Wednesday, January 7, 2009

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

നിങ്ങള്‍ക്കു മുന്തിരിത്തോട്ടങ്ങളില്‍ച്ചെന്നു രാപാര്‍ക്കണമെന്നുണ്ടോ.എങ്കില്‍ കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയായ കുമളി കടന്ന്‌ താഴേയ്‌ക്കിറങ്ങാം. ലോവര്‍ ക്യാമ്പുമുതല്‍ റോഡിനിരുവശവും നിരനിരയായി പഴുത്തുപാകമായ മുന്തിരിത്തോട്ടങ്ങളുടെ സമൃദ്ധിയാണിപ്പോള്‍. കുറഞ്ഞ വിലയ്‌ക്കു തോട്ടത്തില്‍ നിന്നു നേരിട്ടു കണ്ട്‌ മുന്തിരി വാങ്ങുകയുമാകാം.പത്തു രൂപമുതലാണ്‌ ഇപ്പോള്‍ ഒരു കിലോ മുന്തിരിക്ക്‌ തോട്ടങ്ങളിലുള്ള വില.ഏക്കര്‍ കണക്കിന്‌ പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങളില്‍ നിന്ന്‌ നേരിട്ടു പറിച്ചെടുത്ത്‌ മുന്തിരിയുടെ രുചി ആസ്വദിക്കുകയുമാവാം.രുചി ആസ്വദിക്കുന്നവര്‍ ഒരു കാര്യം മറക്കരുത്‌ മുന്തിരിയില്‍ വന്‍തോതിലുള്ള വിഷപ്രയോഗം നടത്തിയിരിക്കും.അതുകൊണ്ടുതന്നെ നല്ലവണ്ണം കഴുകിയശേഷം മുന്തിരി കഴിക്കുന്നതാണ്‌ ആരോഗ്യത്തിനു നല്ലത്‌. കുമളി കമ്പം പാതയില്‍ നിരവധി മുന്തിരി വില്‍പ്പനകേന്ദ്രങ്ങളാണ്‌ ആവശ്യക്കാരെ കാത്തിരിക്കുന്നത്‌.മുന്തിരി കൊണ്ടുണ്ടാക്കുന്ന മറ്റുത്‌പന്നങ്ങളായ വൈന്‍ ഉള്‍പ്പെടെയുള്ളവയും വഴിയോരത്തെ വില്‍പ്പനശാലകളില്‍ ലഭ്യമാണ്‌.എന്താ പോവുകയല്ലേ മുന്തിത്തോട്ടങ്ങളില്‍ച്ചെന്നു രാപാര്‍ക്കാന്‍.

1 comment:

ബാലചന്ദ്രന്‍ ചീറോത്ത് said...

കഴുകാത്ത മുന്തിരി കഴിച്ചവരുടെ ഗതി എന്തായിരിക്കും? വൈന്‍ ഉണ്ടെങ്കില്‍പ്പിന്നെ എന്തിനാ മുന്തിരി തിന്നുന്നത്? ഈ ചോദ്യങ്ങള്‍ പ്രസക്തമല്ലെങ്കില്‍ ആരും വായിക്കേണ്ട.