Monday, January 12, 2009

എന്റെ കേരളം-കോഴിക്കോട്‌


കോഴിക്കോട്‌്‌
കേരളത്തിന്റെ ചരിത്രം കോഴിക്കോടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ലോകത്തിലെ തന്നെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന കോഴിക്കോട്‌ സാമൂതിരിമാരുടെ ആസ്ഥാനം കൂടിയായിരുന്നു.
ആനക്കൊമ്പ്‌, സുഗന്ധദ്ര്യവ്യങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ ചൈനക്കാരും അറബികളും കോഴിക്കോടുമായി ബന്ധം സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ മലബാര്‍ജില്ലയുടെ തലസ്ഥാനമായിരുന്നു കോഴിക്കോട്‌. കോ ഴിക്കോടിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വനപ്രദേശമാണ്‌.
എഴുപത്തൊന്നുകിലോമീറ്റര്‍ കടല്‍ത്തീരം കോഴിക്കോട്‌ ജില്ലയ്‌ക്കതിരിടുന്നു.
പോര്‍ച്ചുഗീസ്‌ സാഹസികയാത്രികനായ വാസ്‌കോഡഗാമ കോഴിക്കോടിനു 16 കിലോമീറ്റര്‍ അകലെയുള്ള കപ്പാട്‌ 1498-ലാണ്‌ കപ്പലിറങ്ങിയത്‌. ഇതോടെ കേരള ചരിത്രത്തിലും സമുദ്രയാന ചരിത്രത്തിലും പുതിയൊരു അധ്യായത്തിനു തുടക്കമായി.
കോഴിക്കോടു നഗരത്തിന്റെ മുഖച്ഛായയെന്നു പറയാവുന്നത്‌ മാനാഞ്ചിറ സ്‌ക്വയറാണ്‌. നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ്‌ മാനാഞ്ചിറ സ്‌ക്വയര്‍. കല-സാംസ്‌കാരിക സംവാദങ്ങളുടെ എന്നത്തേയും പ്രിയപ്പെട്ട ഇടമാണ കോഴിക്കോട്‌.
കോഴിക്കോടന്‍ ഹല്‍വ ഏറെപ്രസിദ്ധമാണ്‌. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ്‌ മിഠായിത്തെരുവ്‌. കോഴിക്കോടു നഗരത്തില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെയാണ്‌ മരവ്യവസായത്തിനു പ്രശസ്‌തമായിരുന്ന കല്ലായി സ്ഥിതിചെയ്യുന്നത്‌. കോഴിക്കോട്‌ നഗരത്തില്‍ തന്നെയുള്ള പ്ലാനറ്റോറിയം വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ്‌. നഗരത്തില്‍ നിന്ന്‌ അഞ്ചുകിലോമീറ്റര്‍ അക ലെ കോട്ടണ്‍ഹില്ലിലാണ്‌ പഴശിരാജാ മ്യൂസിയം.
ഇതോടുചേര്‍ന്ന്‌ ആര്‍ട്ടുഗാലറിയും കൃഷ്‌ണമേനോന്‍ മ്യൂസിയവുമുണ്ട്‌. പുരാതന കേരളത്തിലെ തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ കോഴിക്കോടിനടുത്താണ.്‌ ബേപ്പൂ രിലെ ഉരുനി ര്‍മാണം പ്രസി ദ്ധമാണ്‌. പ്രശസ്‌തമായ മത്സ്യവ്യാപാരകേന്ദ്രംകൂടിയാണിത്‌.
വീരനായകന്‍ തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകരയും കോഴിക്കോടിനടുത്താണ്‌. കോട്ടയ്‌ക്കല്‍, കക്കയം, മലാപ്പറമ്പ്‌ പെരുവണ്ണാമൂഴി എന്നിവയാണ്‌ കോഴിക്കോടുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഈറ്റില്ലംകൂടിയാണ്‌ കോഴിക്കോട്‌.

No comments: