Sunday, August 8, 2010

മരണത്തിലേക്കൊരു മിസ്‌ഡ്‌ കോള്‍-3

മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ഒരു കലാലയത്തിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. മാതാപിതാക്കള്‍ വിദേശത്ത്‌. കൂട്ടിന്‌ മൊബൈല്‍ ഫോണും. വഴിതെറ്റി വന്ന ഒരു മിസ്‌ഡ്‌ കോളാണ്‌ ആ പെണ്‍കുട്ടിക്കു വിനയായത്‌. മിസ്‌ഡ്‌ കോള്‍ എത്തിയത്‌ ഒരു വൈകുന്നേരമാണ്‌. തിരികെ വിളിച്ചപ്പോള്‍ സൗമ്യ സ്വരമുള്ള ഒരു യുവാവ്‌. സോറി പറഞ്ഞ്‌ ഫോണ്‍ വച്ചു. എന്നാല്‍, അന്നു രാത്രിയും ദിവ്യയ്‌ക്ക്‌ അതേ }നമ്പരില്‍}നിന്നു തന്നെ മിസ്‌ഡ്‌ കോളെത്തി. അതു തുടര്‍ന്നു മൊബൈലില്‍ക്കൂടിയുള്ള }നിരന്തര സല്ലാപമായി. ഒടുവില്‍ കോളജിനു പുറത്തുവച്ചുള്ള കൂടിക്കാഴ്‌ച അരുതാത്ത ബന്ധങ്ങളിലേക്കു }നീണ്ടു. ഒടുവില്‍ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തിയപ്പോഴാണ്‌ യുവാവിന്റെ തനിനിറം പുറത്തുവന്നത്‌. യുവാവ്‌ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നു കൂടുതല്‍ അന്വേഷണത്തില്‍ മനസിലായി. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇയാള്‍ }നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്നു. പെണ്‍കുട്ടിക്ക്‌ മാതാപിതാക്കള്‍ വിദേശത്തു}നിന്ന്‌ അയയ്‌ക്കുന്ന പണത്തില്‍}നിന്നു }നല്ലൊരു തുകയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തു.
മൊബൈലിലൂടെ കെട്ടിയുയര്‍ത്തിയ സ്വപ്‌നങ്ങളുടെ ചീട്ടുകൊട്ടാരം തകര്‍ന്നതറിഞ്ഞ ആ പെണ്‍കുട്ടിക്ക്‌ ആഘാതം താങ്ങാനായില്ല. രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച }നിലയിലാണ്‌ രാവിലെ ബന്ധുക്കള്‍ കണ്ടത്‌. വിദേശത്തെ ജോലി രാജിവച്ച്‌ മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളുമായി }നാട്ടില്‍ കഴിയുന്നു.
ഇതു മൊബൈല്‍ പ്രണയങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നുമാത്രം. ഇത്തരം }നിരവധി സംഭവങ്ങളാണ്‌ ഇപ്പോള്‍ കേരളത്തിലുട}നീളമുണ്ടാകുന്നത്‌. അത്യാവശ്യ ഫോണ്‍വിളികള്‍ക്കുള്ളതാണ്‌ മൊബൈല്‍ ഫോണ്‍. ഇതു ദുരുപയോഗം ചെയ്യുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്‌. അമ്പലപ്പുഴയിലെ പ്ലസ്‌ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യയ്‌ക്കും സമാന}സ്വഭാവമായിരുന്നു.
സഹപാഠികളായ വിദ്യാര്‍ഥികളുമായുണ്ടായ മൊബൈല്‍ പ്രണയത്തിന്റെ ഒടുവിലാണ്‌ അമ്പലപ്പുഴയില്‍ മൂന്നു പ്ലസ്‌ടു വിദ്യാര്‍ഥിനികള്‍ ക്ലാസിനുള്ളില്‍ ജീവനൊാടുക്കിയത്‌. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍കാട്ടിയുള്ള ചൂഷണം താങ്ങാനാവാതെ വന്നതാണ്‌ മൂന്നുപെണ്‍കുട്ടികളെയും സ്‌കൂള്‍ ക്ലാസ്‌ മുറിക്കുള്ളില്‍ ജീവനൊാടുക്കുന്നതിനു പ്രേരിപ്പിച്ചതെന്നാണ്‌ അന്വേഷണത്തില്‍ തെളിഞ്ഞത്‌. സംഭവത്തില്‍ അറസ്റ്റിലായതും സഹപാഠികള്‍. ഇത്തരം }നിരവധി സംഭവങ്ങള്‍ കേരളത്തിലുടനീളമുണ്ടാകുന്നുണ്ടെങ്കിലും മിക്കതും പുറംലോകം അറിയാതെ പോവുകയാണ്‌.
പ്രണയത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഒടുവിലുണ്ടാകുന്ന ആത്മഹത്യാ കേസുകളിലെല്ലാം മൊബൈല്‍ ഫോണിന്റെ സാന്നിധ്യം കാണാനാവും. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ ഇത്തരം സംഭവങ്ങള്‍ക്കു കൂടുതല്‍ ഇരയാകുന്നത്‌. ഈ പ്രായത്തിലുള്ള, പഠിക്കുന്ന കുട്ടികളെയാണ്‌ എളുപ്പത്തില്‍ സ്വാധീനിക്കാനാവുക എന്നു മനസിലാക്കിയാണ്‌ ചൂഷണത്തിനൊരുങ്ങുന്നവര്‍ ഇവരെ നോട്ടമിടുന്നതെന്നു വിദഗ്‌ധര്‍ പറയുന്നു. മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കള്‍ വിദേശത്തായ കുട്ടികളുമൊക്കെയാണ്‌ ചൂഷണത്തിനിരയായി ജീവിതം ഹോമിക്കേണ്ടിവരുന്നവരില്‍ ഏറിയപങ്കുമെന്ന്‌ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്‍. വിപിന്‍ ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിംഗിനെത്തുന്നവരില്‍ കൂടുതല്‍ പങ്കും എസ്‌എസ്‌എല്‍സി, പ്ലസ്‌ടു വിദ്യാര്‍ഥികളാണ.്‌ ഇതില്‍ത്തന്നെ കൂടുതലും പെണ്‍കുട്ടികള്‍- ഡോ വിപിന്‍ ചന്ദ്രലാല്‍ പറഞ്ഞു.
തിരുവല്ലയിലെ പ്രശസ്‌തമായ ഒരു സ്‌കൂളില്‍ പഠിച്ചിരുന്ന പ്ലസ്‌ടു വിദ്യാര്‍ഥിനിക്കുണ്ടായിരുന്നത്‌ 16 മൊബൈലുകള്‍. പെണ്‍കുട്ടിയുടെ സഹപാഠികളും }നാട്ടുകാരുമായ സുഹൃത്തുക്കള്‍ വാങ്ങിക്കൊടുത്തതാണ്‌ ഇവയില്‍ ഒട്ടുമിക്കവയും. പ്രണയക്കുരുക്കില്‍പ്പെട്ട്‌ മാ}നസികനിലതന്നെ തകരാറിലായ പെണ്‍കുട്ടിയെ ആറുമാസത്തോളം }നീ| കൗണ്‍സലിംഗിനെത്തുടര്‍ന്നാണ്‌ നേരെയാക്കാനായത്‌. വിദേശത്തു ജോലിയിലായിരുന്ന പെണ്‍കുട്ടിയുടെ മാതാവ്‌ ഇപ്പോള്‍ ജോലി രാജിവച്ച്‌ }നാട്ടില്‍ മകള്‍ക്കൊപ്പം കഴിയുന്നു. മുമ്പ്‌ മൊബൈല്‍ ഫോണില്ലാതെ ജീവിക്കില്ലായെന്നു വാശിപിടിച്ചിരുന്ന പെണ്‍കുട്ടിക്ക്‌ ഇപ്പോള്‍ മൊബൈല്‍ഫോണ്‍ കാണുന്നതുപോലും പേടിയാണ്‌.
തൊടുപുഴ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാകട്ടെ മണിക്കൂറുകളോളം സല്ലപിച്ചിരുന്നത്‌ അയല്‍പക്കത്ത ചേട്ടന്‍ വാങ്ങി }നല്‌കിയ മൊബൈലിലാണ്‌. വൈകുന്നേരം ആറുമണി മുതല്‍ ടിവിക്കുമുന്നില്‍ സീരിയലുകള്‍ കാണാന്‍ കുത്തിയിരിക്കുന്ന മാതാവാകട്ടെ ഇതൊന്നും അറിയാറില്ല.~ഒടുവില്‍ പെണ്‍കുട്ടി 'ഭാര്യയും മക്കളുമുള്ള അയല്‍വാസിക്കൊപ്പം }നാടുവിട്ടപ്പോഴാണ്‌ വിവരം മാതാപിതാക്കള്‍ അറിയുന്നത്‌. മൂന്നുമാസത്തെ സുഖവാസത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ട }നിലയില്‍ കഴിയുന്നു.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും കുറ്റങ്ങള്‍ ഒളിപ്പിക്കുന്നതിലും ആണ്‍കുട്ടികളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ മുന്നിലാണെന്നു മനഃശാസ്‌ത്രവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സ്‌കൂളുകളിലും ആണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതു പെണ്‍കുട്ടികളാണത്രേ. മാത്രവുമല്ല }നുണകള്‍ പറഞ്ഞു പിടിച്ചു }നില്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു }നിയമമുണ്ടെങ്കിലും പല സ്‌കൂള്‍ കുട്ടികളുടെയും കൈവശം ഫോണുണ്ട|്‌. അധ്യാപകര്‍ക്കു പരിശോധിക്കാമെങ്കിലും പീഡനാരോപണം പോലെയുള്ള പ്രശ്‌നങ്ങള്‍ 'ഭയന്ന്‌ മിക്കവരും ഇതിനു തുനിയാറില്ലെന്നു മാത്രം. തങ്ങളുടെ മക്കളെ കുഴപ്പത്തിലേക്കു ചാടിക്കുന്ന മൊബൈല്‍ ഫോണ്‍ വേണോയെന്നു മാതാപിതാക്കളാണു തീരുമാ}നിക്കേണ്ടത്‌. ഇക്കാര്യത്തില്‍ അധ്യാപകരെക്കാളേറെ ചെയ്യാനാവുക മാതാപിതാക്കള്‍ക്കു തന്നെയാണ്‌.
ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളില്‍ പരിശോധനക്കെത്തിയ പോലീസ്‌ കുട്ടികള്‍ പൊന്തക്കാട്ടില്‍ എറിഞ്ഞു കളഞ്ഞ മൊബൈല്‍ പരിശോധിച്ചു ഞെട്ടിപ്പോയി. }നിറയെ }നീലച്ചിത്രങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം അവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ താക്കീതു}നല്‌കിയാണ്‌ പോലീസ്‌ വിട്ടയച്ചത്‌.
കോഴിക്കോട്‌ ജില്ലയിലെ ഒരു സ്‌കൂളില്‍ മൊബൈല്‍ }നിരോധനമുണ്ടായപ്പോള്‍ കുട്ടികള്‍ സമീപത്തുള്ള മാവിലാണ്‌ അവ സൂക്ഷിച്ചുവച്ചത്‌. പരിശോധന} }നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കു കണ്ടെത്താനായത്‌ മുപ്പത്തഞ്ചിലധികം മൊബൈലുകള്‍. മരത്തില്‍നിന്നു കണ്ടെടുത്ത മൊബൈലുകള്‍ ഏറ്റുവാങ്ങാന്‍ വിദ്യാര്‍ഥികള്‍ ആരുമെത്തിയില്ലെന്നുമാത്രം.
മിസ്‌ഡ്‌ കോളിനു പിറകിലെ കാമുകനെ കാണാന്‍ മംഗലാപുരത്തു}നിന്നു കുമളിയിലെത്തിയ }നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയെ രക്ഷിച്ചത്‌ പോലീസായിരുന്നു. രണ്ടുമാസം മുമ്പാണ്‌ സംഭവം. ഒരു വൈകുന്നേരം പെണ്‍കുട്ടിയുടെ മൊബൈലിലേക്കു വന്ന മിസ്‌ഡ്‌ കോളില്‍}നിന്നായിരുന്നു ബന്ധത്തിന്റെ തുടക്കം. കാമുകനെ} കാണാനിറങ്ങിയെ പെണ്‍കുട്ടി മംഗലാപുരത്തു}നിന്നു കണ്ണൂരിലെത്തി. ബസില്‍ കോട്ടയത്തെത്തി രാത്രി പത്തുമണിയോടെ കുമളിക്കുള്ള ബസ്‌ പിടിച്ചു. കുമളിക്കുള്ള ബസിലിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ബസ്‌ വണ്ടിപ്പെരിയാറ്റിലെത്തിയപ്പോള്‍ പോലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ പോലീസ്‌ ചോദ്യംചെയ്‌തപ്പോഴാണ്‌ കാമുകനെ} കാണാന്‍ പോവുകയാണെന്നും മിസ്‌ഡ്‌ കോള്‍ വഴിയുള്ള ബന്ധമാണെന്നും മനസിലായത്‌. ഇതേസമയം പെണ്‍കുട്ടിയില്‍}നിന്നു ലഭിച്ച വിവരങ്ങള}നുസരിച്ച്‌ കുമളിയില്‍ കാത്തു}നിന്ന കാമുകനെ} കുമളി പോലീസും പിടികൂടിയിരുന്നു. കാമുകനെ} നേ}രിട്ടു കണ്ടതോടെ പെണ്‍കുട്ടിയുടെ സങ്കല്‌പങ്ങളെല്ലാം ആവിയായി. കാണാന്‍ സുന്ദരിയായ പെണ്‍കുട്ടി മൊബൈല്‍ പ്രണയത്തിലൂടെ 'ഭാവനയില്‍ കണ്ട| സുന്ദരനും സുമുഖനും പകരം കാണാനായത്‌ }നിറംകുറഞ്ഞ്‌ മെലിഞ്ഞ പതിനെട്ടുകാര}െ. പത്തനംതിട്ട സ്വദേശിയായ യുവാവ്‌ തേനിയില്‍ കോളജ്‌ വിദ്യാര്‍ഥിയായിരുന്നു. ഒടുവില്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെകൂടെ പോലീസ്‌ യുവാവിനെയും പെണ്‍കുട്ടിയെയും പറഞ്ഞുവിടുകയായിരുന്നു. അര്‍ധരാത്രിയില്‍ കുമളിയിലെത്തിയ പെണ്‍കുട്ടി സമയത്ത്‌ പോലീസിന്‌ ഇടപെടാന്‍ കഴിഞ്ഞതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍പ്പെടാതെ രക്ഷപ്പെട്ടു.
റാന്നിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവെനാടുക്കിയ സംഭവത്തിനു പിന്നില്‍ സഹോദരിമാരിലൊരാളുടെ മൊബൈല്‍ പ്രണയമായിരുന്നു. വാഗമണില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ജീവനൊടുക്കിയതിനു തലേന്ന്‌ മകളുടെ അമിതമായ ഫോണ്‍വിളി കണ്ടെത്തിയ പിതാവ്‌ ശാസിക്കുകയും മൊബൈല്‍ സിംകാര്‍ഡ്‌ }നശിപ്പിച്ചുകളയുകയും ചെയ്‌തിരുന്നു.

മൊബൈല്‍ ഫോണിന്റെ വിവേകമില്ലാതെയുള്ള ഉപയോഗത്തിലൂടെ കൗമാരക്കാര്‍ }നാശത്തിന്റെ വഴിയാണ്‌ സ്വയം തുറക്കുന്നത്‌. കാമുകനുമൊത്തുള്ള സ്വകാര്യ }നിമിഷങ്ങളില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ആയിരിക്കാം പിന്നീട്‌ പെണ്‍കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നത്‌. കൂട്ടുകാരുടെ മുന്നില്‍ പൗരുഷം പ്രകടിപ്പിക്കുന്നതിനും മറ്റുമാണ്‌ പലരും മൊബൈല്‍ ചിത്രങ്ങള്‍ കൂട്ടുകാരെ കാണിക്കുന്നത്‌. ഇത്‌ പിന്നീട്‌ അവര്‍ക്കു തന്നെ വിനയായി മാറുന്നു.
ഇന്നത്തേതുപോലെ ഫോണ്‍വിളി അത്ര എളുപ്പമല്ലാതിരുന്നകാലത്ത്‌ കത്തുകളിലൂടെയും മറ്റുമാണ്‌ വിവരങ്ങള്‍ കൈമാറിയിരുന്നത്‌. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. താന്‍ മരിക്കുന്നതിന്റെ ശബ്ദം കാമുകിയെ ഫോണിലൂടെ കേള്‍പ്പിച്ചാണ്‌ ഒരു കാമുകന്‍ ജീവെനാടുക്കിയത്‌. ത്രീജി യുഗത്തില്‍ താളംതെറ്റിയ മനസുകള്‍ ഇതു ലൈവാക്കി കാട്ടാനാവും ശ്രമിക്കുക. താന്‍ ജീവെനാടുക്കുന്നതിന്റെ ദൃശ്യം കാമുകന്‍ കാമുകിയെ വെബ്‌കാമിലൂടെ കാട്ടിയ സംഭവവുമുണ്ടായി.
വിവിധ കമ്പനികള്‍ സൗജന്യമായി }നല്‌കുന്ന എസ്‌എംഎസ്‌, കോള്‍ ഓഫറുകളാണ്‌ മിക്കവരെയും മൊബൈല്‍ ഫോണിന്റെ അടിമയാക്കുന്നതും അരുതാത്ത ബന്ധങ്ങളിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതും. രാത്രികാലങ്ങളിലാണ്‌ ഇത്തരം എസ്‌എംഎസുകളുടെയും കോളുകളുടെയും പ്രവാഹം. വിദ്യാര്‍ഥികളില്‍ മിക്കവരും അയയ്‌ക്കുന്ന മെസേജുകളില്‍ '}നല്ലൊരുപങ്ക്‌ അശ്ലീലം കലര്‍ന്നവയായിരിക്കും. കേസേന്വഷണത്തിന്റെ 'ഭാഗമായി ഒരു പ്രശസ്‌ത കോളജിനു സമീപത്തെ ടവറില്‍}നിന്നുള്ള കോളുകളും മെസേജുകളും പരിശോധിച്ച പോലീസിനു കേള്‍ക്കാനായത്‌ വിദ്യാര്‍ഥികള്‍ തമ്മില്‍ രാത്രികളില്‍ }നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ്‌.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്കു }നിഷേധിക്കുന്നതിനു പകരം അവര്‍ക്ക്‌ അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞുകൊടുക്കുകയാണു വേണ്ടതെന്നു തിരുവനന്തപുരം ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി ഡയറക്‌ടര്‍ എം.കെ.സി. }നായര്‍ പറയുന്നു. എന്നാല്‍ കൗമാരക്കാരായ കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കരുതെന്നാണ്‌ കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അനില്‍ ശ്രീനിവാസ്‌ അഭിപ്രായപ്പെടുന്നത്‌.


(തുടരും)

No comments: