്ഞപ്പോള്‍ മുരുകനും കൂട്ടുകാരും എത്തി അവയെ മെരുക്കിയ സംഭവങ്ങളുമുണ്ട്‌.
കൊല്ലം പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച്‌ മുരുകനും കൂട്ടുകാരും ചേര്‍ന്നു കേരള ഗജപരിപാലന} സംഘം എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന} രൂപീകരിച്ചിട്ടുണ്ട്‌. മൃഗങ്ങളെടുള്ള ക്രൂരതകള്‍, പ്രത്യേകിച്ച്‌ ആനകളോടുള്ള ക്രൂരതകള്‍, തടയുകയാണ്‌ സംഘടനയുടെ പ്രധാന} ഉദ്ദേശ്യം. ഷാജി പരവൂര്‍ പ്രസിഡന്റും അഡ്വ. കെ.എസ്‌ വെളിയം രാജീവ്‌ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കുട്ടന്‍,മുരളി, റോബി, വിഷ്‌ണു വി.താര, ആനന്ദ്‌, ലിജു, കൃഷ്‌ണകുമാര്‍, മോനി തോട്ടത്തില്‍, വിഷ്‌ണുപ്രസാദ്‌ എന്നീ യുവാക്കളാണു പ്രധാന} പ്രവര്‍ത്തകര്‍. മുരുകന്റെയൊപ്പം പാമ്പു പിടിത്തത്തിനും മറ്റും സഹായത്തിനായി ഈ ചെറുപ്പക്കാര്‍ എപ്പോഴുമുണ്ടാകും.
കേരള ഗജ പരിപാലന} സംഘത്തിന്റെ നേതൃത്വത്തില്‍ ആനകള്‍ക്കും പാപ്പാന്‍മാര്‍ക്കുമായി അടുത്തിടെ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ }നടത്തിയിരുന്നു. ധാരാളം ആനകളും പാപ്പാന്‍മാരും ക്യാമ്പില്‍ പങ്കെടുത്തു.
പാമ്പുകളെയും മറ്റും പിടിക്കാനും മൃഗങ്ങളെ രക്ഷിക്കാനും വിവിധ സ്ഥലങ്ങളില്‍ വേഗത്തിലെത്താന്‍ ഒരു ആംബുലന്‍സ്‌ വാങ്ങുകയെന്നതാണ്‌ മുരുകന്റെയും കൂട്ടുകാരുടെയും ഇപ്പോഴത്തെ സ്വപ്‌നം. ഇതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ്‌ അവര്‍.
പാമ്പ്‌ പ്രായേണ }നിരുപദ്രവകാരിയായ ജീവിയാണെന്നും അതിനെ} വെറുതേ വിട്ടേക്കുകയെന്നും മുരുകന്‍ പറയുന്നു. }നിവൃത്തിയില്ലാതെ വരുമ്പുമ്പോള്‍ മാത്രമാണു പാമ്പുകള്‍ ആക്രമിക്കാറുള്ളത്‌. അതും സ്വയരക്ഷയ്‌ക്കുവേണ്ടി മാത്രം.വേദനിപ്പിച്ചുവിട്ടാല്‍ പാമ്പുകള്‍ തിരികെയെത്തി പ്രതികാരം ചെയ്യുമെന്നതു വെറും കെട്ടുകഥയാണെന്നു മുരുകന്‍ പറയുന്നു.
ഇതുവരെ ഏഴുരാജവെമ്പാലകളെ മുരുകന്‍ പിടികൂടിയിട്ടണ്ട്‌. ഏറ്റവും കൂടുതല്‍ പിടിച്ചിട്ടുള്ള പാമ്പ്‌ ഏതെന്ന ചോദ്യത്തിനു മൂര്‍ഖന്‍ എന്നാണ്‌ മറുപടി .
മുരുക}െ കാണാനായി എത്തിയപ്പോള്‍ മുരുകന്‍ ഞങ്ങള്‍ക്കായി ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടായിരുന്നു. അടുത്തിരുന്ന ചാക്കില്‍ രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകള്‍. പത്തിവിരിച്ചു ചീറ്റി }നില്‍ക്കുന്ന പാമ്പുകള്‍ക്കടുത്തു}നിന്നു പായാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും മുരുകന്‍ അനുവദിച്ചില്ല. പത്തിവിരിച്ചു }നില്‍ക്കുന്ന പാമ്പുകളെ മുന്നില്‍ }നിര്‍ത്തി പാമ്പുകളുടെ സവിശേഷതകളെപ്പറ്റി ചെറിയൊരു ക്ലാസെടുക്കുകകൂടി ചെയ്‌തു മുരുകന്‍. തലേന്ന്‌ ഒരു വീടിനു സമീപത്തു}നിന്നു പിടികൂടിയവയായിരുന്നു അവ. വനത്തിലേക്ക്‌ അവയെ കൊണ്ടുപോകുന്നതിനു മുമ്പാണു ഞങ്ങള്‍ക്കവയെ കാട്ടിത്തന്നത്‌.
പാമ്പുപിടിത്തത്തിലൂടെ മുരുകന്‍ }നാട്ടിലെ താരമാണെങ്കിലും ഭര്‍ത്താവിന്റെ പാമ്പുപിടിത്ത പരിപാടിയോടു ഭാര്യ ലതികയ്‌ക്ക്‌ അത്ര താത്‌പര്യമില്ല. പാമ്പുപിടിത്തത്തിന്റെ അപകടമറിയാവുന്നതുകൊണ്ടാണിതെന്നു മുരുകന്‍ പറയുന്നു. കൊല്ലത്തു റെയില്‍വേയില്‍ ജീവനക്കാരിയാണു ലതിക. മകന്‍ ജഗന്‍.
മുരുകന്റെ ഫോണ്‍ }നമ്പര്‍: 9946666158


ഫോട്ടോ ആര്‍.വി രഞ്‌ജിത്ത്‌

Sunday, August 8, 2010

രക്ഷിക്കാം വിലപ്പെട്ട ജീവനുകളെ -4

നമ്മുടെ }നാട്ടില്‍ ആവര്‍ത്തിക്കുന്ന കൗമാര ആത്മഹത്യകള്‍ തടയാന്‍ എന്തൊക്കെ ചെയ്യാനാവും? മാതാപിതാക്കളുടെയും അധ്യാപകരുടെയും വിവേകപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്‌ അതിന്‌ ആദ്യം വേണ്ടത്‌. ഇതു വൈകുന്തോറും }നമ്മുടെ യുവജനങ്ങള്‍ }നിസാരകാരണങ്ങള്‍ക്കു മരണത്തെ പുല്‍കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും.
കേരളത്തില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത്‌ അപകടങ്ങളിലാണ്‌. ആത്മഹത്യയാണ്‌ രണ്ടാമത്തെ കാരണം. ആത്മഹത്യചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിഭാഗവും അതിലേക്ക്‌ എടുത്തുചാടുന്നത്‌ പെട്ടെന്നുള്ള തോന്നലില്‍}നിന്നാണ്‌. പ്രണയ}നഷ്ടമോ പരീക്ഷയിലെ പരാജയമോ ഉണ്ടാകുമ്പോള്‍ പ്രതികാരം എന്ന}നിലയിലാണ്‌ മിക്കവരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്‌. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും തനിച്ചായി എന്ന ചിന്തയും പലരെയും പെട്ടെന്നു ജീവെനാടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആത്മഹത്യചെയ്യുന്ന മിക്കവരും ആലോചിക്കാതെ എടുത്തുചാടുന്നവരാണ്‌. പെട്ടെന്നുണ്ടാകുന്ന പ്രകോപനമായിരിക്കും കാരണം. യഥാര്‍ഥ പ്രശ്‌നങ്ങളെ അപഗ്രഥിക്കാതെയുള്ള പ്രവൃത്തിയാണ്‌ ആത്മഹത്യയെന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ പറയുന്നു. സിനിമകളും സീരിയലുകളുമെല്ലാം ആത്മഹത്യകളെ മഹത്വവല്‍ക്കരിക്കുന്നവയാണ്‌. ആത്മഹത്യയ്‌ക്കു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വീരപരിവേഷം മനസിനുറപ്പില്ലാത്തവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവജനങ്ങളെ ഏറെ ദുഷിപ്പിക്കുന്നുണ്ട്‌ . ഒപ്പം സമൂഹവുമായുള്ള ബന്ധംകുറയ്‌ക്കുകയും ചെയ്യുന്നു. കുട്ടികളെ സ്‌പോര്‍ട്‌സ്‌ പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും സ്‌കൂളുകളിലും കോളജുകളിലും വായ} പ്രോത്സാഹിപ്പിക്കുകയും സൈക്യാട്രിക്‌ കൗണ്‍സലിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ ആത്മഹത്യകള്‍ തടയാനാകുമെന്ന്‌ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ ചൂണ്ടിക്കാട്ടുന്നതു മറ്റു ചില വസ്‌തുതകളാണ്‌. മക്കളെ വെറും യന്ത്രങ്ങളായി കാണാതെ അവരോടൊപ്പം}നിന്നാല്‍ മിക്ക ആത്മഹത്യകളും ഒഴിവാക്കാനാവുമെന്ന്‌ അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ മിക്ക ആത്മഹത്യാ സംഭവങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുള്ള കുട്ടികളോ മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികളോ ആണ്‌ ഉള്‍പ്പെട്ടിരിക്കുന്നതെന്നു കാണാം. മാതാപിതാക്കളില്‍}നിന്നു സ്‌നേഹവും കരുതലും ലഭിക്കാതെ വരുമ്പോഴാണ്‌ കുട്ടികള്‍ മറ്റു വഴികള്‍ തേടിപ്പോകുക.
മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹസാന്നിധ്യവുമുള്ള കുട്ടികള്‍ കുഴപ്പങ്ങളില്‍ അകപ്പെടാനോ ആത്മഹത്യചെയ്യേനോ ഉള്ള സാധ്യത അഞ്ചുശതമാനം മാത്രമാണ്‌. എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായി ഇടയ്‌ക്കെങ്കിലും ബന്ധപ്പെടണം. കുട്ടികള്‍ പ്രശ്‌}നങ്ങളില്‍ ഉള്‍പ്പെടുന്നതില്‍}നിന്നു തടയാന്‍ ഇതിലൂടെ കുറേയൊക്കെ കഴിയും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും ഒറ്റപ്പെടുത്തലാണ്‌ മിക്കവരെയും ആത്മഹത്യയിലേക്കു }നയിക്കുന്നത്‌. മക്കള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, അമ്മമാര്‍ കൂട്ടുകാരായിരിക്കണം. }ല്ലതും ചീത്തയുമായ എന്തു പ്രശ്‌നങ്ങളുണ്ടായാലും അമ്മയോടു തുറന്നുപറയാവുന്ന സാഹചര്യം മക്കള്‍ക്കുണ്ടായാല്‍ അവര്‍ പ്രശ്‌നങ്ങളിലും ആത്മഹത്യയിലും അഭയംപ്രാപിക്കുന്നവരാകില്ല. സമൂഹം മാറുന്നതനുസരിച്ച്‌ കുട്ടികളും മാറുന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കര്‍ശനമായ }നിയന്ത്രണങ്ങളെക്കാളുപരി }നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവരെ പ്രാപ്‌തരാക്കുകയാണു വേണ്ടതെന്ന്‌ ഡോ.എം.കെ.സി. }നായര്‍ പറയുന്നു.
കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുവജനങ്ങളുടെ ആത്മഹത്യകള്‍ പോലീസും ഗൗരവമായാണ്‌ കാണുന്നത്‌. ആത്മഹത്യയ്‌ക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട്‌ പോലീസ്‌ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ പ്രധാന} }നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.
സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കൗമാര ആത്മഹത്യയ്‌ക്കെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന്‌ മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്നാണ്‌ പോലീസ്‌ }നിര്‍ദേശം.
1. കുട്ടികള്‍ ദിവസവും പുറത്തുപോകുന്നതും തിരികെ വീട്ടില്‍ എത്തുന്നതും യഥാസമയം ആണെന്ന്‌ ഉറപ്പുവരുത്തുക.
2. കുട്ടികള്‍ക്ക്‌ മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതിരിക്കുക
3. മറ്റാരെങ്കിലും വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
4. അനിവാര്യമായ സാഹചര്യത്തില്‍ ഫോണ്‍ കൊടുക്കേണ്ടിവന്നാല്‍ ഉപയോഗത്തില്‍ }നിയന്ത്രണം ഏര്‍പ്പെടുത്തുക.
5. കുട്ടിയുടെ ഫോണിലേക്ക്‌ വിളിക്കുന്നതും എസ്‌എംഎസ്‌ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും ആരാണെന്നു മനസിലാക്കുക.
6. കുട്ടികള്‍ക്കു തങ്ങളുടെ പ്രശ്‌നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ചചെയ്യാന്‍ അവസരം }നല്‌കുക.
7. വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്താന്‍ സൗമ്യമായി രക്ഷാകര്‍ത്താക്കള്‍ ശ്രമിക്കുക.
8. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക.
9. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, കിംവദന്തികള്‍ എന്നിവ ചെറുക്കാന്‍ മാനസികമായ പിന്തുണ കുട്ടികള്‍ക്കു }നല്‌കുക.
10. പ്രലോഭ}ങ്ങളില്‍ കുട്ടികള്‍ വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.
11. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക്‌ കൗണ്‍സലിംഗ്‌, വിദഗ്‌ധോപദേശം എന്നിവ ഏര്‍പ്പെടുത്തുക.
12. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
13. ഏതു പ്രശ്‌നവും കൂട്ടായി ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.
14. മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദം വളര്‍ത്തുക.
15. കുട്ടികളിലുണ്ടാകുന്ന അനാരോഗ്യപരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച്‌ സത്വര}നടപടികള്‍ സ്വീകരിക്കുക.
യുവജ}ങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെപ്പറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ }നടത്തേണ്ട|കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ }നടത്തുന്നതും പ്രയോജന}പ്രദമാണ്‌. }നമ്മുടെ കലാലയങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ആഴ്‌ചയിലൊരിക്കലെങ്കിലും കൗണ്‍സലിംഗ്‌ }നടത്തുന്നത്‌ കുട്ടികളെ മാനസികമായി ഏറെ ശക്തരാക്കും. തിരുവനന്തപുരം ജില്ലയിലെ ചില സ്‌കൂളുകളില്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററിന്റെ നേതൃത്വത്തില്‍ ഇത്തരം കൗണ്‍സലിംഗ്‌ }നടത്തുന്നുണ്ട്‌ ഇതിനെല്ലാമുപരി വേ|ണ്ടത്‌ മാതാപിതാക്കളുടെ }നിറഞ്ഞ സ്‌നേഹവും കരുണയുമാണ്‌.
തങ്ങളുടെ മുന്നിലുള്ള ശോഭനമായ ഭാവിമറന്ന്‌ }നമ്മുടെ യുവജനങ്ങള്‍ ആത്മഹത്യയുടെ പിന്നാലെ പോകാതിരിക്കട്ടെ. ജീവിതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്കു പകര്‍ന്നു}ല്‌കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയട്ടെ. ജീവന്‍ ദൈവത്തിന്റെ ദാ}മാണെന്നും കേവലം ഒരു }നിമിഷത്തെ തോന്നലിലൂടെ ഇല്ലാതാക്കേ|തല്ല തങ്ങളുടെ വിലപ്പെട്ട ജീവിതമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു}നല്‌കണം. ഈശ്വരവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതം }യിക്കാന്‍ അങ്ങനെ} കുട്ടികളെ പ്രാപ്‌തരാക്കാം.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍}നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണ്‍ ലേലം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എല്ലാ സ്‌കൂളുകളിലും കര്‍ശനമായി }നടപ്പാക്കണം. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ }നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ }നമുക്കാകണം. വളര്‍ന്നുവരുന്ന തലമുറയേയും ഇതിനു പര്യാപ്‌തമാക്കണം. അതിനുള്ള ക്രിയാത്മകമായ }നടപടികളാണ്‌ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു}നിന്നുണ്ടാകേണ്ടത്‌.

ആത്മഹത്യാ പ്രതിരോധത്തിലും കൗണ്‍സലിംഗിലും മികവുപുലര്‍ത്തുന്ന ഒരു സന്നദ്ധസംഘടനയാണ്‌ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി. ടെലിഫോണ്‍ കൗണ്‍സലിംഗ്‌, ആത്മഹത്യചെയ്‌ത വ്യക്തികളുള്ള വീടുകളിലെ ബന്ധുക്കളെ ആശ്വസിപ്പിച്ച്‌ കത്തുകളയയ്‌ക്കല്‍, വിവിധ പ്രചാരണ പരിപാടികള്‍, ആത്മഹത്യക്കെതിരേയുള്ള മുന്നറിയിപ്പു }നല്‌കല്‍ എന്നിവ ഈ സംഘടന} ചെയ്യുന്നു. പൂര്‍ണമായും സന്നദ്ധസംഘടനയായി പ്രവര്‍ത്തിക്കുന്ന മൈത്രിയില്‍ പരീക്ഷാ റിസല്‍ട്ട്‌ പോലെയുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍കോളുകളാണ്‌ ആശ്വാസം തേടിയെത്തുന്നത്‌.
ഇവിടത്തെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ }നൂറുകണക്കിനുണ്ട|്‌. ഒരു }നിമിഷത്തെ തോന്നലിലൂടെ, പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതില്‍}നിന്നാണ്‌ മിക്കവരും മരണത്തിലേക്കുതിരിയുന്നത്‌. ആരെങ്കിലും ഒരു }നിമിഷം ആശ്വസിപ്പിക്കാനു|ണ്ടായാല്‍ ഇവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന്‌ മൈത്രി ഡയറക്ടര്‍ രാജേഷ്‌ ആര്‍ പിള്ള പറയുന്നു. വീട്ടിലോ ബന്ധുക്കള്‍ ആരെങ്കിലുമോ ആത്മഹത്യചെയ്‌ത കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ }ല്‌കണം. ഇത്തരം കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും എന്നതിനാലാണിത്‌. മൈത്രിയിലെ 0484-2540530 എന്ന }നമ്പരില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം എട്ടുവരെ ഈ കൗണ്‍സലിംഗ്‌ ലഭ്യമാണ്‌.
സന്നദ്ധസേവനത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രമാണ്‌ ഇവിടെ സേവനത്തിനെത്തുന്നത്‌. ഇവിടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായാണ്‌ സൂക്ഷിക്കുന്നത്‌. സര്‍ക്കാരിതര സംഘടനയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ സഹായങ്ങളൊന്നും തന്നെ ലഭിക്കാത്തത്‌ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും രാജേഷ്‌ പറയുന്നു.
ലോകത്തിലെ എല്ലാ }നന്മതിന്മകളുടെയും ഉറവിടംകൂടിയാണ്‌ ഇന്റര്‍നെറ്റ്‌്‌. ഇപ്പോള്‍ മിക്കവീടുകളിലും ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാണ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കൂട്ടുകാരായെത്തുന്നവരെക്കുറിച്ച്‌ ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഓര്‍ക്കുട്ട്‌ പോലുള്ള സൈറ്റുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു }നന്നല്ലെന്നു പോലീസ്‌ പറയുന്നു. പ്രശ്‌}നങ്ങളുണ്ടായാല്‍ പോലീസ്‌ സഹായം തേടാന്‍ മടിക്കരുത്‌.
വീട്ടില്‍ കംപ്യൂട്ടറുള്ളവര്‍ മക്കള്‍ കൂടുതല്‍ സമയം ഇതിന്റെ മുന്നില്‍ ചടഞ്ഞുകൂടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. എല്ലാവര്‍ക്കും കാണാവുന്നവിധത്തിലായിരിക്കണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്‌.
കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ യുവാക്കളാണ്‌ മുന്നില്‍. ഇത്തരത്തില്‍ കേസുകളില്‍ അകപ്പെട്ടു ജീവിതം അവസാനിപ്പിച്ചവരുമുണ്ട്‌ }നിയമത്തെപ്പറ്റിയുള്ള അജ്ഞത ഇതിന്‌ ഒരു കാരണമാണെന്ന്‌ കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ. സിന്ധു ഗോപാലകൃഷ്‌ണന്‍ പറയുന്നു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലോ അവര്‍ക്കു ശല്യമു|ണ്ടാക്കുന്ന വിധത്തിലോ പ്രവര്‍ത്തിക്കുന്നതു കുറ്റകൃത്യമാണെന്ന അറിവ്‌ }നമ്മുടെ യുവജനങ്ങള്‍ക്കുണ്ടാകണം. മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശം അയച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.(ഉദാ: അസമയങ്ങളിലും സന്ദേശം അയയ്‌ക്കുന്നതും ഇത്‌ ആവര്‍ത്തിക്കുന്നതും) സ്വകാര്യതയില്‍ കടന്നുകയറ്റം }നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌എന്നിവയിലൂടെ തീവ്രവാദം പ്രചരിപ്പിച്ചാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ മൊബൈലില്‍ സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
(അവസാനിച്ചു)

മരണത്തിലേക്കൊരു മിസ്‌ഡ്‌ കോള്‍-3

മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ഒരു കലാലയത്തിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. മാതാപിതാക്കള്‍ വിദേശത്ത്‌. കൂട്ടിന്‌ മൊബൈല്‍ ഫോണും. വഴിതെറ്റി വന്ന ഒരു മിസ്‌ഡ്‌ കോളാണ്‌ ആ പെണ്‍കുട്ടിക്കു വിനയായത്‌. മിസ്‌ഡ്‌ കോള്‍ എത്തിയത്‌ ഒരു വൈകുന്നേരമാണ്‌. തിരികെ വിളിച്ചപ്പോള്‍ സൗമ്യ സ്വരമുള്ള ഒരു യുവാവ്‌. സോറി പറഞ്ഞ്‌ ഫോണ്‍ വച്ചു. എന്നാല്‍, അന്നു രാത്രിയും ദിവ്യയ്‌ക്ക്‌ അതേ }നമ്പരില്‍}നിന്നു തന്നെ മിസ്‌ഡ്‌ കോളെത്തി. അതു തുടര്‍ന്നു മൊബൈലില്‍ക്കൂടിയുള്ള }നിരന്തര സല്ലാപമായി. ഒടുവില്‍ കോളജിനു പുറത്തുവച്ചുള്ള കൂടിക്കാഴ്‌ച അരുതാത്ത ബന്ധങ്ങളിലേക്കു }നീണ്ടു. ഒടുവില്‍ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തിയപ്പോഴാണ്‌ യുവാവിന്റെ തനിനിറം പുറത്തുവന്നത്‌. യുവാവ്‌ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നു കൂടുതല്‍ അന്വേഷണത്തില്‍ മനസിലായി. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇയാള്‍ }നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്നു. പെണ്‍കുട്ടിക്ക്‌ മാതാപിതാക്കള്‍ വിദേശത്തു}നിന്ന്‌ അയയ്‌ക്കുന്ന പണത്തില്‍}നിന്നു }നല്ലൊരു തുകയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു.
മൊബൈലിലൂടെ കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നതറിഞ്ഞ ആ പെണ്‍കുട്ടിക്ക്‌ ആഘാതം താങ്ങാനായില്ല. രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച }നിലയിലാണ്‌ രാവിലെ ബന്ധുക്കള്‍ കണ്ടത്‌. വിദേശത്തെ ജോലി രാജിവച്ച്‌ മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി }നാട്ടില്‍ കഴിയുന്നു.
ഇതു മൊബൈല്‍ പ്രണയങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നുമാത്രം. ഇത്തരം }നിരവധി സംഭവങ്ങളാണ്‌ ഇപ്പോള്‍ കേരളത്തിലുട}നീളമുണ്ടാകുന്നത്‌. അത്യാവശ്യ ഫോണ്‍വിളികള്‍ക്കുള്ളതാണ്‌ മൊബൈല്‍ ഫോണ്‍. ഇതു ദുരുപയോഗം ചെയ്യുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്‌. അമ്പലപ്പുഴയിലെ പ്ലസ്‌ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യയ്‌ക്കും സമാന}സ്വഭാവമായിരുന്നു.
സഹപാഠികളായ വിദ്യാര്‍ഥികളുമായുണ്ടായ മൊബൈല്‍ പ്രണയത്തിന്റെ ഒടുവിലാണ്‌ അമ്പലപ്പുഴയില്‍ മൂന്നു പ്ലസ്‌ടു വിദ്യാര്‍ഥിനികള്‍ ക്ലാസിനുള്ളില്‍ ജീവനൊാടുക്കിയത്‌. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍കാട്ടിയുള്ള ചൂഷണം താങ്ങാനാവാതെ വന്നതാണ്‌ മൂന്നുപെണ്‍കുട്ടികളെയും സ്‌കൂള്‍ ക്ലാസ്‌ മുറിക്കുള്ളില്‍ ജീവനൊാടുക്കുന്നതിനു പ്രേരിപ്പിച്ചതെന്നാണ്‌ അന്വേഷണത്തില്‍ തെളിഞ്ഞത്‌. സംഭവത്തില്‍ അറസ്റ്റിലായതും സഹപാഠികള്‍. ഇത്തരം }നിരവധി സംഭവങ്ങള്‍ കേരളത്തിലുടനീളമുണ്ടാകുന്നുണ്ടെങ്കിലും മിക്കതും പുറംലോകം അറിയാതെ പോവുകയാണ്‌.
പ്രണയത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഒടുവിലുണ്ടാകുന്ന ആത്മഹത്യാ കേസുകളിലെല്ലാം മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കാണാനാവും. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ ഇത്തരം സംഭവങ്ങള്‍ക്കു കൂടുതല്‍ ഇരയാകുന്നത്‌. ഈ പ്രായത്തിലുള്ള, പഠിക്കുന്ന കുട്ടികളെയാണ്‌ എളുപ്പത്തില്‍ സ്വാധീനിക്കാനാവുക എന്നു മനസിലാക്കിയാണ്‌ ചൂഷണത്തിനൊരുങ്ങുന്നവര്‍ ഇവരെ നോട്ടമിടുന്നതെന്നു വിദഗ്‌ധര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കള്‍ വിദേശത്തായ കുട്ടികളുമൊക്കെയാണ്‌ ചൂഷണത്തിനിരയായി ജീവിതം ഹോമിക്കേണ്ടിവരുന്നവരില്‍ ഏറിയപങ്കുമെന്ന്‌ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്‍. വിപിന്‍ ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിംഗിനെത്തുന്നവരില്‍ കൂടുതല്‍ പങ്കും എസ്‌എസ്‌എല്‍സി, പ്ലസ്‌ടു വിദ്യാര്‍ഥികളാണ.്‌ ഇതില്‍ത്തന്നെ കൂടുതലും പെണ്‍കുട്ടികള്‍- ഡോ വിപിന്‍ ചന്ദ്രലാല്‍ പറഞ്ഞു.
തിരുവല്ലയിലെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനിക്കുണ്ടായിരുന്നത്‌ 16 മൊബൈലുകള്‍. പെണ്‍കുട്ടിയുടെ സഹപാഠികളും }നാട്ടുകാരുമായ സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്തതാണ്‌ ഇവയില്‍ ഒട്ടുമിക്കവയും. പ്രണയക്കുരുക്കില്‍പ്പെട്ട്‌ മാ}നസികനിലതന്നെ തകരാറിലായ പെണ്‍കുട്ടിയെ ആറുമാസത്തോളം }നീ| കൗണ്‍സലിംഗിനെത്തുടര്‍ന്നാണ്‌ നേരെയാക്കാനായത്‌. വിദേശത്തു ജോലിയിലായിരുന്ന പെണ്‍കുട്ടിയുടെ മാതാവ്‌ ഇപ്പോള്‍ ജോലി രാജിവച്ച്‌ }നാട്ടില്‍ മകള്‍ക്കൊപ്പം കഴിയുന്നു. മുമ്പ്‌ മൊബൈല്‍ ഫോണില്ലാതെ ജീവിക്കില്ലായെന്നു വാശിപിടിച്ചിരുന്ന പെണ്‍കുട്ടിക്ക്‌ ഇപ്പോള്‍ മൊബൈല്‍ഫോണ്‍ കാണുന്നതുപോലും പേടിയാണ്‌.
തൊടുപുഴ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാകട്ടെ മണിക്കൂറുകളോളം സല്ലപിച്ചിരുന്നത്‌ അയല്‍പക്കത്ത ചേട്ടന്‍ വാങ്ങി }നല്‌കിയ മൊബൈലിലാണ്‌. വൈകുന്നേരം ആറുമണി മുതല്‍ ടിവിക്കുമുന്നില്‍ സീരിയലുകള്‍ കാണാന്‍ കുത്തിയിരിക്കുന്ന മാതാവാകട്ടെ ഇതൊന്നും അറിയാറില്ല.~ഒടുവില്‍ പെണ്‍കുട്ടി 'ഭാര്യയും മക്കളുമുള്ള അയല്‍വാസിക്കൊപ്പം }നാടുവിട്ടപ്പോഴാണ്‌ വിവരം മാതാപിതാക്കള്‍ അറിയുന്നത്‌. മൂന്നുമാസത്തെ സുഖവാസത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ട }നിലയില്‍ കഴിയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും കുറ്റങ്ങള്‍ ഒളിപ്പിക്കുന്നതിലും ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ മുന്നിലാണെന്നു മനഃശാസ്‌ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്‌കൂളുകളിലും ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതു പെണ്‍കുട്ടികളാണത്രേ. മാത്രവുമല്ല }നുണകള്‍ പറഞ്ഞു പിടിച്ചു }നില്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു }നിയമമുണ്ടെങ്കിലും പല സ്‌കൂള്‍ കുട്ടികളുടെയും കൈവശം ഫോണുണ്ട|്‌. അധ്യാപകര്‍ക്കു പരിശോധിക്കാമെങ്കിലും പീഡനാരോപണം പോലെയുള്ള പ്രശ്‌നങ്ങള്‍ 'ഭയന്ന്‌ മിക്കവരും ഇതിനു തുനിയാറില്ലെന്നു മാത്രം. തങ്ങളുടെ മക്കളെ കുഴപ്പത്തിലേക്കു ചാടിക്കുന്ന മൊബൈല്‍ ഫോണ്‍ വേണോയെന്നു മാതാപിതാക്കളാണു തീരുമാ}നിക്കേണ്ടത്‌. ഇക്കാര്യത്തില്‍ അധ്യാപകരെക്കാളേറെ ചെയ്യാനാവുക മാതാപിതാക്കള്‍ക്കു തന്നെയാണ്‌.
ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളില്‍ പരിശോധനക്കെത്തിയ പോലീസ്‌ കുട്ടികള്‍ പൊന്തക്കാട്ടില്‍ എറിഞ്ഞു കളഞ്ഞ മൊബൈല്‍ പരിശോധിച്ചു ഞെട്ടിപ്പോയി. }നിറയെ }നീലച്ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ താക്കീതു}നല്‌കിയാണ്‌ പോലീസ്‌ വിട്ടയച്ചത്‌.
കോഴിക്കോട്‌ ജില്ലയിലെ ഒരു സ്‌കൂളില്‍ മൊബൈല്‍ }നിരോധനമുണ്ടായപ്പോള്‍ കുട്ടികള്‍ സമീപത്തുള്ള മാവിലാണ്‌ അവ സൂക്ഷിച്ചുവച്ചത്‌. പരിശോധന} }നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കു കണ്ടെത്താനായത്‌ മുപ്പത്തഞ്ചിലധികം മൊബൈലുകള്‍. മരത്തില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ ഏറ്റുവാങ്ങാന്‍ വിദ്യാര്‍ഥികള്‍ ആരുമെത്തിയില്ലെന്നുമാത്രം.
മിസ്‌ഡ്‌ കോളിനു പിറകിലെ കാമുകനെ കാണാന്‍ മംഗലാപുരത്തു}നിന്നു കുമളിയിലെത്തിയ }നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയെ രക്ഷിച്ചത്‌ പോലീസായിരുന്നു. രണ്ടുമാസം മുമ്പാണ്‌ സംഭവം. ഒരു വൈകുന്നേരം പെണ്‍കുട്ടിയുടെ മൊബൈലിലേക്കു വന്ന മിസ്‌ഡ്‌ കോളില്‍}നിന്നായിരുന്നു ബന്ധത്തിന്റെ തുടക്കം. കാമുകനെ} കാണാനിറങ്ങിയെ പെണ്‍കുട്ടി മംഗലാപുരത്തു}നിന്നു കണ്ണൂരിലെത്തി. ബസില്‍ കോട്ടയത്തെത്തി രാത്രി പത്തുമണിയോടെ കുമളിക്കുള്ള ബസ്‌ പിടിച്ചു. കുമളിക്കുള്ള ബസിലിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസ്‌ വണ്ടിപ്പെരിയാറ്റിലെത്തിയപ്പോള്‍ പോലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ്‌ ചോദ്യംചെയ്‌തപ്പോഴാണ്‌ കാമുകനെ} കാണാന്‍ പോവുകയാണെന്നും മിസ്‌ഡ്‌ കോള്‍ വഴിയുള്ള ബന്ധമാണെന്നും മനസിലായത്‌. ഇതേസമയം പെണ്‍കുട്ടിയില്‍}നിന്നു ലഭിച്ച വിവരങ്ങള}നുസരിച്ച്‌ കുമളിയില്‍ കാത്തു}നിന്ന കാമുകനെ} കുമളി പോലീസും പിടികൂടിയിരുന്നു. കാമുകനെ} നേ}രിട്ടു കണ്ടതോടെ പെണ്‍കുട്ടിയുടെ സങ്കല്‌പങ്ങളെല്ലാം ആവിയായി. കാണാന്‍ സുന്ദരിയായ പെണ്‍കുട്ടി മൊബൈല്‍ പ്രണയത്തിലൂടെ 'ഭാവനയില്‍ കണ്ട| സുന്ദരനും സുമുഖനും പകരം കാണാനായത്‌ }നിറംകുറഞ്ഞ്‌ മെലിഞ്ഞ പതിനെട്ടുകാര}െ. പത്തനംതിട്ട സ്വദേശിയായ യുവാവ്‌ തേനിയില്‍ കോളജ്‌ വിദ്യാര്‍ഥിയായിരുന്നു. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെകൂടെ പോലീസ്‌ യുവാവിനെയും പെണ്‍കുട്ടിയെയും പറഞ്ഞുവിടുകയായിരുന്നു. അര്‍ധരാത്രിയില്‍ കുമളിയിലെത്തിയ പെണ്‍കുട്ടി സമയത്ത്‌ പോലീസിന്‌ ഇടപെടാന്‍ കഴിഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍പ്പെടാതെ രക്ഷപ്പെട്ടു.
റാന്നിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവെനാടുക്കിയ സംഭവത്തിനു പിന്നില്‍ സഹോദരിമാരിലൊരാളുടെ മൊബൈല്‍ പ്രണയമായിരുന്നു. വാഗമണില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ജീവനൊടുക്കിയതിനു തലേന്ന്‌ മകളുടെ അമിതമായ ഫോണ്‍വിളി കണ്ടെത്തിയ പിതാവ്‌ ശാസിക്കുകയും മൊബൈല്‍ സിംകാര്‍ഡ്‌ }നശിപ്പിച്ചുകളയുകയും ചെയ്‌തിരുന്നു.

മൊബൈല്‍ ഫോണിന്റെ വിവേകമില്ലാതെയുള്ള ഉപയോഗത്തിലൂടെ കൗമാരക്കാര്‍ }നാശത്തിന്റെ വഴിയാണ്‌ സ്വയം തുറക്കുന്നത്‌. കാമുകനുമൊത്തുള്ള സ്വകാര്യ }നിമിഷങ്ങളില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ആയിരിക്കാം പിന്നീട്‌ പെണ്‍കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത്‌. കൂട്ടുകാരുടെ മുന്നില്‍ പൗരുഷം പ്രകടിപ്പിക്കുന്നതിനും മറ്റുമാണ്‌ പലരും മൊബൈല്‍ ചിത്രങ്ങള്‍ കൂട്ടുകാരെ കാണിക്കുന്നത്‌. ഇത്‌ പിന്നീട്‌ അവര്‍ക്കു തന്നെ വിനയായി മാറുന്നു.
ഇന്നത്തേതുപോലെ ഫോണ്‍വിളി അത്ര എളുപ്പമല്ലാതിരുന്നകാലത്ത്‌ കത്തുകളിലൂടെയും മറ്റുമാണ്‌ വിവരങ്ങള്‍ കൈമാറിയിരുന്നത്‌. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. താന്‍ മരിക്കുന്നതിന്റെ ശബ്ദം കാമുകിയെ ഫോണിലൂടെ കേള്‍പ്പിച്ചാണ്‌ ഒരു കാമുകന്‍ ജീവെനാടുക്കിയത്‌. ത്രീജി യുഗത്തില്‍ താളംതെറ്റിയ മനസുകള്‍ ഇതു ലൈവാക്കി കാട്ടാനാവും ശ്രമിക്കുക. താന്‍ ജീവെനാടുക്കുന്നതിന്റെ ദൃശ്യം കാമുകന്‍ കാമുകിയെ വെബ്‌കാമിലൂടെ കാട്ടിയ സംഭവവുമുണ്ടായി.
വിവിധ കമ്പനികള്‍ സൗജന്യമായി }നല്‌കുന്ന എസ്‌എംഎസ്‌, കോള്‍ ഓഫറുകളാണ്‌ മിക്കവരെയും മൊബൈല്‍ ഫോണിന്റെ അടിമയാക്കുന്നതും അരുതാത്ത ബന്ധങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതും. രാത്രികാലങ്ങളിലാണ്‌ ഇത്തരം എസ്‌എംഎസുകളുടെയും കോളുകളുടെയും പ്രവാഹം. വിദ്യാര്‍ഥികളില്‍ മിക്കവരും അയയ്‌ക്കുന്ന മെസേജുകളില്‍ '}നല്ലൊരുപങ്ക്‌ അശ്ലീലം കലര്‍ന്നവയായിരിക്കും. കേസേന്വഷണത്തിന്റെ 'ഭാഗമായി ഒരു പ്രശസ്‌ത കോളജിനു സമീപത്തെ ടവറില്‍}നിന്നുള്ള കോളുകളും മെസേജുകളും പരിശോധിച്ച പോലീസിനു കേള്‍ക്കാനായത്‌ വിദ്യാര്‍ഥികള്‍ തമ്മില്‍ രാത്രികളില്‍ }നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ്‌.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്കു }നിഷേധിക്കുന്നതിനു പകരം അവര്‍ക്ക്‌ അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊടുക്കുകയാണു വേണ്ടതെന്നു തിരുവനന്തപുരം ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ഡയറക്‌ടര്‍ എം.കെ.സി. }നായര്‍ പറയുന്നു. എന്നാല്‍ കൗമാരക്കാരായ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കരുതെന്നാണ്‌ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അനില്‍ ശ്രീനിവാസ്‌ അഭിപ്രായപ്പെടുന്നത്‌.


(തുടരും)

Friday, August 6, 2010

മരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍ കൗമാരം -2

മാര്‍ച്ച്‌ മാസത്തിലെ ഒരു വൈകുന്നേരമാണ്‌ കുട്ടനാട്‌ എന്‍ജിനീയറിംഗ്‌ കോളജിലെ ഒരു വിദ്യാര്‍ഥിയെ താമസസ്ഥലത്തു തൂങ്ങിമരിച്ച }നിലയില്‍ കണ്ടെത്തിയത്‌. സഹപാഠിയായ വിദ്യാര്‍ഥിനിയുമായുണ്ടായ പ്രണയബന്ധമാണ്‌ മരണത്തിനു കാരണമായതെന്നു പറയപ്പെടുന്നു. ഏതാനുംദിവസങ്ങള്‍ക്കുശേഷം കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും വീടിനുള്ളില്‍ ജീവനൊടുക്കി.
ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും കോന്നി ളാക്കാട്ടൂര്‍ സ്വദേശിയായ പത്തൊമ്പതുകാരനും ജീവെനാടുക്കിയത്‌ പ്രണയ}ൈരാശ്യത്തിലാണ്‌. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രേ.
ഇക്കഴിഞ്ഞ പ്ലസ്‌ടു പരീക്ഷഫലം പുറത്തുവന്നതിനുശേഷം കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പത്തോളം വിദ്യാര്‍ഥികളാണ്‌ ജീവനൊടുക്കിയത്‌.
ഗ്രേഡിംഗ്‌ ഏര്‍പ്പെടുത്തിയതിനുശേഷം വിദ്യാര്‍ഥികളുടെ ആത്മഹത്യാ }നിരക്കില്‍ വലിയ വര്‍ധനയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആത്മഹത്യാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍പ്പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്‌.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്തുവന്നശേഷവും }നിരവധി ആത്മഹത്യകള്‍ സംസ്ഥാ}നത്തുടന}ീളമുണ്ടായി. എസ്‌എസ്‌എല്‍സി ഫലം കാത്തിരുന്ന കൂട്ടുകാരികളായ പെണ്‍കുട്ടികളെ പരവൂര്‍ ലെവല്‍ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച}നിലയില്‍ കണ്ടെത്തി. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇവര്‍. ഒരാള്‍ തോറ്റുപോകുമെന്ന ഭയംമൂലമോ അഥവാ ജയിച്ചാല്‍ വ്യത്യസ്‌ത സ്‌കൂളുകളില്‍ പ്രവേശനം കിട്ടി പിരിയേണ്ടിവരുമോ എന്ന മേനാവിഷമത്താലോ ആകാം ആത്മഹത്യയെന്നു പോലീസ്‌ പറയുന്നു.
തിരുവല്ലയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ തയ്യല്‍ സ്‌കൂളില്‍ മരിച്ച}നിലയില്‍ കണ്ടെത്തിയതു അഞ്ചുമാസംമുമ്പാണ്‌. മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാതിരുന്നതിന്റെപേരിലും ടിവി കാണാന്‍ സമ്മതിക്കാത്തതിന്റെപേരിലും മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരിലുമെല്ലാം കൗമാരക്കാര്‍ ജീവനൊാടുക്കുന്നത്‌ പുതുമയല്ലാതായി മാറിയിട്ടുണ്ട്‌. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ട|്‌ ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതായിരുന്നു. എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിയായ പതി}നഞ്ചുകാരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാന്‍ മാതാപിതാക്കള്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന്‌ ജീവെനാടുക്കി. സ്‌കൂളില്‍}നിന്നു വൈകിയെത്തിയതിനു മാതാവ്‌ വഴക്കുപറഞ്ഞതില്‍ മനംനൊന്ത്‌ പതി}നാറുകാരിയും ജീവിതമവസാനിപ്പിച്ചു.
വീട്ടിലിരുന്ന പണമെടുത്ത്‌ മാതാപിതാക്കള്‍ അറിയാതെ പത്ത}നംതിട്ട ജില്ലയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ വാങ്ങിയത്‌ ജന}ുവരിയിലാണ്‌. അ}നുവാദമില്ലാതെ വാങ്ങിയ മൊബൈല്‍ പിതാവ്‌ കടയില്‍ തിരികെകൊണ്ടുപോയി കൊടുക്കുകയും മക}െ ശാസിക്കുകയും ചെയ്‌തു. മുറിക്കുള്ളില്‍ കടന്നു കതകടച്ച മകന്റെ ചേതനയറ്റ ശരീരമാണ്‌ പിന്നീട്‌ മാതാപിതാക്കള്‍ക്കു കാണാ}നായത്‌. ഏകമകന്റെ വേര്‍പാടു താങ്ങാനാവാതെ മാതാപിതാക്കള്‍ കണ്ണീരുമായി കഴിയുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാത്തതിന്റെ പേരില്‍ പതിനഞ്ചുകാരന്‍ മാതാപിതാക്കളുമായി കലഹിച്ച്‌ വെള്ളക്കെട്ടില്‍ ചാടിമരിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. കൊല്ലം ജില്ലയിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ തെന്മലയില്‍ രക്ഷാകര്‍ത്താക്കളുമായി കലഹിച്ചു വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌ കഴിഞ്ഞമാസമാണ്‌. സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ്‌ എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഒരു വിദ്യാര്‍ഥി}നി കൈത്ത| മുറിച്ച്‌ ജീവെനാടുക്കാന്‍ ശ്രമിച്ചത്‌. കഴിഞ്ഞമാസമാണ്‌ പ്ലസ്‌ടുവിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളും അഞ്ച്‌ ആണ്‍കുട്ടികളും അടങ്ങുന്ന സംഘം വീടുവിട്ടിറങ്ങിയത്‌. ഇതില്‍ ഒരാണ്‍കുട്ടിയുടെ വീടിനു സമീപത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ രക്ഷാകര്‍ത്താക്കളുടെ അനുവാദമില്ലാതെ പോയതിനു വീട്ടുകാര്‍ ശാസിച്ചതിനാലാണ്‌ വീട്ടുകാരുമായി കലഹിച്ച്‌ വീടുവിട്ടതെന്നു പറയുന്നു. ഏഴുപേരും സംഘമായി തമിഴ്‌നാട്ടിലെ ചെങ്കോട്ട, മധുര എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം കൂട്ടത്തിലെ ഒരാണ്‍കുട്ടിയുടെ സഹോദരിയുടെ ആര്യങ്കാവിലെ വീട്ടിലെത്തി. കുട്ടികള്‍ ഒരുമിച്ചെത്തിയതില്‍ സംശയം തോന്നിയ സഹോദരി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘത്തിലെ ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി കൈത്ത| മുറിക്കുകയായിരുന്നു. രക്തംവാര്‍ന്നതിനെത്തുടര്‍ന്ന്‌ }നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്‌ദംകേട്ടാണ്‌ വീട്ടുകാര്‍ വിവരമറിഞ്ഞത്‌. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രഥശുശ്രൂഷ }നല്‍കി. പിന്നീട്‌ പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാ}നസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. വീട്ടുകാരുടെ പഠിക്കാ}നുള്ള }നിര്‍ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ അമിതമായ ശകാരങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെല്ലാം കൗമാരക്കാരെ വിഷാദരോഗത്തിലേക്കു }യിക്കുന്നുണ്ട്‌. മറ്റുകുട്ടികള്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക്‌ തന്റെ മക്കള്‍ക്കും ലഭിക്കണമെന്നു മാതാപിതാക്കള്‍ വാശിപിടിക്കുന്നതു കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നു. വീട്ടില്‍}നിന്നു വേണ്ടത്ര സ്‌നേഹവും കരുതലും ലഭിക്കാത്ത കുട്ടികളിലാണ്‌ ജീവനൊടുക്കാനുള്ള പ്രവണതയും വിഷാദരോഗവും കൂടുതലായി കണ്ടുവരുന്നത്‌. പത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കു മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ഫ്‌ളാറ്റുകളിലും മറ്റും തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക്‌ ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ്‌ കൂടുതല്‍ പ്രശ്‌}ങ്ങളിലേക്കു }നയിക്കുന്നതെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസറായ ഡോ. പത്മകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക്‌ എന്താണിത്ര പ്രശ്‌നങ്ങളെന്ന്‌ എല്ലാ മാതാപിതാക്കളും ചോദിക്കാറുണ്ട്‌. എന്നാല്‍, മിക്ക മാതാപിതാക്കളും പലകാര്യങ്ങളിലും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാറുപോലുമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകളില്‍}നിന്നു|ണ്ടാകുന്ന ഒറ്റപ്പെടലുകളില്‍}നിന്നാണ്‌ മിക്ക കുട്ടികളും അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന്‌ ഡോ. പത്മകുമാര്‍ ചൂ|ണ്ടിക്കാട്ടുന്നു.
സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളായ കൗമാരക്കാര്‍ കടുത്ത സമ്മര്‍ദം അ}നുഭവിക്കുന്നവരാണെന്നു പഠ}നങ്ങള്‍ തെളിയിക്കുന്നു. സ്‌കൂളിലോ കോളജിലോ വീട്ടിലോ ഇതു കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതെ പോകുന്നിടത്താണ്‌ കുട്ടികള്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്‌. മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതും പ്രായമോ പക്വതയോ ഇല്ലാത്ത അധ്യാപകരുടെ സമീപ}നങ്ങളും പ്രശ്‌}നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ്‌ തിരുവ}ന്തപുരം ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ. എം.കെ.സി. }നായര്‍ പറയുന്നത്‌.
മുമ്പ്‌ സ്‌കൂളുകളിലെല്ലാം മുതിര്‍ന്ന അധ്യാപകര്‍ കുട്ടികളെ }നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തിരുന്നു. കുട്ടികളിലുണ്ടാകുന്ന നേ}രിയ മാറ്റംപോലും അവര്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, ഇന്നുള്ള അധ്യാപകര്‍ക്ക്‌ അതിനു കഴിയുന്നില്ല. മിക്കവരും അധ്യാപനം കേവലം ജോലിയായി മാത്രമാണ്‌ കാണുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജോലിക്കു പരിയായി കുട്ടികളുടെ മനസിലേക്ക്‌ ഇറങ്ങിച്ചെല്ലാ}േനാ ആത്മബന്ധം സ്ഥാപിക്കാേനാ അധ്യാപകര്‍ തയാറാകുന്നില്ല. ഒപ്പം അണുകുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കു വേറെ ആശ്രയങ്ങളില്ലാതാവുന്നു. ഇത്തരത്തില്‍ സമ്മര്‍ദം താങ്ങാ}നാവാതെയാണ്‌ മിക്കവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്‌; ഡോ.എം.കെ.സി. }നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ പലപ്പോഴും വിഷാ ദരോഗത്തിനടിമകളുമായിരിക്കും.
വിഷാദരോഗം പലവിധത്തിലാണ്‌ ഉ|ണ്ടാകുന്നത്‌. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്‌. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കുട്ടികളോട്‌ എല്ലാം വേണ്ടായെന്നുപറഞ്ഞു വിലക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. മറിച്ച,്‌ }നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കണം.
യുവജനങ്ങളുടെ ആത്മഹത്യകളിലെല്ലാംതന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രധാനവില്ലനായി കടന്നുവരുന്നുണ്ട.്‌ പെണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും മരണത്തെ അഭയം പ്രാപിക്കേണ്ടിവരുന്നത്‌ മൊബൈല്‍ ബന്ധങ്ങള്‍ വഴിയാണെന്നു പോലീസ്‌ തന്നെ പറയുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കുന്നത്‌ അവര്‍ക്കു മരണത്തിലേക്കു വഴികാട്ടുന്നതുപോലെയാണെന്നു }നിരവധി സംഭവങ്ങളിലൂടെ കാണാനാവും. ഇതേക്കുറിച്ചു }നാളെ.