Monday, August 16, 2010

പാമ്പുകള്‍ക്കു മുരുകനുണ്ട്‌



മൃഗങ്ങളോടുള്ള സ്‌നേഹം നിമിത്തം പാമ്പുപിടിത്തം ഹോബിയാക്കിയ കൊല്ലം സ്വദേശി മുരുകനെ പരിചയപ്പെടാം.




കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലെ ഒരു രാത്രി. }നിര്‍ത്താതെ മണിമുഴക്കിയ ഫോണ്‍ ഉറക്കച്ചടവോടെയാണ്‌ മുരുകന്‍ എടുത്തത്‌. മറുവശത്തു }നിന്നു പരിഭ്രാന്തമായ സ്വരം: ചിറ്റാറിലുള്ള ഒരു വീടിനു സമീപത്ത്‌ ഒരു രാജവെമ്പാല. എത്രയും പെട്ടെന്ന്‌ അവിടെയെത്തി അതിനെ} പിടികൂടണം. പരിസരത്ത്‌ വേറെ പാമ്പുകളുണ്ടോയെന്നറിയില്ല. വീട്ടുകാരും }നാട്ടുകാരും ആകെ ഭയന്നിരിക്കുകയാണ്‌. പാമ്പിനെക്കണ്ടതിനാല്‍ വീട്ടില്‍}നിന്ന്‌ ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്‌. പെട്ടെന്ന്‌ എത്തണം.- ഒറ്റ ശ്വാസത്തിലാണു വനംവകുപ്പു ജീവനക്കാരന്‍ കാര്യം പറഞ്ഞു }നിര്‍ത്തിയത്‌.
ഉറക്കത്തിന്റെ ആലസ്യത്തില്‍ ആദ്യം കാര്യത്തിന്റെ ഗൗരവം വേണ്ടത്ര മനസിലായില്ലെങ്കിലും }നി മിഷങ്ങള്‍ക്കുള്ളില്‍ മുരുകന്‍ സംഗതിയുടെ വലുപ്പം ഉള്‍ക്കൊണ്ടു. ഇതുവെറും മൂര്‍ഖനല്ല, രാജവെമ്പാലയാണ്‌. ഉടന്‍തന്നെ കൂട്ടുകാരെയും കൂട്ടി വാഹനം സംഘടിപ്പിച്ചു കൊല്ലത്തു }നിന്നു പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലേക്ക്‌.
വെളുപ്പിനു മൂന്നുമണിയോടെ ചിറ്റാറിലുള്ള വീട്ടിലെത്തി. ഒരു കല്ലിന്റെ പൊത്തിനുള്ളില്‍ കയറിയിരിക്കുന്ന പാമ്പിന്റെ വാല്‍ പ്രത്യേക ഉപകരണം ഉപയോഗിച്ചു ലോക്ക്‌ ചെയ്‌ത ശേഷം വലിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. പെട്ടെന്നൊരു സംശയം. സഹായിയായെത്തിയ കൂട്ടുകാരനോട്‌ വെളിച്ചം അല്‌പം കൂടി അടുത്തുകാട്ടാന്‍ ആവശ്യപ്പെട്ടു. വെളിച്ചം അടുപ്പിച്ചതും മുരുകന്‍ ഞെട്ടിപ്പോയി. ഒന്നിനു പകരം രണ്ടു പാമ്പുകള്‍. വാലാണെന്നു കരുതി പിടിച്ചു വലിക്കാന്‍ ഒരുങ്ങിയതു മറ്റൊരു രാജവെമ്പാലയുടെ തലയിലായിരുന്നു. തൊട്ടിരുന്നെങ്കില്‍ വിഷപ്പാമ്പുകളിലെ രാജാവിന്റെ കടിയേറ്റേനേ}.
സൂര്യനുദിക്കാറായപ്പോഴേക്കും മുരുകന്‍ പതിനഞ്ചടിയോളം }നീളംവരുന്ന ഭീമാകാരന്മാരായ രാജവെമ്പാലകള്‍ രണ്ടിനെയും പിടികൂടി ഓരോന്നിനെയായി ചാക്കിലാക്കി. അപ്പോഴാണു }നാട്ടുകാരുടെയും, ഫയര്‍ഫോഴ്‌സ്‌-പോലീസ്‌ -വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെയും ശ്വാസം നേരേ വീണത്‌. }നാട്ടുകാര്‍ ആശ്വാസ }നിശ്വാസം പൊഴിക്കുമ്പോള്‍ മുരുകന്‍ ഒരു പാഠം സ്വയം മനസില്‍ ഉറപ്പിക്കുകയായിരുന്നു: ഇരട്ടി സൂക്ഷ്‌മതയോടെയല്ലാതെ രാജവെമ്പാലയെപ്പോലെയൊരു പാമ്പിനെ} കൈകാര്യം ചെയ്യരുത്‌.
കൊല്ലം സ്വദേശിയായ മുരുകന്റെ ജീവിതത്തില്‍ പാമ്പുകളും പാമ്പുപിടിത്തവുമൊക്കെ അനുദിന}കാര്യങ്ങള്‍മാത്രം. കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ }നിന്നും പറമ്പുകളില്‍ }നിന്നും പാമ്പുകളെ പിടികൂടി വനത്തില്‍ കൊണ്ടുചെന്നുവിടുന്ന മൃഗസ്‌േനഹിയായ യുവാവ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ }നിന്ന്‌ ആയിരക്കണക്കിനു വിഷപ്പാമ്പുകളെയാണ്‌ മുരുകന്‍ പിടികൂടി വിവിധ വനങ്ങളില്‍കൊണ്ടുപോയി വിട്ടിട്ടുള്ളത്‌. പാമ്പെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജീവനും കൊണ്ടോടുന്ന മലയാളികള്‍ക്കു മുന്നിലാണു മുരുകന്‍ തന്റെ തോട്ടിയും വൈദഗ്‌ധ്യവും ധൈര്യവും കൈമുതലാക്കി ചേരമുതല്‍ രാജവെമ്പാലവരെയുള്ള പാമ്പുകളെ വരുതിയിലാക്കുന്നത്‌.
}നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ സാധ്യതയുള്ള പാമ്പുകളെ പിടിച്ചെടുത്തു വനത്തില്‍ കൊണ്ടുപോയി വിടുന്നതിലൂടെ അവയുടെ ജീവന്‍ രക്ഷിക്കുകയാണ്‌ മുരുകന്‍ ചെയ്യുന്നത്‌. സ്‌നേഹം }ിറഞ്ഞ കൈകളോടെയാണു മുരുകന്‍ പാമ്പുകളെ പിടിക്കുന്നതെന്നര്‍ഥം.
മുരുകന്റെ പാമ്പു സ്‌േനഹത്തിന്റെയും പാമ്പുപിടിത്തത്തിന്റെയും ഇരുപതാംവാര്‍ഷികമാണിത്‌. പതിനാറാമത്തെ വയസിലാണ്‌ പാമ്പുകളെ പിടികൂടാന്‍ തുടങ്ങിയത്‌. കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ മൈതാനത്തു സ്ഥിരമായി ശല്യമായിരുന്ന ചേരകളെ ഒഴിവാക്കാനായി തുടങ്ങിയതായിരുന്നു ഈ പരിപാടി. കൂട്ടുകാര്‍ ചേര്‍ന്ന്‌ ചേരകളെ തല്ലിക്കൊല്ലാന്‍ തുടങ്ങിയപ്പോള്‍ മുരുകനാണ്‌ ഇവയെ പിടികൂടി മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയാമെന്ന }നിര്‍ദേശം വച്ചത്‌. പക്ഷേ ആര്‌ അതിനു തയാറാവും? ഒടുവില്‍ മുരുകന്‍ തന്നെ മുന്നോട്ടു വന്നു. കവട്ടക്കമ്പുപയോഗിച്ചു ചേരയെ വാലില്‍ പിടിച്ച്‌ ചാക്കിലാക്കി അകലെ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു ആദ്യ പരിപാടി. ആദ്യമൊന്നും വിഷപ്പാമ്പുകളെ പിടിച്ചിരുന്നില്ല. പിന്നീടാണ്‌ അവയെയും പിടിക്കാന്‍ തുടങ്ങിയത്‌.
ട്രെയിന്‍ ഡ്രൈവറായിരുന്ന അച്ഛന്‍ കൃഷണന്‍കുട്ടിക്കും പരേതയായ മാതാവു ചെല്ലമ്മയ്‌ക്കും മകന്റെ പാമ്പുപിടിത്ത പരിപാടിയോട്‌ അല്‌പം പോലും അനുഭാവമു|ായിരുന്നില്ല. എന്തിനീ അപകടംപിടിച്ച പണി? വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുരുകന്‍ പാമ്പു പിടിത്തം തുടര്‍ന്നുകൊണ്ടിരുന്നു.
പിന്നീട്‌ അടുത്ത പ്രദേശത്ത്‌ എവിടെയങ്കിലും ആരെങ്കിലും പാമ്പിനെ} കണ്ടാലുടന്‍ മുരുകനെ വിളിക്കാന്‍ തുടങ്ങി. കൂടുതലും വനംവകുപ്പുകാരാണു മുരുകന്റെ സഹായം തേടിയത്‌.
പിന്നീടു ദൂരസ്ഥലങ്ങളില്‍}നിന്നുപോലും പാമ്പുകളെ പിടിക്കാന്‍ മുരുകെനത്തിരക്കി ആളുകളോ ഫോണ്‍ കോളുകളോ എത്തിത്തുടങ്ങി. പോലീസും ഫോറസ്റ്റുകാരും }നാട്ടുകാരുമൊക്കെ. ആദ്യം കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമായി പാമ്പു പിടിത്തം ഒതുങ്ങിയിരുന്നെങ്കില്‍ പിന്നീട്‌ മറ്റു ജില്ലകളില്‍ }നിന്നും സഹായാഭ്യര്‍ഥനകള്‍ എത്തുകയും മുരുകന്‍ അവ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങി.
ഇപ്പോള്‍ ദിവസവും ഒന്നിലധികം പാമ്പുകളെ തെക്കന്‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍}നിന്നായി മുരുകന്‍ പിടിക്കുന്നുണ്ട്‌ അഞ്ചിലധികം പാമ്പുകളെ പിടിക്കുന്ന ദിവസങ്ങളുമുണ്ട്‌. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരുടെ }നിര്‍ദേശപ്രകാരം മാത്രമാണ്‌ ഇപ്പോള്‍ പാമ്പുകളെ പിടികൂടുന്നത്‌. വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ്‌ പാമ്പുകളുടെ ശല്യം കൂടുതല്‍ അനുഭവപ്പെടുന്നത്‌.
പിടികൂടുന്ന പാമ്പുകളെ ഫോറസ്റ്റ്‌ സ്‌റ്റേഷനില്‍ പാമ്പിന്റെ ഇനവും വിവരവും രേഖപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണു പതിവ്‌. പാമ്പി}െ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനും മുരുകന്റെ സഹായം വേണം. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ മിക്ക വനംവകുപ്പു ജീവനക്കാര്‍ക്കും പേടിയാണ്‌.
അറ്റത്തു കൊളുത്തുള്ള കമ്പിയുമായാണ്‌ വീടിനുള്ളിലും കിണറുകളിലും മറ്റും }നിന്നു മുരുകന്‍ പാമ്പുകളെ പിടികൂടുന്നത്‌. ഇപ്പോള്‍ ഇതിനായുള്ള പുതിയൊരു ഉപകരണവും മുരുകന്‍ വാങ്ങിയിട്ടുണ്ട്‌ എങ്കിലും സാധാരണ ഓപ്പറേഷനുകള്‍ക്കെല്ലാം ഉപയോഗിക്കുന്നതു കമ്പിക്കൊളുത്തുമാത്രം.
പണത്തിനുവേണ്ടിയാണു മുരുകന്‍ പാമ്പുപിടിത്ത പരിപാടിയുമായി }നടക്കുന്നതെന്ന്‌ ധരിക്കരുത്‌. പാമ്പുകളെ പിടിച്ചശേഷം മടങ്ങുമ്പോള്‍ വണ്ടിക്കൂലി വാങ്ങും, അത്രമാത്രം. ജീവിതായോധനത്തിനുള്ള മാര്‍ഗം വാഹനങ്ങളുടെ മറിച്ചുവില്‌പനയും മറ്റുമാണ്‌. ഒരു പാമ്പിനെപ്പോലും കൊല്ലാതെ രക്ഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനുവേണ്ടിയാണു തൊഴിലിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ ഈ പെടാപ്പാടെന്നും പറയുമ്പോള്‍ മുരുകന്റെ മുഖത്തു സംതൃപ്‌തി. അധികമാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു }നന്മയുടെ പ്രകാശം.
മുരുകന്‍ കമ്പിക്കൊളുത്തുമായി വീട്ടില്‍ }നിന്നിറങ്ങുമ്പോള്‍ }നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കുശലാേന്വഷണം എപ്പോള്‍ പാമ്പിെനയും കൊണ്ടു വരുമെന്നാണ്‌. അവര്‍ക്കറിയാം മുരുകന്‍ തിരികെ വരുമ്പോള്‍ രണ്ടോ മൂന്നാ മൂര്‍ഖേനാ അണലിയോ വെള്ളിക്കെട്ടേനാ ശംഖുവരയനെയോ ചാക്കിലുണ്ടാവുമെന്ന്‌. വനത്തില്‍ പാമ്പുകളെ വിട്ടയയ്‌ക്കുന്നതിനു മുന്‍പ്‌ മിക്കവാറും മുരുകന്റെ വീട്ടില്‍ ചാക്കിനുള്ളിലായിരിക്കും പാമ്പുകളുടെ താമസം.
പോലീസ്‌ സ്റ്റേഷനിലോ കോടതി മുറിക്കുള്ളിലോ പാമ്പുകയറിയാലും കസ്റ്റഡിയിലെടുക്കാന്‍ മുരുകന്‍ തന്നെ വേണം മിക്കപ്പോഴും. കൊട്ടാരക്കര സബ്‌ കോടതിയില്‍ }നിന്നു മുരുകന്‍ രണ്ടു കാട്ടുപാമ്പുകളെ പിടികൂടി. കോടതിയിലെ സ്റ്റാഫ്‌ റൂമില്‍ ഫോട്ടോസ്‌റ്റാറ്റ്‌ മെഷീനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പാമ്പുകള്‍.
പാമ്പു പിടിത്തം അത്ര എളുപ്പമുള്ള ജോലിയാണെന്ന്‌ ആരും കരുതരുതെന്നു മുരുകന്‍ പറയുന്നു. വളരെയധികം അപകടം }നിറഞ്ഞ പരിപാടിയാണിത്‌. രാജവെമ്പാലകളെയും മറ്റും പിടികൂടുമ്പോള്‍ ഒരു }നിമിഷം ശ്രദ്ധയൊന്നു പതറിയാല്‍ കടി ഉറപ്പാണ്‌.
പാമ്പുകളെപ്പറ്റി അറിയാത്തവര്‍ യാതൊരു കാരണവശാലും പാമ്പുകളെ പിടിക്കാന്‍ ശ്രമിക്കരുത്‌. അങ്ങെനെയുള്ള ശ്രമം അപകടം ക്ഷണിച്ചുവരുത്തലാണെന്നു മുരുകന്‍ ഓര്‍മിപ്പിക്കുന്നു.
ഒരിക്കല്‍ കൊട്ടിയത്തെ ഒരു മതിലിനു സമീപത്തുള്ള കല്‍ക്കെട്ടില്‍ }നിന്നു രണ്ടു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുമ്പോള്‍ ഭാഗ്യം കൊണ്ടാണു മുരുകന്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്‌. മണിക്കൂറുകളെടുത്തു കല്‍ക്കെട്ടു പൊളിച്ചെത്തിയപ്പോള്‍ ചെറിയൊരു പൊത്തിനുള്ളിലാണു രണ്ടു പാമ്പുകളുമെന്നുകണ്ടു. സാധാരണയായി പൊത്തില്‍ }നിന്നു പാമ്പുകളെ കൈകൊണ്ടു വലിച്ചെടുക്കുകയാണു ചെയ്യുന്നത്‌. എന്നാല്‍ ഇവിടെ അങ്ങിനെ} ചെയ്‌താല്‍ കടിയേല്‍ക്കും. മുരുകന്‍ അന്ന്‌ പ്രത്യേക ഉപകരണം ഉപയോഗിച്ചാണ്‌ പാമ്പുകളെ വലിച്ചെടുത്തത്‌.
ആയിരക്കണക്കിനു പാമ്പുകളെ പിടിച്ചിട്ടുള്ള മുരുകന്‌ ഒരിക്കല്‍ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്‌. ഒരു അണലിയുടെ തല കൈയില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഇടയ്‌ക്കു കൈ ഒന്നയഞ്ഞപ്പോള്‍ തക്കം മുതലാക്കി പാമ്പ്‌ ആക്രമിക്കുകയായിരുന്നു. ഇടതുകൈയുടെ }നടുവിരലിലാണു കടിയേറ്റത്‌. ഉടന്‍തന്നെ കൈവിരല്‍ മുറിച്ച്‌ രക്തം ഒഴുക്കിക്കളഞ്ഞശേഷം ആശുപത്രിയില്‍ അഡ്‌മിറ്റാകുകയായിരുന്നു. ഒരു ദിവസം }നിരീക്ഷണത്തില്‍ കഴിഞ്ഞ്‌ അപകടമില്ലെന്നു കണ്ട|ശേഷമാണ്‌ ആശുപത്രി വിട്ടത്‌.
മുരുകന്റെ മൃഗങ്ങളോടുള്ള സ്‌നേഹം പാമ്പുകളില്‍ മാത്രം ഒതുങ്ങി}നില്‍ക്കുന്നില്ല. പുലി, ആന} തുടങ്ങി ഏതുമൃഗത്തെയും രക്ഷിക്കാന്‍ തനിക്കാവുന്നതു ചെയ്യുമെന്നാണു ഈ യുവാവിന്റെ തീരുമാനം. കോതമംഗലത്തു }നിന്ന്‌ മയക്കുവെടി വയ്‌ക്കാതെ വല ഉപയോഗിച്ച്‌ പുലിയെ പിടികൂടിയത്‌ എടുത്തുപറയേണ്ടതുണ്ട്‌. പത്തനംതിട്ടയിലും മറ്റ്‌ ചില സ്ഥലങ്ങളിലും ആ}കള്‍ ഇടഞ്ഞപ്പോള്‍ മുരുകനും കൂട്ടുകാരും എത്തി അവയെ മെരുക്കിയ സംഭവങ്ങളുമുണ്ട്‌.
കൊല്ലം പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച്‌ മുരുകനും കൂട്ടുകാരും ചേര്‍ന്നു കേരള ഗജപരിപാലന} സംഘം എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന} രൂപീകരിച്ചിട്ടുണ്ട്‌. മൃഗങ്ങളെടുള്ള ക്രൂരതകള്‍, പ്രത്യേകിച്ച്‌ ആനകളോടുള്ള ക്രൂരതകള്‍, തടയുകയാണ്‌ സംഘടനയുടെ പ്രധാന} ഉദ്ദേശ്യം. ഷാജി പരവൂര്‍ പ്രസിഡന്റും അഡ്വ. കെ.എസ്‌ വെളിയം രാജീവ്‌ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കുട്ടന്‍,മുരളി, റോബി, വിഷ്‌ണു വി.താര, ആനന്ദ്‌, ലിജു, കൃഷ്‌ണകുമാര്‍, മോനി തോട്ടത്തില്‍, വിഷ്‌ണുപ്രസാദ്‌ എന്നീ യുവാക്കളാണു പ്രധാന} പ്രവര്‍ത്തകര്‍. മുരുകന്റെയൊപ്പം പാമ്പു പിടിത്തത്തിനും മറ്റും സഹായത്തിനായി ഈ ചെറുപ്പക്കാര്‍ എപ്പോഴുമുണ്ടാകും.
കേരള ഗജ പരിപാലന} സംഘത്തിന്റെ നേതൃത്വത്തില്‍ ആനകള്‍ക്കും പാപ്പാന്‍മാര്‍ക്കുമായി അടുത്തിടെ ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ }നടത്തിയിരുന്നു. ധാരാളം ആനകളും പാപ്പാന്‍മാരും ക്യാമ്പില്‍ പങ്കെടുത്തു.
പാമ്പുകളെയും മറ്റും പിടിക്കാനും മൃഗങ്ങളെ രക്ഷിക്കാനും വിവിധ സ്ഥലങ്ങളില്‍ വേഗത്തിലെത്താന്‍ ഒരു ആംബുലന്‍സ്‌ വാങ്ങുകയെന്നതാണ്‌ മുരുകന്റെയും കൂട്ടുകാരുടെയും ഇപ്പോഴത്തെ സ്വപ്‌നം. ഇതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലാണ്‌ അവര്‍.
പാമ്പ്‌ പ്രായേണ }നിരുപദ്രവകാരിയായ ജീവിയാണെന്നും അതിനെ} വെറുതേ വിട്ടേക്കുകയെന്നും മുരുകന്‍ പറയുന്നു. }നിവൃത്തിയില്ലാതെ വരുമ്പുമ്പോള്‍ മാത്രമാണു പാമ്പുകള്‍ ആക്രമിക്കാറുള്ളത്‌. അതും സ്വയരക്ഷയ്‌ക്കുവേണ്ടി മാത്രം.വേദനിപ്പിച്ചുവിട്ടാല്‍ പാമ്പുകള്‍ തിരികെയെത്തി പ്രതികാരം ചെയ്യുമെന്നതു വെറും കെട്ടുകഥയാണെന്നു മുരുകന്‍ പറയുന്നു.
ഇതുവരെ ഏഴുരാജവെമ്പാലകളെ മുരുകന്‍ പിടികൂടിയിട്ടണ്ട്‌. ഏറ്റവും കൂടുതല്‍ പിടിച്ചിട്ടുള്ള പാമ്പ്‌ ഏതെന്ന ചോദ്യത്തിനു മൂര്‍ഖന്‍ എന്നാണ്‌ മറുപടി .
മുരുക}െ കാണാനായി എത്തിയപ്പോള്‍ മുരുകന്‍ ഞങ്ങള്‍ക്കായി ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടായിരുന്നു. അടുത്തിരുന്ന ചാക്കില്‍ രണ്ടു വലിയ മൂര്‍ഖന്‍ പാമ്പുകള്‍. പത്തിവിരിച്ചു ചീറ്റി }നില്‍ക്കുന്ന പാമ്പുകള്‍ക്കടുത്തു}നിന്നു പായാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും മുരുകന്‍ അനുവദിച്ചില്ല. പത്തിവിരിച്ചു }നില്‍ക്കുന്ന പാമ്പുകളെ മുന്നില്‍ }നിര്‍ത്തി പാമ്പുകളുടെ സവിശേഷതകളെപ്പറ്റി ചെറിയൊരു ക്ലാസെടുക്കുകകൂടി ചെയ്‌തു മുരുകന്‍. തലേന്ന്‌ ഒരു വീടിനു സമീപത്തു}നിന്നു പിടികൂടിയവയായിരുന്നു അവ. വനത്തിലേക്ക്‌ അവയെ കൊണ്ടുപോകുന്നതിനു മുമ്പാണു ഞങ്ങള്‍ക്കവയെ കാട്ടിത്തന്നത്‌.
പാമ്പുപിടിത്തത്തിലൂടെ മുരുകന്‍ }നാട്ടിലെ താരമാണെങ്കിലും ഭര്‍ത്താവിന്റെ പാമ്പുപിടിത്ത പരിപാടിയോടു ഭാര്യ ലതികയ്‌ക്ക്‌ അത്ര താത്‌പര്യമില്ല. പാമ്പുപിടിത്തത്തിന്റെ അപകടമറിയാവുന്നതുകൊണ്ടാണിതെന്നു മുരുകന്‍ പറയുന്നു. കൊല്ലത്തു റെയില്‍വേയില്‍ ജീവനക്കാരിയാണു ലതിക. മകന്‍ ജഗന്‍.
മുരുകന്റെ ഫോണ്‍ }നമ്പര്‍: 9946666158


ഫോട്ടോ ആര്‍.വി രഞ്‌ജിത്ത്‌

1 comment:

rakeshnath said...

difference....
regional , rare .
valuable one.
smooth reading one.



RAKESH NATH
WRITER
KERALA