Sunday, August 8, 2010

രക്ഷിക്കാം വിലപ്പെട്ട ജീവനുകളെ -4

നമ്മുടെ }നാട്ടില്‍ ആവര്‍ത്തിക്കുന്ന കൗമാര ആത്മഹത്യകള്‍ തടയാന്‍ എന്തൊക്കെ ചെയ്യാനാവും? മാതാപിതാക്കളുടെയും അധ്യാപകരുടെയും വിവേകപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ്‌ അതിന്‌ ആദ്യം വേണ്ടത്‌. ഇതു വൈകുന്തോറും }നമ്മുടെ യുവജനങ്ങള്‍ }നിസാരകാരണങ്ങള്‍ക്കു മരണത്തെ പുല്‍കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും.
കേരളത്തില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത്‌ അപകടങ്ങളിലാണ്‌. ആത്മഹത്യയാണ്‌ രണ്ടാമത്തെ കാരണം. ആത്മഹത്യചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിഭാഗവും അതിലേക്ക്‌ എടുത്തുചാടുന്നത്‌ പെട്ടെന്നുള്ള തോന്നലില്‍}നിന്നാണ്‌. പ്രണയ}നഷ്ടമോ പരീക്ഷയിലെ പരാജയമോ ഉണ്ടാകുമ്പോള്‍ പ്രതികാരം എന്ന}നിലയിലാണ്‌ മിക്കവരും ആത്മഹത്യ തെരഞ്ഞെടുക്കുന്നത്‌. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും തനിച്ചായി എന്ന ചിന്തയും പലരെയും പെട്ടെന്നു ജീവെനാടുക്കാന്‍ പ്രേരിപ്പിക്കുന്നു. ആത്മഹത്യചെയ്യുന്ന മിക്കവരും ആലോചിക്കാതെ എടുത്തുചാടുന്നവരാണ്‌. പെട്ടെന്നുണ്ടാകുന്ന പ്രകോപനമായിരിക്കും കാരണം. യഥാര്‍ഥ പ്രശ്‌നങ്ങളെ അപഗ്രഥിക്കാതെയുള്ള പ്രവൃത്തിയാണ്‌ ആത്മഹത്യയെന്ന്‌ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം പ്രഫസറുമായ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ പറയുന്നു. സിനിമകളും സീരിയലുകളുമെല്ലാം ആത്മഹത്യകളെ മഹത്വവല്‍ക്കരിക്കുന്നവയാണ്‌. ആത്മഹത്യയ്‌ക്കു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വീരപരിവേഷം മനസിനുറപ്പില്ലാത്തവരെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും.
ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം യുവജനങ്ങളെ ഏറെ ദുഷിപ്പിക്കുന്നുണ്ട്‌ . ഒപ്പം സമൂഹവുമായുള്ള ബന്ധംകുറയ്‌ക്കുകയും ചെയ്യുന്നു. കുട്ടികളെ സ്‌പോര്‍ട്‌സ്‌ പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും സ്‌കൂളുകളിലും കോളജുകളിലും വായ} പ്രോത്സാഹിപ്പിക്കുകയും സൈക്യാട്രിക്‌ കൗണ്‍സലിംഗ്‌ ഏര്‍പ്പെടുത്തുകയും ചെയ്‌താല്‍ ആത്മഹത്യകള്‍ തടയാനാകുമെന്ന്‌ ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. എം.കെ.സി. }നായര്‍ ചൂണ്ടിക്കാട്ടുന്നതു മറ്റു ചില വസ്‌തുതകളാണ്‌. മക്കളെ വെറും യന്ത്രങ്ങളായി കാണാതെ അവരോടൊപ്പം}നിന്നാല്‍ മിക്ക ആത്മഹത്യകളും ഒഴിവാക്കാനാവുമെന്ന്‌ അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെ മിക്ക ആത്മഹത്യാ സംഭവങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുള്ള കുട്ടികളോ മാതാപിതാക്കള്‍ അടുത്തില്ലാത്ത കുട്ടികളോ ആണ്‌ ഉള്‍പ്പെട്ടിരിക്കുന്നതെന്നു കാണാം. മാതാപിതാക്കളില്‍}നിന്നു സ്‌നേഹവും കരുതലും ലഭിക്കാതെ വരുമ്പോഴാണ്‌ കുട്ടികള്‍ മറ്റു വഴികള്‍ തേടിപ്പോകുക.
മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹസാന്നിധ്യവുമുള്ള കുട്ടികള്‍ കുഴപ്പങ്ങളില്‍ അകപ്പെടാനോ ആത്മഹത്യചെയ്യേനോ ഉള്ള സാധ്യത അഞ്ചുശതമാനം മാത്രമാണ്‌. എത്ര തിരക്കുള്ള മാതാപിതാക്കളാണെങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായി ഇടയ്‌ക്കെങ്കിലും ബന്ധപ്പെടണം. കുട്ടികള്‍ പ്രശ്‌}നങ്ങളില്‍ ഉള്‍പ്പെടുന്നതില്‍}നിന്നു തടയാന്‍ ഇതിലൂടെ കുറേയൊക്കെ കഴിയും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും ഒറ്റപ്പെടുത്തലാണ്‌ മിക്കവരെയും ആത്മഹത്യയിലേക്കു }നയിക്കുന്നത്‌. മക്കള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, അമ്മമാര്‍ കൂട്ടുകാരായിരിക്കണം. }ല്ലതും ചീത്തയുമായ എന്തു പ്രശ്‌നങ്ങളുണ്ടായാലും അമ്മയോടു തുറന്നുപറയാവുന്ന സാഹചര്യം മക്കള്‍ക്കുണ്ടായാല്‍ അവര്‍ പ്രശ്‌നങ്ങളിലും ആത്മഹത്യയിലും അഭയംപ്രാപിക്കുന്നവരാകില്ല. സമൂഹം മാറുന്നതനുസരിച്ച്‌ കുട്ടികളും മാറുന്നുവെന്ന യാഥാര്‍ഥ്യം മാതാപിതാക്കളും ഉള്‍ക്കൊള്ളണം. കര്‍ശനമായ }നിയന്ത്രണങ്ങളെക്കാളുപരി }നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവരെ പ്രാപ്‌തരാക്കുകയാണു വേണ്ടതെന്ന്‌ ഡോ.എം.കെ.സി. }നായര്‍ പറയുന്നു.
കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന യുവജനങ്ങളുടെ ആത്മഹത്യകള്‍ പോലീസും ഗൗരവമായാണ്‌ കാണുന്നത്‌. ആത്മഹത്യയ്‌ക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട്‌ പോലീസ്‌ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ പ്രധാന} }നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.
സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കൗമാര ആത്മഹത്യയ്‌ക്കെതിരേ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിന്‌ മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണമെന്നാണ്‌ പോലീസ്‌ }നിര്‍ദേശം.
1. കുട്ടികള്‍ ദിവസവും പുറത്തുപോകുന്നതും തിരികെ വീട്ടില്‍ എത്തുന്നതും യഥാസമയം ആണെന്ന്‌ ഉറപ്പുവരുത്തുക.
2. കുട്ടികള്‍ക്ക്‌ മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതിരിക്കുക
3. മറ്റാരെങ്കിലും വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ കുട്ടി ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
4. അനിവാര്യമായ സാഹചര്യത്തില്‍ ഫോണ്‍ കൊടുക്കേണ്ടിവന്നാല്‍ ഉപയോഗത്തില്‍ }നിയന്ത്രണം ഏര്‍പ്പെടുത്തുക.
5. കുട്ടിയുടെ ഫോണിലേക്ക്‌ വിളിക്കുന്നതും എസ്‌എംഎസ്‌ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും ആരാണെന്നു മനസിലാക്കുക.
6. കുട്ടികള്‍ക്കു തങ്ങളുടെ പ്രശ്‌നങ്ങള്‍ വീട്ടുകാരുമായി ചര്‍ച്ചചെയ്യാന്‍ അവസരം }നല്‌കുക.
7. വീഴ്‌ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്താന്‍ സൗമ്യമായി രക്ഷാകര്‍ത്താക്കള്‍ ശ്രമിക്കുക.
8. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക.
9. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, കിംവദന്തികള്‍ എന്നിവ ചെറുക്കാന്‍ മാനസികമായ പിന്തുണ കുട്ടികള്‍ക്കു }നല്‌കുക.
10. പ്രലോഭ}ങ്ങളില്‍ കുട്ടികള്‍ വശംവദരാകാതിരിക്കുവാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.
11. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക്‌ കൗണ്‍സലിംഗ്‌, വിദഗ്‌ധോപദേശം എന്നിവ ഏര്‍പ്പെടുത്തുക.
12. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
13. ഏതു പ്രശ്‌നവും കൂട്ടായി ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുക.
14. മാതാപിതാക്കള്‍ കുട്ടികളുമായി സൗഹൃദം വളര്‍ത്തുക.
15. കുട്ടികളിലുണ്ടാകുന്ന അനാരോഗ്യപരമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ച്‌ സത്വര}നടപടികള്‍ സ്വീകരിക്കുക.
യുവജ}ങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെപ്പറ്റി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ }നടത്തേണ്ട|കാലം അതിക്രമിച്ചിരിക്കുന്നു. ഒപ്പം സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ }നടത്തുന്നതും പ്രയോജന}പ്രദമാണ്‌. }നമ്മുടെ കലാലയങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സഹായത്തോടെ ആഴ്‌ചയിലൊരിക്കലെങ്കിലും കൗണ്‍സലിംഗ്‌ }നടത്തുന്നത്‌ കുട്ടികളെ മാനസികമായി ഏറെ ശക്തരാക്കും. തിരുവനന്തപുരം ജില്ലയിലെ ചില സ്‌കൂളുകളില്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സെന്ററിന്റെ നേതൃത്വത്തില്‍ ഇത്തരം കൗണ്‍സലിംഗ്‌ }നടത്തുന്നുണ്ട്‌ ഇതിനെല്ലാമുപരി വേ|ണ്ടത്‌ മാതാപിതാക്കളുടെ }നിറഞ്ഞ സ്‌നേഹവും കരുണയുമാണ്‌.
തങ്ങളുടെ മുന്നിലുള്ള ശോഭനമായ ഭാവിമറന്ന്‌ }നമ്മുടെ യുവജനങ്ങള്‍ ആത്മഹത്യയുടെ പിന്നാലെ പോകാതിരിക്കട്ടെ. ജീവിതത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ അവര്‍ക്കു പകര്‍ന്നു}ല്‌കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയട്ടെ. ജീവന്‍ ദൈവത്തിന്റെ ദാ}മാണെന്നും കേവലം ഒരു }നിമിഷത്തെ തോന്നലിലൂടെ ഇല്ലാതാക്കേ|തല്ല തങ്ങളുടെ വിലപ്പെട്ട ജീവിതമെന്നുമുള്ള ബോധ്യം കുട്ടികള്‍ക്കു പകര്‍ന്നു}നല്‌കണം. ഈശ്വരവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതം }യിക്കാന്‍ അങ്ങനെ} കുട്ടികളെ പ്രാപ്‌തരാക്കാം.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍}നിന്നു പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണ്‍ ലേലം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം എല്ലാ സ്‌കൂളുകളിലും കര്‍ശനമായി }നടപ്പാക്കണം. മൊബൈല്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങള്‍ }നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ }നമുക്കാകണം. വളര്‍ന്നുവരുന്ന തലമുറയേയും ഇതിനു പര്യാപ്‌തമാക്കണം. അതിനുള്ള ക്രിയാത്മകമായ }നടപടികളാണ്‌ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു}നിന്നുണ്ടാകേണ്ടത്‌.

ആത്മഹത്യാ പ്രതിരോധത്തിലും കൗണ്‍സലിംഗിലും മികവുപുലര്‍ത്തുന്ന ഒരു സന്നദ്ധസംഘടനയാണ്‌ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി. ടെലിഫോണ്‍ കൗണ്‍സലിംഗ്‌, ആത്മഹത്യചെയ്‌ത വ്യക്തികളുള്ള വീടുകളിലെ ബന്ധുക്കളെ ആശ്വസിപ്പിച്ച്‌ കത്തുകളയയ്‌ക്കല്‍, വിവിധ പ്രചാരണ പരിപാടികള്‍, ആത്മഹത്യക്കെതിരേയുള്ള മുന്നറിയിപ്പു }നല്‌കല്‍ എന്നിവ ഈ സംഘടന} ചെയ്യുന്നു. പൂര്‍ണമായും സന്നദ്ധസംഘടനയായി പ്രവര്‍ത്തിക്കുന്ന മൈത്രിയില്‍ പരീക്ഷാ റിസല്‍ട്ട്‌ പോലെയുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍കോളുകളാണ്‌ ആശ്വാസം തേടിയെത്തുന്നത്‌.
ഇവിടത്തെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ }നൂറുകണക്കിനുണ്ട|്‌. ഒരു }നിമിഷത്തെ തോന്നലിലൂടെ, പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതില്‍}നിന്നാണ്‌ മിക്കവരും മരണത്തിലേക്കുതിരിയുന്നത്‌. ആരെങ്കിലും ഒരു }നിമിഷം ആശ്വസിപ്പിക്കാനു|ണ്ടായാല്‍ ഇവര്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന്‌ മൈത്രി ഡയറക്ടര്‍ രാജേഷ്‌ ആര്‍ പിള്ള പറയുന്നു. വീട്ടിലോ ബന്ധുക്കള്‍ ആരെങ്കിലുമോ ആത്മഹത്യചെയ്‌ത കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ശ്രദ്ധ }ല്‌കണം. ഇത്തരം കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുതലായിരിക്കും എന്നതിനാലാണിത്‌. മൈത്രിയിലെ 0484-2540530 എന്ന }നമ്പരില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം എട്ടുവരെ ഈ കൗണ്‍സലിംഗ്‌ ലഭ്യമാണ്‌.
സന്നദ്ധസേവനത്തില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രമാണ്‌ ഇവിടെ സേവനത്തിനെത്തുന്നത്‌. ഇവിടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായാണ്‌ സൂക്ഷിക്കുന്നത്‌. സര്‍ക്കാരിതര സംഘടനയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ സഹായങ്ങളൊന്നും തന്നെ ലഭിക്കാത്തത്‌ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും രാജേഷ്‌ പറയുന്നു.
ലോകത്തിലെ എല്ലാ }നന്മതിന്മകളുടെയും ഉറവിടംകൂടിയാണ്‌ ഇന്റര്‍നെറ്റ്‌്‌. ഇപ്പോള്‍ മിക്കവീടുകളിലും ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാണ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കൂട്ടുകാരായെത്തുന്നവരെക്കുറിച്ച്‌ ഉത്തമ ബോധ്യമുണ്ടായിരിക്കണം. ഓര്‍ക്കുട്ട്‌ പോലുള്ള സൈറ്റുകളില്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു }നന്നല്ലെന്നു പോലീസ്‌ പറയുന്നു. പ്രശ്‌}നങ്ങളുണ്ടായാല്‍ പോലീസ്‌ സഹായം തേടാന്‍ മടിക്കരുത്‌.
വീട്ടില്‍ കംപ്യൂട്ടറുള്ളവര്‍ മക്കള്‍ കൂടുതല്‍ സമയം ഇതിന്റെ മുന്നില്‍ ചടഞ്ഞുകൂടുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. എല്ലാവര്‍ക്കും കാണാവുന്നവിധത്തിലായിരിക്കണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കേണ്ടത്‌.
കംപ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഇക്കാര്യത്തില്‍ യുവാക്കളാണ്‌ മുന്നില്‍. ഇത്തരത്തില്‍ കേസുകളില്‍ അകപ്പെട്ടു ജീവിതം അവസാനിപ്പിച്ചവരുമുണ്ട്‌ }നിയമത്തെപ്പറ്റിയുള്ള അജ്ഞത ഇതിന്‌ ഒരു കാരണമാണെന്ന്‌ കോട്ടയം ബാറിലെ അഭിഭാഷകയായ അഡ്വ. സിന്ധു ഗോപാലകൃഷ്‌ണന്‍ പറയുന്നു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലോ അവര്‍ക്കു ശല്യമു|ണ്ടാക്കുന്ന വിധത്തിലോ പ്രവര്‍ത്തിക്കുന്നതു കുറ്റകൃത്യമാണെന്ന അറിവ്‌ }നമ്മുടെ യുവജനങ്ങള്‍ക്കുണ്ടാകണം. മൊബൈല്‍ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശം അയച്ചാല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും.(ഉദാ: അസമയങ്ങളിലും സന്ദേശം അയയ്‌ക്കുന്നതും ഇത്‌ ആവര്‍ത്തിക്കുന്നതും) സ്വകാര്യതയില്‍ കടന്നുകയറ്റം }നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയോ, പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌എന്നിവയിലൂടെ തീവ്രവാദം പ്രചരിപ്പിച്ചാല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ മൊബൈലില്‍ സൂക്ഷിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
(അവസാനിച്ചു)

No comments: