Tuesday, January 13, 2009

കാറ്റിന്റെ നാടായ രാമക്കല്‍മേട്ടിലേയ്‌ക്ക്‌




കാറ്റിനെക്കാണാന്‍ രാമക്കല്‍മേട്ടില്‍
ഭൂമിയില്‍ നിന്നാല്‍ കാറ്റ്‌ വാരിയെടുത്ത കൊ ണ്ടു പോകുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാവില്ല. നിങ്ങള്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്തുള്ള രാമക്കല്‍ മേട്ടിലേക്കു വരൂ. കാറ്റുനിങ്ങളെ ഉയര്‍ ത്തിയെടുത്തുകൊണ്ടുപോകുമെന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഇവിടെയുണ്ടാകും. അടുത്തു നില്‍ ക്കുന്നവര്‍ പരസ്‌പരം സംസാരിക്കുന്നതു കേള്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കാറ്റു വീശുന്ന ഇവിടെ കാറ്റിനെ ഒരു ശക്തസാന്നിധ്യമായി നിങ്ങള്‍ തിരിച്ചറിയുന്നു. ആള്‍ത്തിരക്കില്‍പ്പെട്ടതുപോലെ കാറ്റുനിങ്ങളെ അമര്‍ത്തി സ്‌പര്‍ശിച്ചു കടന്നുപോകുന്നു. അതു സ്‌പര്‍ശനാനുഭവമെങ്കില്‍ ദൃശ്യാനുഭവവുമുണ്ട്‌. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ദൃശ്യങ്ങള്‍. രണ്ടുനാടുകളെ ആകാശത്തുനിന്നു വീക്ഷിക്കുന്നതുപോലെയുള്ള അനുഭവം. കാറ്റില്‍ നിന്നു വൈ ദ്യുതിയുണ്ടാക്കുന്ന കാറ്റാ ടിപ്പാടങ്ങളും കണ്ണുകള്‍ക്കു കൗതുകമാകുന്ന വ്യത്യ സ്‌താനുഭവമാണ്‌. കേരളത്തി ലെ ടൂറിസംരംഗത്തു തന്നെ അധികമാരും അറിയപ്പെടാ തെകിടന്ന രാമക്കല്‍മേട്‌ ഇപ്പോള്‍ സഞ്ചാ രികളുടെ പ്രിയസങ്കേതമാ വുകയാണ്‌. ഇതിനു കാരണമാ യതോ കേരളത്തിന്റെ വൈദ്യുതോ ത്‌പാദന രംഗത്തുതന്നെ ഒരു വാഗ്‌ദാനമായി മാറാവുന്ന കാറ്റാടി പദ്ധതിയും. ഇപ്പോള്‍ ദിനംപ്രതി അയ്യായിരത്തിലധികം സഞ്ചാരികളാണ്‌ രാമക്കല്‍മേട്‌ സന്ദര്‍ശിക്കാ നെത്തുന്നത്‌.
സമുദ്രനിരപ്പില്‍നിന്ന്‌ 3630 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട്‌ എന്ന സ്ഥലത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. രാമാ യണവുമായി ബന്ധപ്പെട്ടതാണിത്‌. ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെത്തേടി യലഞ്ഞ ശ്രീരാമന്‍ രാമക്കല്‍മേട്ടിലെത്തിയെന്നും അവിടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കല്ലില്‍ ഇരുന്ന്‌ നാലുഭാഗത്തേക്കും കണ്ണോടിച്ച്‌ സീതയെ ഓര്‍ത്തു വിലപിച്ചുവെന്നുമാണ്‌ രാമക്കല്‍മേടിനെ ക്കുറിച്ചുള്ള ഐതിഹ്യം.
ശ്രീരാമന്‍ ഇരുന്നതായി പറയപ്പെടുന്ന പാറ രാമക്കല്ല്‌ എന്നപേരിലും ശ്രീരാമന്‍ സീതയെത്തേടിയലഞ്ഞ കുന്ന്‌ രാമക്കല്‍മേട്‌ എന്നപേരിലും അറിയപ്പെടുന്നു.
രാമക്കല്‍മേട്ടിനുമുകളിലുള്ള കുന്നിന്‍ മുകളിലെ പാറക്കല്ലില്‍ ശ്രീരാമന്‍ കിഴക്കു ദര്‍ശനമായിരുന്ന്‌ പരമശിവനെ ധ്യാനിച്ചുവെന്നും ആ ഭാഗത്ത്‌ പിന്നീട്‌ നിര്‍മിച്ചതാണ്‌ ഇപ്പോഴത്തെ ശിവക്ഷേത്രമെന്നും പറയപ്പെടുന്നു. രാമക്കല്‍മേടിനു താഴെയുള്ള പാണ്‌ഡവന്‍പാറയില്‍ 500- ലധികം വര്‍ഷം പഴക്കമുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്‌.
രാമക്കല്ലിനു നേരേ എതിര്‍ദിശയിലുള്ള ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തിനു മാര്‍ഗദര്‍ശികളായ കുറവന്റെയും കുറത്തിയുടെയും സ്‌മാരകമായി അടുത്തകാലത്ത്‌ ഒരു ശില്‌പവും രാമക്കല്‍മേടിന്റെ മുകളില്‍ സ്ഥാപി ച്ചിട്ടുണ്ട്‌. 37 അടി ഉയരമുണ്ടിതിന്‌. ഇരട്ടശില്‌പങ്ങളില്‍ കേരളത്തില്‍ ഏറ്റവും വലുതാണിത്‌. ഇരുപത്‌ അടിയോളം ഉയരമുള്ള കല്‍മണ്‌ഡപ ത്തിലിരുന്ന്‌ കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയുടെ സമീപം കൈയില്‍ പോരുകോഴിയുമായിരിക്കുന്ന കുറവനും അവരുടെ കടിഞ്ഞൂല്‍ പുത്രനുമടങ്ങിയ കുടുംബം - ഇതാണു ശില്‌പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌. പ്രശസ്‌ത ശില്‌പിയായ കാനായി കുഞ്ഞിരാമന്റെ ശിഷ്യനായ ജിനനാണ്‌ ഈ ശില്‌പം നിര്‍മിച്ചത്‌.
തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു നാല്‍പ്പത്തഞ്ചു കിലോമീറ്ററും കട്ടപ്പനയില്‍ നിന്ന്‌ 25 കിലോമീറ്ററുമാണ്‌ രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. കുമളിയില്‍ നിന്നു മൂന്നാറിലേക്കുള്ള പാതയിലാണ്‌ രാമക്കല്‍മേടിന്റെ സ്ഥാനം. കേരളത്തില്‍ ഏറ്റവും ശക്ത മായ കാറ്റുവീശുന്ന സ്ഥലം എന്ന പേരിലാണ്‌ പുറംലോകത്തു രാമക്കല്‍ മേടിനെക്കുറിച്ചുള്ള പ്രസിദ്ധി. രാമക്ക ല്‍മേടിന്റെ പെട്ടെന്നുള്ള ടൂറിസം വളര്‍ച്ചയ്‌ക്കു പിന്നിലുള്ള ഘടകവും ഇവിടെ എപ്പോഴും ആഞ്ഞുവീശുന്ന കാറ്റുതന്നെയാണ്‌. സ്വകാര്യ കമ്പനി കളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26 നാണ്‌ രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്നു വൈദ്യുതിയുത്‌ പാദിപ്പിക്കുന്നതിനുള്ള കാറ്റാടി പദ്ധതി യാഥാര്‍ഥ്യമായത്‌. വെസ്റ്റാസ്‌ എന്ന സ്വകാര്യകമ്പനിയാണ്‌ വിവിധ കമ്പനികള്‍ക്കായി രാമക്കല്‍മേട്ടില്‍ കാറ്റാടികള്‍ സ്ഥാപിച്ചു നല്‍കിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി ബോര്‍ഡ്‌ 16 വര്‍ഷം കൊണ്ടുനടന്നു യാഥാര്‍ഥ്യമാക്കാനാവാതെ പരാ ജയപ്പെട്ടിടത്താണ്‌ സ്വകാര്യകമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി നൂറാംദിവസം വൈദ്യുതി യുത്‌പാദിപ്പിക്കു ന്നതിനുള്ള പദ്ധതി യാഥാര്‍ഥ്യ മാക്കിയത്‌.
ഇപ്പോള്‍ രാമക്കല്‍മേട്ടിലെ കുരുവിക്കാനത്ത്‌ ഏഴും സമീപത്തുള്ള ഗ്രാമമായ പുഷ്‌പക്കണ്ടത്ത്‌ ഏഴും കാറ്റാടികളാണ്‌ വൈദ്യുതിയുത്‌പാദനം തുടങ്ങിയി ട്ടുള്ളത്‌. ഇതോടൊപ്പം അഞ്ചു കാറ്റാടികള്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലുമാണ്‌.
രാമക്കല്‍മേട്ടില്‍ സ്ഥാപിച്ചിരിക്കുന്ന കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഉത്‌പാദിപ്പിക്കുന്ന 10.5 മൊഗാവാട്ട്‌ വൈദ്യുതി വൈദ്യുതിബോര്‍ഡിനു നിശ്ചിത നിരക്കില്‍ വില്‍ക്കാനാണു പദ്ധതി. ഈസ്റ്റേണ്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യ സംരംഭകരാണ്‌ ഈ കാറ്റാടി പദ്ധതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്‌.
ഒരു കാറ്റാടി സ്ഥാപിക്കുന്നതിന്‌ നാലരക്കോടി രൂപ യോളമാണ്‌ ചെലവായത്‌. യൂണിറ്റിന്‌ 3.15 രൂപ നിരക്കിലാണ്‌ കാറ്റാടികള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ഇലക്‌ട്രിസിറ്റി ബോര്‍ഡിനു വില്‍ക്കുന്നത്‌. കാറ്റാടികള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കാറ്റടികള്‍ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകളിലെത്തുന്നു. അവയില്‍ നിന്നാണ്‌ വൈദ്യുതി ബോര്‍ ഡിന്റെ വിതരണ ശൃംഖലയിലേക്കെ ത്തുന്നത്‌. ഇത്തരത്തില്‍ വൈദ്യുതി വില്‍ക്കുന്നതിലൂടെ മൂന്നുവര്‍ഷംകൊണ്ട്‌ നിക്ഷേപകര്‍ക്ക്‌ മികച്ച ലാഭമുണ്ടാ കുമെന്നാണ്‌ കണക്കുകൂട്ടല്‍.
രാമക്കല്‍മേട്ടിലേക്കു വന്‍തോതില്‍ സഞ്ചാരികളെത്തിത്തുടങ്ങിയത്‌ കാറ്റാടി പദ്ധതിയുടെ വരവോടെയാണെന്നു പ്രദേശവാസികള്‍ തന്നെ പറയുന്നു. മുന്‍കാലങ്ങളില്‍ എല്ലാവരാലും അവഗ ണിക്കപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ നിക്ഷേപകരുടെയും ഇഷ്‌ട സങ്കേത ങ്ങളിലൊന്നായി മാറിയിട്ടുണ്ട്‌. കാറ്റാടിപ്പാടം കാണാനും ഇതിന്റെ പ്രവ ര്‍ത്തനം മനസിലാക്കാനും കുട്ടി കളു ള്‍പ്പെടെയുള്ള നൂറുകണക്കി നാളു കളാണ്‌ അവിടെയെത്തുന്നത്‌.
കേരളത്തില്‍ രാമക്കല്‍മേടിനുമാത്രം നല്‍കാന്‍ കഴിയുന്ന ഒന്നായിരിക്കും കിലോമീറ്റുകള്‍ ദൂരത്തേക്കുള്ള തമിഴ്‌നാടിന്റെ തെളിഞ്ഞ കാഴ്‌ച. രാമക്കല്‍മേട്ടില്‍ നിന്നാല്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളുടെ കാഴ്‌ച വളരെ തെളിമയോടെ സഞ്ചാരികള്‍ക്ക്‌ ആസ്വ ദിക്കാനാവും.
കമ്പം, തേനി, കോമ്പ, മധുര, ഉത്തമപാളയം, ഗൂഡല്ലൂര്‍ തുടങ്ങി തമിഴ്‌നാട്ടിലെ വിവിധസ്ഥലങ്ങളുടെ മനോഹരദൃശ്യമാണ്‌ ഇവിടെ സഞ്ചാരികള്‍ക്കു മുന്നില്‍ തെളിയുന്നത്‌. കുറവന്റെയും കുറത്തിയുടെയും പ്രതിമയും സഞ്ചാരികളുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്നു. യാത്രയുടെ ഒരു പ്രത്യേകാനുഭവം പകര്‍ന്നു നല്‌കാന്‍ പര്യാപ്‌തമാണു രാമക്കല്‍മേടിന്റെ ഉയരങ്ങള്‍.
കാറ്റാടിപ്പാടം ഉണ്ടായിരുന്നില്ലെങ്കില്‍ രാമക്കല്‍മേട്‌ ഒരുപക്ഷേ ഇന്നും അധികമാരും അറിയാത്ത ഒരു പ്രകൃതി സൗന്ദര്യ സങ്കേതമായിരുന്നേനേ. കാറ്റാടി ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതി ഈ പ്രദേശ ത്തിനാകെ ഒരുണര്‍വു നല്‌കിയിട്ടുണ്ട്‌. ചെറിയ തട്ടുകടകളും ചെറിയതര ത്തിലുമുള്ള തീന്‍ഗൃഹ ങ്ങളുമെല്ലാം രാമക്കല്‍മേടിന്‌ ഇപ്പോള്‍ ഒരു നവീന ടൂറിസംകേന്ദ്രത്തിന്റെ പരിവേഷം പകര്‍ന്നു നല്‌കുന്നുണ്ട്‌. തേക്കടിയിലും മൂന്നാറിലുമെത്തുന്ന സഞ്ചാരികള്‍ക്ക്‌ അവരുടെ യാത്രയിലെ ഒരു ഇടത്താവളമെന്ന നിലയില്‍ രാമക്കല്‍മേട്‌ സന്ദര്‍ശിക്കാനുതകുന്ന പദ്ധതികളുണ്ടാകേണ്ടി യിരിക്കുന്നു.
ഇപ്പോള്‍ കൂടുതലും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ്‌ രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടം കാണാനും ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമെത്തുന്നത്‌. ഇതോടൊപ്പം കേരളത്തിനു പുറത്തുനിന്നും വിദേശങ്ങളില്‍നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാകേ ണ്ടിയിരിക്കുന്നു. കൂടുതല്‍ സൗകര്യമുള്ള ഹോട്ടലുകളും സഞ്ചാരികള്‍ക്കാവശ്യമായ വിവരങ്ങള്‍ പകര്‍ന്നു നല്‌കുന്ന ഗൈഡുകളുടെ സേവനവും താമസ സൗകര്യങ്ങളും ഒരുക്കേണ്ടിയിരിക്കുന്നു.
ഇതിനായുള്ള നടപടികളാണ്‌ ഇനി സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകേണ്ടത്‌. ഇത്‌ യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ ടൂറിസം രംഗത്തിനു തന്നെ വന്‍തോതി ലുള്ള ഉണര്‍വുണ്ടാക്കാന്‍ രാമക്കല്‍മേടിനും അവി ടത്തെ കാറ്റാടിപ്പാടത്തിനും കഴിയുമെന്നതു തീര്‍ച്ചയാണ്‌.
ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം

4 comments:

സുരേഷ്‌ കീഴില്ലം said...

പ്രിയ സന്ദീപ്‌,
രാമക്കല്‍മേട്ടില്‍ പോയത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്നേയാണ്‌. കാറ്റാടിപ്പാടങ്ങള്‍ നൃത്തം ചവിട്ടിത്തുടങ്ങും മുമ്പ്‌. അന്നവിടെ കാറ്റിണ്റ്റെയും വിഹഗവീക്ഷണത്തിണ്റ്റേയും അനുഭൂതികള്‍ മാത്രം. വികസനം വരാത്തതിണ്റ്റെ പരാതികള്‍ പത്രക്കാരനെന്ന നിലയില്‍ ഞാനും കുറേയെഴുതി. ഇപ്പോള്‍ വളരെ പ്രസന്നമായ ഭാഷയില്‍ നിങ്ങള്‍ രാമക്കല്‍മേടിനെ പറ്റിയെഴുതിയത്‌ വായിയ്ക്കുമ്പോള്‍ വീണ്ടും രാമക്കല്‍മേട്ടിലെത്താന്‍ മോഹം തോന്നുന്നു. വികസനവും പ്രകൃതിയുടെ അനുഗ്രഹങ്ങളും സന്ധിചെയ്യുമ്പോള്‍ അവിടെ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
സന്തോഷം തന്നെ.

SreeDeviNair.ശ്രീരാഗം said...

നല്ല പോസ്റ്റ്...
ആശംസകള്‍..

Neena Sabarish said...

എനിക്കും തൊടണം കാറ്റിനെ...വരുന്നുണ്ട് രാമക്കല്‍മേട്ടിലേയ്ക്ക്.വ്യത്യസതമായ ബ്ളോഗ്.

B Shihab said...

വരുന്നുണ്ട്