Wednesday, February 25, 2009

കാലടി


ശ്രീ ശങ്കരാചാര്യരുടെ ജന്മദേ ശമാണ്‌ കാലടി. എംസി റോഡില്‍ പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിലാണ്‌ കാലടി സ്ഥിതിചെയ്യുന്നത്‌. ശൈവമത പ്രഭാവകാലത്ത്‌ കാലടി ബുദ്ധമതകേന്ദ്രമായിരുന്നുവെന്നു പറയപ്പെടുന്നു. ബുദ്ധ സന്യാസിമാര്‍ ശ്രീബുദ്ധ ന്റെ കാല്‍പ്പാദം കല്ലുകളില്‍ കൊത്തി വയ്‌ക്കുകയും അതിനെ ആരാധിക്കു കയും ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ കാലടിയെന്ന പേര്‍ ലഭിക്കാന്‍ കാരണ മെന്നൊരു വാദമുണ്ട്‌. കാലടിയെന്ന സ്ഥലത്തിനു ശങ്കരാചാര്യരുടെ ജന്മവുമാ യി ബന്ധപ്പെടു ത്തിയാണ്‌ കൂടുതല്‍ കഥകളുള്ളത്‌. ശ്രീ ശങ്കരന്റെ പ്രാര്‍ഥന മൂലം പെ രിയാര്‍ നദി വഴിമാ റി ഒഴുകിയെന്നും അന്നു മുതലാണ്‌ ഈ സ്ഥലത്തിന്‌ കാലടി യെന്ന പേര്‍ ലഭിച്ച തെന്നും ഐതിഹ്യ മുണ്ട്‌. ശ്രീ ശങ്കരന്റെ മാതാവായ ആര്യാദേവി എല്ലാ ദിവസ വും പെരിയാര്‍ നദിയില്‍ മുങ്ങിക്കു ളിച്ച്‌ ക്ഷേത്ര ദര്‍ശനം നടത്തുക പതിവായിരുന്നു. വാര്‍ധക്യവും ക്ഷീണവും മൂലം നദിയില്‍ മുങ്ങിക്കുളിക്കാന്‍ സാധിക്കാതെ വന്ന തിനെത്തുടര്‍ന്നു ദുഖിതയായി. ഇതില്‍ മനംനൊന്ത്‌ ശ്രീ ശങ്കരന്‍ ഭഗവാന്‍ കൃഷ്‌ണനെ പ്രാര്‍ഥി ക്കുകയും കാലടി മാറ്റി വരയ്‌ക്കുന്നി ടത്ത്‌ നദി മാറും എന്നു വരം ലഭിക്കുകയുംചെയ്‌തു. ഇ ത്തര ത്തില്‍ ശങ്കരന്‍ കാലടി മാറ്റി വരച്ചുവെന്നും അന്നുമുതല്‍ പെരിയാര്‍ ദിശമാറി ശങ്കരന്റെ വീടിനടുത്തുകൂടി ഒഴുകാന്‍ തുടങ്ങി യെന്നും പറയപ്പെടുന്നു.കാലടിയില്‍ ശങ്കരാചാര്യരുടെ പേരിലുള്ള ഒരു വന്‍കീര്‍ത്തി സ്‌തംഭം നിര്‍മിച്ചിട്ടുണ്ട്‌. കാഞ്ചി കാമകോടി മഠത്തിന്റെ അധീനത യിലാണ്‌ ഈ കീര്‍ത്തി സ്‌തംഭം നിര്‍മിച്ചിട്ടുള്ളത്‌. ഇവിടെ ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ദിനവുമെത്തുന്നത്‌. ഇതിനു സമീപത്തായി രാമകൃഷ്‌ണ അദൈ്വ താശ്രമത്തിന്റെ ഒരു ആശ്രമവും പ്രവര്‍ ത്തിക്കുന്നുണ്ട്‌. ഇതോടൊപ്പം ഒരു റഫറന്‍സ്‌ ലൈബ്രറി യുമുണ്ട്‌.ശ്രീ കൃഷ്‌ണ ക്ഷേത്രം, മാണിക്യമംഗലം കാര്‍ത്യായനി ക്ഷേ ത്രം തുടങ്ങിയ ആരാധ നാ ലയങ്ങള്‍ കാലടിയില്‍ നിന്ന്‌ ഏറെ അകലെയല്ലാ തെ സ്ഥിതി ചെയ്യു ന്നു.കാലടി സംസ്‌കൃത സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്‌ നഗരത്തില്‍ നിന്ന്‌ അധികം അകലെയ ല്ലാതെയാണ്‌. ജെ. പ്രസാദാണ്‌ ഇപ്പോഴത്തെ കാലടി സംസ്‌കൃത സര്‍വകലാ ശാല വൈസ്‌ ചാന്‍സിലര്‍.നൂറുകണക്കിന്‌ അരി മില്ലുകളുടെ കേന്ദ്രം കൂടിയാണ്‌ കാലടി. സംസ്ഥാനത്ത്‌ ലഭിക്കുന്ന ബ്രാന്‍ഡഡ്‌ അരികളില്‍ വലിയൊരു ഭാഗവും വന്നെത്തുന്നത്‌ ഇവിടുത്തെ അരിമില്ലുകളില്‍ നിന്നാണ്‌.

1 comment:

B Shihab said...

kaladi adi sankarante nadu
highly thankful you