Thursday, January 8, 2009

എന്റെ കേരളം-തേക്കടി


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന വിനോദസഞ്ചാരകേന്ദ്രമാണ്‌ തേക്കടി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ തേക്കടി ലോകത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചപ്പോള്‍ ഇതിന്റെ ഭാഗമായി 1895 ല്‍ രൂപംകൊണ്ട ജലസംഭരണിയായ തേക്കടി തടാകത്തിന്റെ പിറവിയോടെയാണ്‌ തേക്കടിയെന്ന വിനോദസഞ്ചാരികളുടെ കേന്ദ്രമായത്‌. ബോട്ടിംഗും വനത്തിന്റെ മനോഹാരിതയും സൈ്വര്യവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേ കതയാണ്‌.
തേക്കടി 1978-ല്‍ പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തോടെ 371 ചതുരശ്രകിലോമീറ്റര്‍ പരന്നുകിടക്കു ന്ന ഈ പ്രദേശത്തിന്‌ അന്താരാഷ്‌ട്ര പ്രശസ്‌തി കൈവന്നു. കൂറ്റന്‍ തേക്കുമരങ്ങളാല്‍ സമ്പന്നമായ പ്രദേശമായതിനാലാണ്‌ തേക്കടിക്ക്‌ ഈ പേര്‍ ലഭിച്ചതെന്നു കരുതപ്പെടുന്നു.
ആന, കടുവ, കാട്ടുപോത്ത്‌, മാന്‍, പുലി, കാട്ടുപന്നി തുടങ്ങിയ നിരവധി മൃഗങ്ങള്‍ തേക്കടി വനത്തിലുണ്ട്‌. തേക്കടിയിലെ പ്രധാന ആകര്‍ഷണം തടാകത്തിലൂടെയുള്ള ബോട്ടുയാത്ര തന്നെയാണ്‌. വനംവകുപ്പിന്റെയും കെ.ടി.ടി.സിയുടെയും ബോട്ടുകളാണ്‌ തടാകത്തില്‍ സര്‍വീസ്‌ നടത്തുന്നത്‌. തടാകത്തിലുടനീളം തേക്കിന്‍കുറ്റികള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരാണ്‌ ബോട്ടുകള്‍ ഓടിക്കുന്നത്‌. തടാകത്തിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ കാട്ടുപോത്തും ആനയും മാനുമുള്‍പ്പെടെയുള്ള മൃഗങ്ങളെ കാണാന്‍ കഴിയും. തേക്കടി വനത്തിനുള്ളില്‍ക്കൂടി ട്രക്കിംഗ്‌ നടത്തുന്നതിനും സഞ്ചാരികള്‍ക്ക്‌ അവസരമുണ്ട്‌. .തേക്കടിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ടൂറിസ്റ്റു സീസണായി കണക്കാക്കപ്പെടുന്നത്‌ സെപറ്റംബര്‍ മുതല്‍ മേയ്‌വരെയുള്ള കാലയളവാണ്‌ ഇതില്‍ ദീപാവലിയോടടുപ്പിച്ചുള്ള നവംബര്‍ മാസത്തിലാണ്‌ ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ ഏറെയുമെത്തുന്നത്‌. കുമളിയില്‍ നിന്നു നാലു കിലോമീറ്ററാണ്‌ തേക്കടി യിലേയ്‌ക്കു ള്ള ദൂരം. കോട്ടയത്തു നിന്ന്‌ 114 കിലോമീറ്ററും കൊച്ചിയില്‍ നിന്ന്‌ 185 കിലോമീറ്ററുംദൂരം താണ്ടിവേണം തേക്കടിയിലെത്താന്‍. മൂന്നാര്‍, രാമക്കല്‍മേട്‌ എന്നിവ ഇടുക്കി ജില്ലയിലുള്ള മറ്റു രണ്ടു പ്രധാന വിനോദസഞ്ചാര കേന്ദ്ര ങ്ങളാണ്‌. സുന്ദരമായ യാത്രാനുഭവവും മനോഹരമായ കാഴ്‌ചകളും ഒരുക്കിവച്ച്‌ തേക്കടി കൂട്ടുകാരെ കാത്തിരിക്കുകയാണ്‌. അടുത്ത അവധി ദിവസം തന്നെ കൂട്ടുകാരേ നമുക്ക്‌ തേക്കടിയിലേക്കൊരു യാത്രപോയാലോ...

No comments: