Monday, May 23, 2011

ചരി­ത്ര­ സാ­ക്ഷ്യ­മാ­യി മൂ­ന്നാര്‍ സി­ഐ­സ്‌­ഐ ദേ­വാലയം



മൂന്നാ­റി­ലെ എ­ലേ­നര്‍ ഇ­സ­ബെല്‍ മേ­യു­ടെ കല്ല­റയും സിഎ­സ്‌­ഐ പ­ള്ളിയും

മൂന്നാ­റില്‍ കെ­ട്ടി­ട­ങ്ങള്‍ ഉ­യ­രു­കയും ന­ഗ­ര­ത്തി­ന്റെ പ­രി­വേ­ഷം കൈ­വ­രി­ക്കു­ക­യും ചെ­യ്‌­തെ­ങ്കിലും ഇന്നും മാ­റ്റ­മില്ലാ­തെ ച­രി­ത്ര­ത്തി­ന്റെ സ്­പ­ന്ദ­നവ­ു­മാ­യി നില്‍­ക്കു­ന്ന ചി­ല ഘ­ട­ക­ങ്ങള്‍ അ­വി­ടെ­യുണ്ട്. അ­താ­ണ് ന­മ്മെ വീണ്ടും വീണ്ടും മൂ­ന്നാ­റി­ലേ­ക്ക് പോ­കാന്‍ പ്രേ­രി­പ്പി­ക്കു­ന്ന­ത്. മൂ­ന്നാ­റില്‍ പ­ഴ­മ­യു­ടെ ഗ­ന്ധം നിറ­ഞ്ഞു നില്‍­ക്കു­ന്ന ഒ­ന്നാ­ണ് അ­വിട­ത്തെ പു­രാ­ത­നമാ­യ സിഎ­സ്‌­ഐ പ­ള്ളി­യും സെ­മി­ത്തേ­രി­യും. കേ­ര­ള­ത്തില്‍ ത­ന്നെ പ­ള്ളി­യു­ണ്ടാ­കു­ന്ന­തി­നു മുന്‍­പ് സെ­മി­ത്തേ­രി­യുണ്ടാ­യ ആ­ദ്യ­ത്തെ പ­ള്ളി­കൂ­ടി­യാ­ണ് മൂ­ന്നാ­റി­ലെ സി­എ­സ്‌­ഐ ദേ­വാ­ലയം. സ്‌­കോ­ട്ടി­ഷ് മാ­തൃ­ക­യില്‍ മാ­തൃ­ക­യില്‍ നിര്‍­മി­ക്ക­പ്പെ­ട്ട പ­ള്ളി­യു­ടെ നൂറാം വാര്‍­ഷി­കം ക­ഴി­ഞ്ഞ­ദി­വ­സ­മാ­ണ് ആ­ഘോ­ഷി­ച്ചത്. മൂ­ന്നാര്‍ ടൗ­ണില്‍ നി­ന്ന് ഏ­താ­നും മീ­റ്റര്‍ മാ­ത്രം അ­ക­ലെ­യാ­യാ­ണ് മൂ­ന്നാര്‍ സി­എ­സ്‌­ഐ പ­ള്ളി സ്ഥി­തി­ചെ­യ്യു­ന്നത്. മുന്‍­പ് ഇം­ഗ്ലീ­ഷില്‍ മാ­ത്ര­മാ­ണ് പ്രര്‍­ഥ­ന­കള്‍ ന­ട­ന്നി­രു­ന്ന­തെ­ങ്കില്‍ ഇ­പ്പോള്‍ മ­ല­യാ­ള­ത്തിലും ത­മി­ഴി­ലു­മു­ണ്ട്.പു­രാ­ത­നമാ­യ നി­രവ­ധി വ­സ്­തു­ക്കള്‍ പ­ള്ളി­യി­ലുണ്ട്. പ­ഴ­യ­കാല­ത്തെ ബൈ­ബിളും പി­യോ­നോയും ചു­വരിരി­ലെ ചി­ത്ര­ങ്ങ­ളു­മെല്ലാം പോ­യ­കാ­ല­ത്തി­ന്റെ സ്­മ­ര­ണ­ക­ളാണ്.
മൂ­ന്നാ­റി­ലെ തേ­യി­ല­ത്തോ­ട്ട­ത്തി­ന്റെ മാ­നേ­ജ­രാ­യി­രു­ന്ന ഹെന്റി മാന്‍ നൈറ്റി­നൊ­പ്പം താ­മ­സി­ക്കാ­നെ­ത്തി­യ­താ­യ­ി­രു­ന്നു ഭാ­ര്യയാ­യ എ­ലേ­നര്‍ ഇ­സ­ൂെല്‍ മേ. മൂ­ന്നാ­റില്‍ ചു­റ്റി­ക്ക­റ­ങ്ങാ­നെത്തി­യ ഇ­സ­ബെലും ഭര്‍­ത്താ­ല­വും ഇ­ന്നു പ­ള്ളി­യി­രി­ക്കു­ന്ന കു­ന്നിന്‍ മു­ക­ളി­ലെത്തി. അ­വി­ടെവ­ച്ച് താന്‍ മ­രി­ച്ചാല്‍ ത­ന്നെ ഇ­വി­ടെ അ­ട­ക്ക­ണ­മെ­ന്നു എ­ലേ­നര്‍ പ­റ­ഞ്ഞു­.കോ­ള­റ ബാ­ധി­ച്ച് അ­ടു­ത്ത ദിവ­സം എ­ലേ­നര്‍ മ­രി­ച്ചു. ഇ­സെ­ബ­ലി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം അവ­രെ കു­ന്നിന്‍­മു­ക­ളില്‍ സം­സ്­ക­രി­ച്ചു. 1894 ഡി­സം­ബര്‍ 23 നാ­യി­രുന്നു ഇ­ത്.പി­ന്നീ­ട് 20 വര്‍­ഷ­ത്തി­നു ശേ­ഷ­ം 1910 ലാ­ണ് ഇ­വി­ടെ പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ തു­ട­ങ്ങി­യ­ത്. 1911 ല്‍ നിര്‍­മാ­ണം പൂര്‍­ത്തി­യായി. പൂര്‍­ണ­മായും ക­രി­ങ്കല്ലില്‍ നിര്‍­മി­ച്ചി­രി­ക്കു­ന്ന ദേ­വാല­യം സ­ന്ദര്‍­ശി­ക്കാന്‍ നി­ര­വ­ധി­പ്പേ­രാ­ണ് എ­ത്തു­ന്നത്. കു­ന്നിന്‍ മു­ക­ളി­ലെ സെ­മി­ത്തേ­രി­യി­ലു­ള്ള എ­ലേ­ന­റി­ന്റെ കല്ല­റ­യും ഇന്നും നി­ല­നില്‍­ക്കു­ന്നുണ്ട്. ചെറി­യ ചി­ല കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ങ്കിലും കല്ല­റ­യില്‍ എ­ലേ­ന­റി­ന്റെ പേ­രു തെ­ളി­ഞ്ഞു കാ­ണാം. മൂ­ന്നാ­റില്‍ പോ­കു­മ്പോള്‍ സിഎ­സ്‌­ഐ പ­ള്ളിയും എ­ലേ­ന­റി­ന്റെ ശ­വ­കു­ടീ­രവും കാ­ണാന്‍ മ­റ­ക്ക­രുത്. കാര­ണം അ­തു­ നി­ങ്ങള്‍­ക്കു പറ­ഞ്ഞു തരി­ക ഒ­രു കാ­ല­ത്തി­ന്റെ ച­രി­ത്ര­മാണ്.