Friday, February 6, 2009

ഇനി പട്ടുമലയിലേയ്‌ക്കു പോകാം

ഇനി പട്ടുമലയിലേയ്‌ക്കു പോകാംഇനി ഒരു പള്ളിയെക്കുറിച്ചു പറയാം. കോട്ടയം കുമളി യാത്രാപാതയില്‍ പാമ്പനാറിനു സമീപത്താണ്‌ പട്ടുമല എന്ന തീര്‍ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്‌. റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ മാതൃകയിലാണ്‌ ഈ ദേവാലയവും നിര്‍മിച്ചിരിക്കുന്നത്‌. കന്യകാമാതാവിന്റെ നാമഥേയത്തിലുള്ളതാണ്‌ ഈ ദേവാലയം. വേളാങ്കണ്ണിയില്‍ നിന്നുള്ള പരിശുദ്ധമാതാവിന്റെ രൂപമാണ്‌ പട്ടുമല കുരിശുപള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. പള്ളിയുടെ ശോഭയ്‌ക്ക്‌ മാറ്റുകൂട്ടാന്‍ സമീപത്ത്‌ നീണ്ടുപരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളുടെ ഹൃദയഹാരിയായ ദൃശ്യവുമുണ്ട്‌.കുമളിയില്‍ നിന്ന്‌ 25 കിലോമീറ്ററും കോട്ടയത്തു നിന്ന്‌ 85 കിലോമീറ്ററുമാണ്‌ പട്ടുമലയിലേയ്‌ക്കുള്ള ദൂരം. എട്ടു നോമ്പു തിരുനാളിനോടനുബന്ധിച്ച്‌ നൂറുകണക്കിനു ഭക്തജനങ്ങള്‍ പട്ടുമലയിലെത്താറുണ്ട്‌.

No comments: