Friday, August 6, 2010

മരണത്തിന്റെ നീരാളിപ്പിടിത്തത്തില്‍ കൗമാരം -2

മാര്‍ച്ച്‌ മാസത്തിലെ ഒരു വൈകുന്നേരമാണ്‌ കുട്ടനാട്‌ എന്‍ജിനീയറിംഗ്‌ കോളജിലെ ഒരു വിദ്യാര്‍ഥിയെ താമസസ്ഥലത്തു തൂങ്ങിമരിച്ച }നിലയില്‍ കണ്ടെത്തിയത്‌. സഹപാഠിയായ വിദ്യാര്‍ഥിനിയുമായുണ്ടായ പ്രണയബന്ധമാണ്‌ മരണത്തിനു കാരണമായതെന്നു പറയപ്പെടുന്നു. ഏതാനുംദിവസങ്ങള്‍ക്കുശേഷം കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും വീടിനുള്ളില്‍ ജീവനൊടുക്കി.
ഫെബ്രുവരിയില്‍ പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും കോന്നി ളാക്കാട്ടൂര്‍ സ്വദേശിയായ പത്തൊമ്പതുകാരനും ജീവെനാടുക്കിയത്‌ പ്രണയ}ൈരാശ്യത്തിലാണ്‌. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവത്രേ.
ഇക്കഴിഞ്ഞ പ്ലസ്‌ടു പരീക്ഷഫലം പുറത്തുവന്നതിനുശേഷം കോട്ടയം, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പത്തോളം വിദ്യാര്‍ഥികളാണ്‌ ജീവനൊടുക്കിയത്‌.
ഗ്രേഡിംഗ്‌ ഏര്‍പ്പെടുത്തിയതിനുശേഷം വിദ്യാര്‍ഥികളുടെ ആത്മഹത്യാ }നിരക്കില്‍ വലിയ വര്‍ധനയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആത്മഹത്യാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കൂടുതല്‍പ്പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്‌.
എസ്‌എസ്‌എല്‍സി പരീക്ഷാഫലം പുറത്തുവന്നശേഷവും }നിരവധി ആത്മഹത്യകള്‍ സംസ്ഥാ}നത്തുടന}ീളമുണ്ടായി. എസ്‌എസ്‌എല്‍സി ഫലം കാത്തിരുന്ന കൂട്ടുകാരികളായ പെണ്‍കുട്ടികളെ പരവൂര്‍ ലെവല്‍ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച}നിലയില്‍ കണ്ടെത്തി. ബാല്യകാല സുഹൃത്തുക്കളായിരുന്നു ഇവര്‍. ഒരാള്‍ തോറ്റുപോകുമെന്ന ഭയംമൂലമോ അഥവാ ജയിച്ചാല്‍ വ്യത്യസ്‌ത സ്‌കൂളുകളില്‍ പ്രവേശനം കിട്ടി പിരിയേണ്ടിവരുമോ എന്ന മേനാവിഷമത്താലോ ആകാം ആത്മഹത്യയെന്നു പോലീസ്‌ പറയുന്നു.
തിരുവല്ലയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ തയ്യല്‍ സ്‌കൂളില്‍ മരിച്ച}നിലയില്‍ കണ്ടെത്തിയതു അഞ്ചുമാസംമുമ്പാണ്‌. മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാതിരുന്നതിന്റെപേരിലും ടിവി കാണാന്‍ സമ്മതിക്കാത്തതിന്റെപേരിലും മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരിലുമെല്ലാം കൗമാരക്കാര്‍ ജീവനൊാടുക്കുന്നത്‌ പുതുമയല്ലാതായി മാറിയിട്ടുണ്ട്‌. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്തുണ്ടായ രണ്ട|്‌ ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതായിരുന്നു. എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിയായ പതി}നഞ്ചുകാരന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാന്‍ മാതാപിതാക്കള്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന്‌ ജീവെനാടുക്കി. സ്‌കൂളില്‍}നിന്നു വൈകിയെത്തിയതിനു മാതാവ്‌ വഴക്കുപറഞ്ഞതില്‍ മനംനൊന്ത്‌ പതി}നാറുകാരിയും ജീവിതമവസാനിപ്പിച്ചു.
വീട്ടിലിരുന്ന പണമെടുത്ത്‌ മാതാപിതാക്കള്‍ അറിയാതെ പത്ത}നംതിട്ട ജില്ലയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ വാങ്ങിയത്‌ ജന}ുവരിയിലാണ്‌. അ}നുവാദമില്ലാതെ വാങ്ങിയ മൊബൈല്‍ പിതാവ്‌ കടയില്‍ തിരികെകൊണ്ടുപോയി കൊടുക്കുകയും മക}െ ശാസിക്കുകയും ചെയ്‌തു. മുറിക്കുള്ളില്‍ കടന്നു കതകടച്ച മകന്റെ ചേതനയറ്റ ശരീരമാണ്‌ പിന്നീട്‌ മാതാപിതാക്കള്‍ക്കു കാണാ}നായത്‌. ഏകമകന്റെ വേര്‍പാടു താങ്ങാനാവാതെ മാതാപിതാക്കള്‍ കണ്ണീരുമായി കഴിയുന്നു.
മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കാത്തതിന്റെ പേരില്‍ പതിനഞ്ചുകാരന്‍ മാതാപിതാക്കളുമായി കലഹിച്ച്‌ വെള്ളക്കെട്ടില്‍ ചാടിമരിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. കൊല്ലം ജില്ലയിലായിരുന്നു സംഭവം. കൊല്ലം ജില്ലയിലെ തെന്മലയില്‍ രക്ഷാകര്‍ത്താക്കളുമായി കലഹിച്ചു വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌ കഴിഞ്ഞമാസമാണ്‌. സുഹൃത്തിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ്‌ എത്തുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഒരു വിദ്യാര്‍ഥി}നി കൈത്ത| മുറിച്ച്‌ ജീവെനാടുക്കാന്‍ ശ്രമിച്ചത്‌. കഴിഞ്ഞമാസമാണ്‌ പ്ലസ്‌ടുവിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളും അഞ്ച്‌ ആണ്‍കുട്ടികളും അടങ്ങുന്ന സംഘം വീടുവിട്ടിറങ്ങിയത്‌. ഇതില്‍ ഒരാണ്‍കുട്ടിയുടെ വീടിനു സമീപത്തെ അമ്പലത്തിലെ ഉത്സവത്തിന്‌ രക്ഷാകര്‍ത്താക്കളുടെ അനുവാദമില്ലാതെ പോയതിനു വീട്ടുകാര്‍ ശാസിച്ചതിനാലാണ്‌ വീട്ടുകാരുമായി കലഹിച്ച്‌ വീടുവിട്ടതെന്നു പറയുന്നു. ഏഴുപേരും സംഘമായി തമിഴ്‌നാട്ടിലെ ചെങ്കോട്ട, മധുര എന്നിവിടങ്ങളില്‍ സഞ്ചരിച്ചശേഷം കൂട്ടത്തിലെ ഒരാണ്‍കുട്ടിയുടെ സഹോദരിയുടെ ആര്യങ്കാവിലെ വീട്ടിലെത്തി. കുട്ടികള്‍ ഒരുമിച്ചെത്തിയതില്‍ സംശയം തോന്നിയ സഹോദരി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ സംഘത്തിലെ ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറി കൈത്ത| മുറിക്കുകയായിരുന്നു. രക്തംവാര്‍ന്നതിനെത്തുടര്‍ന്ന്‌ }നിലവിളിച്ച പെണ്‍കുട്ടിയുടെ ശബ്‌ദംകേട്ടാണ്‌ വീട്ടുകാര്‍ വിവരമറിഞ്ഞത്‌. ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രഥശുശ്രൂഷ }നല്‍കി. പിന്നീട്‌ പോലീസെത്തി കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.
കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാ}നസിക സംഘര്‍ഷം അനുഭവിക്കുന്നവരാണെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. വീട്ടുകാരുടെ പഠിക്കാ}നുള്ള }നിര്‍ബന്ധം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍, മാതാപിതാക്കളുടെ അമിതമായ ശകാരങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെല്ലാം കൗമാരക്കാരെ വിഷാദരോഗത്തിലേക്കു }യിക്കുന്നുണ്ട്‌. മറ്റുകുട്ടികള്‍ക്കു ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക്‌ തന്റെ മക്കള്‍ക്കും ലഭിക്കണമെന്നു മാതാപിതാക്കള്‍ വാശിപിടിക്കുന്നതു കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം വളര്‍ത്തുന്നു. വീട്ടില്‍}നിന്നു വേണ്ടത്ര സ്‌നേഹവും കരുതലും ലഭിക്കാത്ത കുട്ടികളിലാണ്‌ ജീവനൊടുക്കാനുള്ള പ്രവണതയും വിഷാദരോഗവും കൂടുതലായി കണ്ടുവരുന്നത്‌. പത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്കു മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ഫ്‌ളാറ്റുകളിലും മറ്റും തളച്ചിടപ്പെടുന്ന കുട്ടികള്‍ക്ക്‌ ഇത്തരം അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതാണ്‌ കൂടുതല്‍ പ്രശ്‌}ങ്ങളിലേക്കു }നയിക്കുന്നതെന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസറായ ഡോ. പത്മകുമാര്‍ പറയുന്നു. കുട്ടികള്‍ക്ക്‌ എന്താണിത്ര പ്രശ്‌നങ്ങളെന്ന്‌ എല്ലാ മാതാപിതാക്കളും ചോദിക്കാറുണ്ട്‌. എന്നാല്‍, മിക്ക മാതാപിതാക്കളും പലകാര്യങ്ങളിലും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാറുപോലുമില്ല. ഇത്തരം അടിച്ചേല്‍പ്പിക്കലുകളില്‍}നിന്നു|ണ്ടാകുന്ന ഒറ്റപ്പെടലുകളില്‍}നിന്നാണ്‌ മിക്ക കുട്ടികളും അവസാനം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതെന്ന്‌ ഡോ. പത്മകുമാര്‍ ചൂ|ണ്ടിക്കാട്ടുന്നു.
സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളായ കൗമാരക്കാര്‍ കടുത്ത സമ്മര്‍ദം അ}നുഭവിക്കുന്നവരാണെന്നു പഠ}നങ്ങള്‍ തെളിയിക്കുന്നു. സ്‌കൂളിലോ കോളജിലോ വീട്ടിലോ ഇതു കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിയാതെ പോകുന്നിടത്താണ്‌ കുട്ടികള്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്‌. മുന്‍പരിചയമില്ലാത്ത അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുന്നതും പ്രായമോ പക്വതയോ ഇല്ലാത്ത അധ്യാപകരുടെ സമീപ}നങ്ങളും പ്രശ്‌}നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ്‌ തിരുവ}ന്തപുരം ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ. എം.കെ.സി. }നായര്‍ പറയുന്നത്‌.
മുമ്പ്‌ സ്‌കൂളുകളിലെല്ലാം മുതിര്‍ന്ന അധ്യാപകര്‍ കുട്ടികളെ }നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തിരുന്നു. കുട്ടികളിലുണ്ടാകുന്ന നേ}രിയ മാറ്റംപോലും അവര്‍ക്കു തിരിച്ചറിയാനാവുമായിരുന്നു. എന്നാല്‍, ഇന്നുള്ള അധ്യാപകര്‍ക്ക്‌ അതിനു കഴിയുന്നില്ല. മിക്കവരും അധ്യാപനം കേവലം ജോലിയായി മാത്രമാണ്‌ കാണുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജോലിക്കു പരിയായി കുട്ടികളുടെ മനസിലേക്ക്‌ ഇറങ്ങിച്ചെല്ലാ}േനാ ആത്മബന്ധം സ്ഥാപിക്കാേനാ അധ്യാപകര്‍ തയാറാകുന്നില്ല. ഒപ്പം അണുകുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ കൂടിയാകുമ്പോള്‍ കുട്ടികള്‍ക്കു വേറെ ആശ്രയങ്ങളില്ലാതാവുന്നു. ഇത്തരത്തില്‍ സമ്മര്‍ദം താങ്ങാ}നാവാതെയാണ്‌ മിക്കവരും ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്‌; ഡോ.എം.കെ.സി. }നായര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവര്‍ പലപ്പോഴും വിഷാ ദരോഗത്തിനടിമകളുമായിരിക്കും.
വിഷാദരോഗം പലവിധത്തിലാണ്‌ ഉ|ണ്ടാകുന്നത്‌. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്‌. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കുട്ടികളോട്‌ എല്ലാം വേണ്ടായെന്നുപറഞ്ഞു വിലക്കുകയല്ല മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. മറിച്ച,്‌ }നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്‌തരാക്കണം.
യുവജനങ്ങളുടെ ആത്മഹത്യകളിലെല്ലാംതന്നെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രധാനവില്ലനായി കടന്നുവരുന്നുണ്ട.്‌ പെണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും മരണത്തെ അഭയം പ്രാപിക്കേണ്ടിവരുന്നത്‌ മൊബൈല്‍ ബന്ധങ്ങള്‍ വഴിയാണെന്നു പോലീസ്‌ തന്നെ പറയുന്നു. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങി }നല്‌കുന്നത്‌ അവര്‍ക്കു മരണത്തിലേക്കു വഴികാട്ടുന്നതുപോലെയാണെന്നു }നിരവധി സംഭവങ്ങളിലൂടെ കാണാനാവും. ഇതേക്കുറിച്ചു }നാളെ.

No comments: