Monday, July 19, 2010

അടുപ്പത്തിനൊടുവില്‍ ആത്മഹത്യാ മുനമ്പിലേക്ക്‌


വിദ്യാസമ്പന്നരെന്ന് അഭിമാ}ിക്കുന്ന യുവജ}ങ്ങള്‍ ജീവ}ൊടുക്കുന്ന കഥകള്‍ പത്രത്താളുകളില്‍ സ്ഥിരം സ്ഥാ}ംപിടിക്കുന്ന വാര്‍ത്തകളായി. സഹപാഠിയോടൊപ്പം ജീവ}ൊടുക്കുന്ന വിദ്യാര്‍ഥികളും ഭര്‍ത്താവി}െ ഉപേക്ഷിച്ച് കാമുക}ോടൊപ്പം പോയി ഒടുവില്‍ സ്വയം മരണം വരിക്കുന്ന യുവതികളും ...മൊബൈല്‍ ഫോണി}ും }ഷ്ടപ്രണയത്തി}ും തുടങ്ങി പരീക്ഷയിലെ പരാജയത്തി}ു വരെ, എന്തി}ുംഏതി}ും മരണത്തില്‍ അഭയം പ്രാപിക്കുന്ന പ്രവണത ഇവിടത്തെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. എന്തുകൊ|് അവര്‍ മരണത്തിലേക്കു }ടന്നടുക്കുന്നു? കേരളത്തിലെ യുവജ}ങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെപ്പറ്റി ഒരു അന്വേഷണം
ആത്മഹത്യാമുമ്പിലെഅല്‍പ്പ പ്രാണനുകള്‍

പതിവു പോലെ അന്നു രാവിലെയും ആ ഇരുപത്തൊന്നുകാരി വീട്ടില്‍}ിന്നു ജോലിക്കിറങ്ങി. രാവിലെ മുതല്‍ തന്നെ ജോലികളില്‍ ആകെക്കൂടി ഒരു പന്തികേടു ദൃശ്യമായിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപ}ത്തില്‍ സ്വന്തം പേരില്‍ }ിക്ഷേപിച്ചിരുന്ന10,000 രൂപയുടെ രസീത് മാതാവി}െ ഏല്‍പ്പിച്ചിട്ടാണ് അവള്‍ വീട്ടില്‍}ിന്നിറങ്ങിയത്. പതിവി}ു വിരുദ്ധമായി }ടന്നകലുന്നതി}ു മുന്‍പ് അവള്‍ വീട്ടിലേക്ക് ഒന്നു തിരിഞ്ഞു}ോക്കിയിരുന്നു. രാത്രിയേറെയായിട്ടും വീട്ടിലെത്താതിരുന്ന യുവതിയെത്തിരക്കിയിറങ്ങിയവര്‍ക്ക് അവളുടെ ചേത}യറ്റ ശരീരമാണു ക|ുകിട്ടിയത്. ഇത് വാഗമണിലെ കൊക്കയില്‍ കാമുക}ൊപ്പം ചാടി ജീവ}ൊടുക്കിയ പെണ്‍കുട്ടിയുടെ കഥ. മകളുടെ അമിതമായ ഫോണ്‍വിളിക്കെതിരേ പിതാവ് താക്കീതു ചെയ്യുകയും സിംകാര്‍ഡ് }ശിപ്പിച്ചുകളയുകയും ചെയ്തതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍, തങ്ങളുടെ സുഹൃദ്ബന്ധം എല്ലാവരും തെറ്റിദ്ധരിച്ചതാണ് ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്വകാര്യ പണമിടപാടു സ്ഥാപ}ത്തിലെ ജീവ}ക്കാരായിരുന്നു മരിച്ച യുവാവും യുവതിയും. കാണാതായി ആറു ദിവസങ്ങള്‍ക്കുശേഷമാണ് വാഗമണി}ടുത്ത് കോലാഹലമേട് കൊക്കയില്‍ }ിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ക|െത്തിയത്. എംസിഎ ബിരുദധാരിണിയായിരുന്നു യുവതി. ഭാര്യയും കുഞ്ഞുമുള്ള യുവാവി}ൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇരുവരെയും ജീവ}ൊടുക്കാന്‍ പ്രേരിപ്പിച്ചത്രേ. ഇത് ഒരു സംഭവം മാത്രം. സാക്ഷരതയില്‍ ഒന്നാംസ്ഥാ}ം പുലര്‍ത്തുന്ന, സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത}ിലവാരം പുലര്‍ത്തുന്നവരുടെ }ാടെന്ന് അറിയപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയല്ലാതായിട്ടു|്. പാലക്കാടുകാരിയായ യുവതിയും പാലാ സ്വദേശിയായ യുവാവും അടുത്തിടെയാണ് ചങ്ങ}ാശേരിയിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തശേഷം ജീവ}ൊടുക്കിയത്. യുവതിക്ക് ഭര്‍ത്താവും ഒരു കുഞ്ഞുമു|്. ഭര്‍ത്താവ് വിദേശത്താണ്. ഷൊര്‍ണൂരില്‍ ഒരു ആശുപത്രിയില്‍ ജീവ}ക്കാരിയായ യുവതി അവിടെവച്ചാണ് ഭാര്യയും മക്കളുമുള്ള യുവാവുമായി അടുപ്പത്തിലായത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളായി ആരുമെത്തിയില്ല. ഒടുവില്‍ താന്‍ ഉപേക്ഷിച്ചുപോന്ന ഭര്‍ത്താവുതന്നെ വേ|ിവന്നു അവളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍. ഭാര്യയെ കാണാതായതി}െത്തുടര്‍ന്ന് പോലീസില്‍ പരാതി }ല്കി സ്വന്തം }ിലയില്‍ അ}്വേഷണം തുടരുകയിരുന്നു ഭര്‍ത്താവ്. ഇതി}ിടയിലാണ് ഭാര്യയുടെ മരണവിവരം അറിഞ്ഞത്. മരിച്ച യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാ}ാ}ുള്ള സമ്മതപത്രത്തില്‍ സ്വന്തം കുഞ്ഞി}െയും മാറോടുചേര്‍ത്ത്, കരഞ്ഞുകൊ|് ഒപ്പിട്ടുകൊടുക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം }ൊമ്പരക്കാഴ്ചയായി.പാമ്പാടിയിലെ യുവാവും ഷൊര്‍ണൂരിലെ യുവതിയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും തങ്ങളുടെ ജീവിതപങ്കാളികളെയും ഏകാന്തതയുടെ ലോകത്തേക്കു തള്ളിവിട്ടാണ് മരണത്തിന്റെ ചിറകിലേറിയത്. (ഉറ്റവരെയും ഉടയവരെയും മറന്നു മരണത്തിന്റെ ചിറകിലേറിയ ഇവര്‍ കേരളത്തിന്റെ മ}സാക്ഷിക്കു മുന്നില്‍ത്തന്നെ ചോദ്യചിഹ്നമാവുകയാണ്.)അയല്‍വാസിയായ യുവാവിന്റെ പീഡ}ത്തെത്തുടര്‍ന്ന് റാന്നിയില്‍ സഹോദരിമാര്‍ ജീവ}ൊടുക്കിയത് മൂന്നുമാസം മുന്‍പാണ്. പെണ്‍കുട്ടികളിലൊരാള്‍ക്ക് അയല്‍വാസിയായ യുവാവുമായി മൊബൈല്‍ ഫോണ്‍വഴി പ്രണയമുദിച്ചതാണ് പെണ്‍കുട്ടികളെ ജീവ}ൊടുക്കുന്നതില്‍ വരെയെത്തിച്ചത്. സംഭവത്തില്‍ അയല്‍ വാസിയായ യുവാവ് അറസ്റ്റിലായി. ഇത്തരം സംഭവങ്ങളില്‍ ഒടുവിലത്തേതെന്നു പറയാവുന്നതാണ് കാമുകന്റെ വീട്ടില്‍ പതി}േഴുകാരിയെ തീപ്പൊള്ളലേറ്റു മരിച്ച}ിലയില്‍ ക|െത്തിയ സംഭവം. കൊല്ലം സ്വദേശി}ിയായ പെണ്‍കുട്ടിയെയാണ് ചിതലിയിലുള്ള കാമുകന്റെ വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച}ിലയില്‍ ക|െത്തിയത്. കേരളത്തിലെ ആത്മഹത്യാ}ിരക്കില്‍ ഏതാ}ും വര്‍ഷങ്ങളായി കുറവാണു രേഖപ്പെടുത്തുന്നത്. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതാണ് ഇതി}ു കാരണം. മുന്‍പ് കര്‍ഷക ആത്മഹത്യകളാണ് കൂടുതല്‍ ഉ|ായിരുന്നത്. കാര്‍ഷികകടം എഴുതിത്തള്ളലും, കാര്‍ഷിക വിളകള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതും വായ്പ തിരിച്ചീടാക്കലില്‍ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന ഉദാര സമീപ}ങ്ങളുമെല്ലാം കര്‍ഷകരുടെ ആത്മഹത്യാ }ിരക്കു കുറയാന്‍ കാരണമായി. ഇതി}ു കുറവു സംഭവിച്ചപ്പോള്‍ യുവജ}ങ്ങളുടെയും കൗമാരക്കാരുടെയും ആത്മഹത്യ ഭീതിദമായതോതില്‍ വര്‍ധിച്ചുവരികയാണ്. സംസ്ഥാ} ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2009 ല്‍ 15}ും 30 }ും മധ്യേ പ്രായമുള്ള 1896 പേരാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 274 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെങ്കില്‍ 2010 ജ}ുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ മാത്രം 57 വിദ്യാര്‍ഥികളാണ് ജീവ}ൊടുക്കിയത്. 2009 ല്‍ 189 കമിതാക്കള്‍ പ്രണയ}ൈരാശ്യത്തില്‍ ജീവ}ൊടുക്കി. പ്രണയ}ൈരാശ്യവും പരീക്ഷയിലെ പരാജയവും മൊബൈല്‍ ചതിക്കുഴികളും ലൈംഗിക പീഡ}വും ഉള്‍പ്പെടെയുള്ള }ിരവധി കാരണങ്ങളാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണമായി അധികൃതര്‍ ചൂ|ിക്കാട്ടുന്നത്. യുവജ}ങ്ങളുടെ ആത്മഹത്യകളിലൊന്നും തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഒരു കാരണമായിരുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ശ്രദ്ധിക്കേ|ത് കുടുംബാംഗങ്ങള്‍യുവജ}ങ്ങളുടെ ആത്മഹത്യകള്‍ ഭൂരിഭാഗവും പ്രണയവുമായി ബന്ധപ്പെട്ടു|ാകുന്നവയാണ്. പെട്ടെന്നുള്ള അടുപ്പത്തിന്റെ പേരില്‍ പറയുന്നതെല്ലാം വിശ്വ സിച്ച് സങ്കല്‍പ്പലോകത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് കാമുകന്‍ വിവാഹിത}ോ തട്ടിപ്പുകാര}ോ ആണെന്നറിയുമ്പോള്‍ പിടിച്ചു}ില്‍ക്കാ}ാവാതെ വരുന്നു. പ്രണയത്തിന്റെ പേരില്‍ വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളില്‍ }ല്ലൊരു ശതമാ}വും ചതിയില്‍പ്പെടുകയാണു പതിവ്. ഇതാണ് പിന്നീട് ആത്മഹത്യയില്‍ കലാശിക്കുന്നത്. കുമളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അ}ില്‍ ശ്രീ}ിവാസ,് പറയുന്നത് മാസത്തില്‍ ഇത്തരം മൂന്നു}ാലു കേസുകളെങ്കിലും അ}്വേഷണത്തി}് വരാറു|് എന്നാണ്. അപക്വമായ മ}സുകളില്‍ പെട്ടെന്നു|ാകുന്ന ഭ്രമങ്ങളാണ് പ്രണയത്തിലേക്കു വഴിമാറുക. ഇത്തരം സമയങ്ങളില്‍ മറ്റുള്ളവര്‍ പറയുന്നത് അംഗീകരിക്കാ}ും യുവജ}ങ്ങള്‍ തയാറാകില്ല. പ്രണയത്തി}ും വിവാഹത്തി}ും വീട്ടില്‍}ിന്നുള്ള സമ്മതം ലഭിക്കാതാകുമ്പോള്‍ മിക്കവരും ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ്.അതുകൊ|ുതന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിവേകപൂര്‍വം പെരുമാറേ|ത് കുടുംബാംഗങ്ങളാണ്. മക}ോ മകളോ തെറ്റായ ഒരു ബന്ധത്തില്‍ അകപ്പെട്ടിട്ടു|െന്നു മ}സിലായാല്‍പോലും അവര്‍ക്കു }േരെ കയര്‍ക്കാതെ സ്‌}േഹപൂര്‍വം ഉപദേശിച്ചു }േര്‍വഴിക്കു കൊ|ുവരാ}ാണ് ശ്രമിക്കേ|ത് . ഇതി}ു പകരം മിക്കവരും കുട്ടികളെ ഒറ്റപ്പെടുത്താ}ാണ് ശ്രമിക്കുക. ത}ിക്ക് ആരുമില്ലെന്ന തോന്നല്‍ ഉടലെടുക്കുമ്പോഴാണ് കുട്ടികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേ|ത് മാതാപിതാക്കള്‍ തന്നെയാണ്. മകന്റെയോ മകളുടെയോ കൂട്ടുകാര്‍ ആരൊക്കെയെന്നും ബന്ധങ്ങള്‍ ഏതുവിധത്തിലുള്ളതാണെന്നും മാതാപിതാക്കള്‍ }ിശ്ചയമായും അറിഞ്ഞിരിക്കണം. പ്രണയത്തെയും വിവാഹത്തെയുംകാള്‍ പഠ}ത്തി}ും ജോലി സമ്പാദിക്കാ}ുമുള്ള ശ്രമങ്ങളിലാണ് ശ്രദ്ധിക്കേ|തെന്നു പറഞ്ഞുമ}സിലാക്കിക്കൊടുക്കേ|വര്‍ അവരാണ്.

ഇന്നത്തെ സി}ിമയും സീരിയലുകളുമൊക്കെ കുട്ടികള്‍ക്ക് പ്രണയത്തിന്റെയും ജീവിതത്തിന്റെയും }ിറമുള്ള വഴികള്‍ മാത്രം പറഞ്ഞുകൊടുക്കുന്നവയാണ്. ഇതിലൊക്കെ അഭിരമിക്കുന്ന കുട്ടികള്‍ ലോകത്തെക്കുറിച്ചോ }ാട്ടില്‍ }ടക്കുന്ന സംഭവങ്ങളെക്കുറിച്ചോ അറിയുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. }മ്മുടെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ എത്രപേര്‍ ദിവസവും പത്രം വായിക്കുന്നു|െന്ന കണക്കെടുത്താല്‍ അതിശയിക്കും. ഭൂരിഭാഗവും പത്രം കൈകൊ|ു തൊടുന്നുപോലുമില്ല. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ടിവി കാണുന്നവരാണങ്കിലും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അതുകൊ|ുതന്നെ ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച് മുന്‍കരുതലെടുക്കാന്‍ അവര്‍ക്കു കഴിയുന്നില്ല.

(തുടരും)

Wednesday, March 17, 2010

മദ്യപാനവും കേരളീയ സമൂഹവും




നമ്മളാണ്‌ ഏറ്റവും വലിയ കുടിയന്‍മാരെന്നു ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവാണ്‌ ഇക്കഴിഞ്ഞ ദിവസം ബിബിസിയിലൂടെ പുറത്തുവന്നത്‌. മറ്റെന്തൊക്കെ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും മദ്യപാനത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനും മലയാളിക്കും ഒന്നാംസ്ഥാനം നേടാനായതില്‍ സന്തോഷിക്കാം. ഇനി }നിങ്ങളേതെങ്കിലും കാര്യത്തില്‍ വിജയിക്കുമോയന്ന്‌ ആരെങ്കിലും ചോദിച്ചാലും }നമുക്ക്‌ നെഞ്ചുവിരിച്ചു പറയാം ബാറുകളും ബിവറേജസ്‌ കോര്‍പ്പറേഷനുകളും കുടിച്ചവറ്റിക്കാന്‍ ഞങ്ങളിതാ വന്നുകഴിഞ്ഞുവെന്ന്‌.
ഇത്രയും കാലം മദ്യപാനത്തിന്റെ കാര്യത്തിലുള്ള കേരളീയരുടെ ഒന്നാസ്ഥാനത്തിന്റെ കാര്യം ഇന്ത്യയില്‍ മാത്രമാണ്‌ അറിഞ്ഞിരുന്നത്‌. കുടിയുടെ കാര്യത്തില്‍ }മ്മളേക്കാള്‍ മുന്‍പന്തിയിലായിരുന്ന പഞ്ചാബിനെയും ഹരിയാനയെയുമൊക്കെ നാം എന്നേ പിന്നിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോകപ്രശസ്‌ത വാര്‍ത്താമാധ്യമമായ ബിബിസിയില്‍ കേരളാസ്‌ ലൗ അഫയര്‍ വിത്ത്‌ ആല്‍ക്കഹോള്‍ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ ലോകം മുഴുവന്‍ }നമ്മുടെ മദ്യപാനത്തിന്റെ കഥയറിഞ്ഞു . നമ്മുടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാ}ത്തിന്റെ }നാല്‍പ്പതു ശതമാനവും }നല്‌കുന്നത്‌ മദ്യവില്‍പ്പനയിലൂടെയാണെന്നും റമ്മും ബ്രാണ്ടിയുമാണ്‌ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ബിബിസി പറഞ്ഞുവച്ചു.
മദ്യപാനവും മദ്യപാനത്തിന്റെ കഥകളും പുറത്തുവരുമ്പോഴും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ആരു ചിന്തിക്കുന്നു. സര്‍ക്കാരിനു വന്‍പിച്ച തോതില്‍ റവന്യൂ വരുമാനം ലഭിക്കുന്നതിനാല്‍ സര്‍ക്കാരിനു മദ്യത്തിന്റെ കാര്യത്തില്‍ മൗനംപാലിച്ചേ തീരൂ. ഇത്തവണത്തെ ബജറ്റില്‍ മദ്യപാനികള്‍ക്കായി ഒരു സമ്മാനവുമുണ്ട്‌ . മദ്യപാനം മൂലം രോഗികളാകുന്നവരെ ചികിത്സിക്കാന്‍ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ആശുപത്രികള്‍ തുടങ്ങുന്നുവെന്നതാണ്‌ ആ സമ്മാനം .എങ്ങനെയുണ്ട്‌ സമ്മാനമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Wednesday, October 21, 2009

എന്‍ഡോസള്‍ഫാന്‍ ഇടുക്കിയെ വിഴുങ്ങുന്നു



തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ സുലഭമായി ലഭിക്കുന്ന കടകളിലൊന്ന്‌.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി

കാസര്‍ഗോഡിനു പിന്നാലെ ഇടുക്കി ജില്ലയേയും മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കീഴടക്കുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ്‌ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്‌. ഏതാനും മാസം മുന്‍പുവരെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ വന്‍കിട തോട്ടങ്ങളില്‍ മാത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഇടയിലേക്കും അതിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്‌.
കേരളത്തിന്റെ അതിര്‍ത്തിയിലുള്ള കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ്‌ വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലെത്തുന്നത്‌. കുമളി, ആനവിലാസം, ചക്കുപള്ളം, മാലി ,കട്ടപ്പന, വണ്ടന്‍മേട്‌ മേഖലകളിലാണ്‌ ഇതിന്റെ ഉപയോഗം വ്യാപകമായുള്ളത്‌. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.
എന്‍ഡോസള്‍ഫാന്റെ വിലക്കുറവും കര്‍ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്‌. സാധാരണ ലഭ്യമാകുന്ന മോണോസില്‍, എക്കാലക്‌സ്‌ തുടങ്ങിയ കീടനാശിനികള്‍ക്ക്‌ ലിറ്ററിന്‌ 360 മുതല്‍400 രൂപവരെ വിലയുള്ളപ്പോള്‍ എന്‍ഡോ സ ള്‍ഫാന്‍ ലിറ്ററിന്‌ 220 മുതല്‍ 240 വരെയാണ്‌ വില. കുമളി,കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകളിലൂടെ പെട്ടിക്കണക്കിനു എന്‍ ഡോസള്‍ഫാനാണ്‌ കേരളത്തിലേക്കു കടത്തുന്നത്‌. ചെക്ക്‌ പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ലാത്തത്‌ ലോബിക്ക്‌ സഹായകമാകുന്നുണ്ട്‌. മുഖാവരണമോ മറ്റു സംരക്ഷണങ്ങളോ ഒന്നുമില്ലാതെയാണ്‌ കീടനാശിനി തളിക്കുന്നത്‌.കീടനാശിനിയുടെ അംശം ജലസ്രോതസുകളില്‍ കലരുന്നതും ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു.
ഹൈറേഞ്ചിലെ ഏലംമേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായിട്ടും ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്താനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ കൃഷിവകുപ്പും സ്‌പൈസസ്‌ ബോര്‍ഡും തയാറായിട്ടില്ല. കേരളത്തിലെ തേയിലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന്‌ ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ വന്‍തോതില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.നിരന്തരമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെത്തുടര്‍ന്ന്‌ ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആരോഗ്യവകുപ്പ്‌ ഇക്കാര്യത്തില്‍ നിസംഗ സമീപനമാണ്‌ പുലര്‍ത്തുന്നത്‌.

Sunday, September 20, 2009

ജീവന്‍ രക്ഷാ ഡ്രൈവര്‍



റോഡപകടത്തില്‍പ്പെട്ടവരെ കണ്ടാല്‍ വെറുതേ നോക്കിനില്‌ക്കുകയോ കടന്നുകളയുകയോ ചെയ്യുന്നവരാണു ബഹുഭൂരിപക്ഷവും. ഇതാ, വ്യത്യസ്‌തനായൊരു മനുഷ്യന്‍.



കഴിഞ്ഞ ഓഗസ്റ്റ്‌ 30 ഞായര്‍. സമയം പാതിരാത്രിയോടടുത്ത്‌. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവ്‌. ഉള്ളവയാകട്ടെ, തിരക്കൊഴിവു മുതലാക്കി, ആവുന്നത്ര സ്‌പീഡില്‍ പായുകയാണ്‌. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരു രോഗിയെ എത്തിച്ചശേഷം ചേര്‍ത്തലയിലേക്കു തിരികെ വരുകയാണ്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലെ ആംബുലന്‍സ്‌ ഡ്രൈവറായ സുഗുണന്‍. ഇടയ്‌ക്ക്‌ റോഡില്‍ ചെറിയ ഒരാള്‍ക്കൂട്ടം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കണ്ടു, ഒരു കാറും ലോറിയും തമ്മില്‍ ഇടിച്ചിരിക്കുകയാണ്‌. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കു കൈകാണിക്കുന്നുണ്ടെങ്കിലും പാഞ്ഞു പോകുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലുപേരെ സുഗുണന്‍ കണ്ടു. ചെറുതായി അനക്കമുള്ളത്‌ ഒരാള്‍ക്കാണ്‌. സുഗുണന്‍ ഉടന്‍ തന്നെ അയാളെ പഞ്ചായ ത്തംഗത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ചേര്‍ത്തല കെവി എം ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നു പേര്‍ മരിച്ചിരുന്നു. അന്നു സുഗുണന്‍ ആശുപത്രിയിലെത്തിച്ചതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌ കൊല്ലം സ്വദേശിയായ അഷ്‌കര്‍ എന്ന യുവാവാണ്‌.
ഇത്‌ സുഗുണന്‍ എന്ന ആംബുലന്‍സ്‌ ഡ്രൈവറുടെ ജീവിതത്തിലെ അത്ര അസാധാരണത്വ മൊന്നുമില്ലാത്ത സംഭവം. ഇതുപോലെ നിരവധിയാളുകളെയാണ്‌ അപകടസ്ഥലങ്ങളില്‍ നിന്നു സുഗുണന്‍ വാരിയെടുത്ത്‌ ആശുപത്രികളിലെത്തിച്ചു രക്ഷപ്പെടുത്തിയിട്ടുള്ളത്‌. അപകടങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കുകയും വാഹനങ്ങള്‍ക്കു വേഗം കൂട്ടി പായുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ സുഗുണന്റെ നടപടി അസാധാരണമാകുന്നു. എവിടെ അപകടം കണ്ടാലും ഉടന്‍തന്നെ അവിടെയിറങ്ങി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയെന്നത്‌ സുഗുണന്റെ പതിവായിത്തീര്‍ന്നിരിക്കുന്നു.
സുഗുണന്‍ ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌ ഇരുപതിലധികം വര്‍ഷങ്ങളായി. ടാക്‌സി ഡ്രൈവറായിരിക്കുമ്പോള്‍ തുടങ്ങിയതാണ്‌. പതിന്നാലു വര്‍ഷം മുമ്പു ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലിക്കു കയറിയതിനു ശേഷമാണ്‌ കൂടുതല്‍പേരെ രക്ഷി ച്ചിട്ടുള്ളത്‌. അടുത്തുള്ള പ്രദേശങ്ങളില്‍ എന്തെ ങ്കിലും അപകടം നടന്നായി അറിഞ്ഞാല്‍ ഉടന്‍തന്നെ സുഗുണന്‍ അവിടെ ഓടിയെത്തും. പരിക്കേറ്റവരെ കഴിയുന്നത്ര വേഗത്തില്‍ ആംബുലന്‍സില്‍ ആശു പത്രിയിലെത്തിക്കും. അപകടത്തില്‍ പ്പെട്ടവരെ ആശുപത്രി യിലാക്കാന്‍ വൈമുഖ്യം കാട്ടുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഞെട്ടിക്കും വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇക്കഴിഞ്ഞ തിരുവോണ ദിവസം നടന്ന സംഭവം സുഗുണന്‍ പറഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപടത്തില്‍പ്പെട്ട യുവാവിനെ സുഗുണന്‍ ആംബുലന്‍സില്‍ കയറ്റി. പക്ഷേ കൂടെപ്പോകാന്‍ ആരും തയാറായില്ല. ആംബുലന്‍സില്‍ രോഗിയെ സേഫ്‌റ്റി ബെല്‍റ്റിട്ടു കിടത്തി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു സുഗുണന്‍ അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
ഇതുപോലെ എത്രയോ രക്ഷപ്പെടുത്തലുകള്‍! തൈക്കലില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോഴും, പട്ടണക്കാട്‌ അപകടമുണ്ടായപ്പോഴും മതിലകത്ത്‌ പോസ്റ്റല്‍ വര്‍ക്കേഴ്‌സിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോഴും, പള്ളിത്തോട്ടില്‍ വാഹനാപകടം ഉണ്ടായപ്പോഴുമെല്ലാം.
ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ താന്‍ ഇത്തരം കാര്യങ്ങളുടെ കണക്കു സൂക്ഷിക്കാറില്ലെന്നു സുഗുണന്റെ മറുപടി. എങ്കിലും ഏകേദേശം? നൂറിലധികം വരുമെന്ന്‌ സുഗുണന്‍ ഓര്‍ത്തുനോക്കിയിട്ടു പറഞ്ഞു.
രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ തിരികെയെത്തി നന്ദി പറയാന്‍ തയാറാകും. ചിലര്‍ പണവും മറ്റും സമ്മാനിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതു തനിക്കു ലഭിച്ചിട്ടുള്ള ഒരു നിയോഗമായി മാത്രമാണു താന്‍ കാണുന്നതെന്നും യാതൊരു പ്രതിഫലവും തനിക്ക്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ ആവശ്യമില്ലെന്നും സുഗുണന്‍ പറയുന്നു. അപകടത്തില്‍പ്പെടുന്ന ഓരോരുത്തരെയും സഹോദരനായാണ്‌ താന്‍ കാണുന്നതെന്നും അതുകൊണ്ടാണ്‌ താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സുഗുണന്‍ വിശദീകരിക്കുന്നു.
തന്റെ ഇത്രയും വര്‍ഷത്തെ ഡ്രൈവര്‍ജീവിതത്തിനിടയില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു സുഗുണന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ആരും തയാറാകാത്തതിനു പിന്നില്‍ പോലീസ്‌ കേസ്‌ ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ ഉണ്ടാകുമെന്ന ഭയമാണെന്നു സുഗുണന്‍ കരുതുന്നു. ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ പ്രതിയാക്കപ്പെടുന്ന അവസ്ഥാവിശേഷം ഇവിടെയുണ്ട്‌. സുഗുണനും ഇത്തരം അനുഭവങ്ങള്‍ അപരിചിതമല്ല.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താലൂക്കാശുപത്രി സൂപ്രണ്ടില്‍ നിന്നും ചെയര്‍മാനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിര്‍ലോപമായ സഹകരണമാണു ലഭിക്കുന്നതെന്നു സുഗുണന്‍ സംതൃപ്‌തിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാശുപത്രി അധികൃതരുടെ യോഗം സുഗുണനെ അനുമോദിച്ചിരുന്നു. സുഗുണന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ സരളയും മൂന്നു മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ധാര്‍മിക പിന്തുണയുമുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, അപകടത്തില്‍പ്പെടുന്നവരായിതാന്‍ കണ്ടെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍തന്നെയാണ്‌ സുഗുണന്റെ തീരുമാനം.
ഫോട്ടോ: പി.ജി. രവികുമാര്‍

Sunday, September 6, 2009

വരികയായ്‌ വീണ്ടും സഞ്ചാരികള്‍






മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല
സന്ദീപ്‌ വെള്ളാരംകുന്ന്‌
മലയുടെ പാര്‍ശ്വത്തിലുള്ള റോഡില്‍ക്കൂടി ടാക്‌സി നീങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: ``ഈ ജോലി തീര്‍ന്നെന്നു വിചാരിച്ചതാണ്‌. രണ്ടുവര്‍ഷം മുന്‍പ്‌. കാറിന്‌ ഓട്ടമേ ഇല്ലാതായി. പല ഡ്രൈവര്‍മാരും പട്ടിണിയിലാകുകപോലും ചെയ്‌തു. കാര്യങ്ങള്‍ നേരെയാകുമെന്ന്‌ ഒരു പ്രതീക്ഷയുമു ണ്ടായിരുന്നില്ല“''
എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ വീണ്ടും തിരക്കായിരിക്കുന്നു. ഇവിടത്തെ മലമ്പാതകളില്‍ വീണ്ടും വാഹനങ്ങളുടെ നിരന്തരമായ ഇരമ്പല്‍. എല്ലാം നേരെയായി വരുകയാണെന്നു തോന്നുന്നു.
2007 മേയ്‌ ആദ്യവാരം. ഉച്ചനേരത്തും മൂന്നാറില്‍ നേരിയ തണുപ്പ്‌. സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹം. എവിടെയും ടൂറിസ്റ്റുകളുടെ കലപില. കാട്ടിലും മേട്ടിലുമെല്ലാം സഞ്ചാരികളെക്കാത്ത്‌ നിരവധി റിസോ ര്‍ട്ടുകള്‍. പൂര്‍ത്തിയായതും നിര്‍മാണ ത്തിലുള്ളവയും ഒക്കെ. മൂന്നാറിലെ ടൂറിസം വമ്പിച്ച വരുമാനമാക്കാമെന്നു കണ്ടെത്തിയവര്‍ പട്ടണത്തിനകത്തും പുറത്തുമെല്ലാം കെട്ടിട നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു. മൂന്നാര്‍ ഭൂമി യില്‍അനധികൃത കൈയേറ്റം നടക്കുന്നു വെന്ന വാര്‍ത്തകള്‍ തുടരേ പുറത്തുവന്നുകൊ ണ്ടിരുന്ന സമയമായിരുന്നു ഇത്‌. അനധികൃത കൈയേറ്റ ക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യം ആളുകള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീടു കേരളം കണ്ടത്‌ ദേശീയ ശ്രദ്ധമാത്രമല്ല അന്തര്‍ദേശീയ ശ്രദ്ധപോലും നേടിയ ഒഴിപ്പിക്കല്‍ പ്രക്രിയയാണ്‌. അനേകം ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും നിലംപൊത്തി. ജെ.സി.ബി. എന്ന യന്ത്രം രാഷ്‌ട്രീയ നിഘണ്ടുവില്‍ കയറിക്കൂടിയ ദിവസങ്ങളായി രുന്നു അവ.
സഞ്ചാരികള്‍ തിങ്ങി നിറഞ്ഞിരുന്ന മൂന്നാറിന്റെ പാതകളില്‍ ടെലിവിഷന്‍ ചാനലുകളു ടെയും മാധ്യമങ്ങ ളുടെ യും രാഷ്‌ട്രീയ ക്കാരുടെയും വാഹനങ്ങള്‍ മാത്രമായി.
ജെസിബി യുടെ മുരള്‍ ച്ചയും രാഷ്‌ട്രീ യ കോലാ ഹലങ്ങളും മൂന്നാറിന്റെ സൗന്ദര്യ ത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറില്‍ നിന്ന്‌ അക ന്നു. തെക്കിന്റെ കാഷ്‌മീര്‍ എന്നറിയ െപ്പടുന്ന മൂന്നാറിന്റെ വഴിത്താ രകളും മലകളും പൊളിച്ച കെട്ടിടങ്ങ ളുടെ അവശിഷ്‌ടങ്ങളാല്‍ നിറഞ്ഞു.
മാസങ്ങള്‍ നീണ്ട കൈയറ്റമൊഴിപ്പിക്കല്‍ രാഷ്‌ട്രീയ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ പാതിയാക്കി ദൗത്യസംഘം മടങ്ങുമ്പോള്‍ മൂന്നാറില്‍ നിന്നു സഞ്ചാരികള്‍ ഏതാണ്ടു പൂര്‍ണമായും അക ന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൂന്നാറിലേക്കുള്ള യാത്രകള്‍ റദ്ദാക്കി. വിദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ തേക്കടിക്കു ശേഷം തീര്‍ച്ചയായും സന്ദര്‍ശിച്ചിരുന്ന മൂന്നാര്‍ അവരുടെ പരിപാടികളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു.
സഞ്ചാരികള്‍ ഒഴിഞ്ഞ വഴിത്താരകള്‍. താമസക്കാരില്ലാത്ത ഹോട്ടല്‍ മുറികള്‍. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍. പ്രതിസന്ധിയിലായതു വിവിധ മേഖലകളിലെ ആയിരക്കണക്കിനു ജനങ്ങളാണ്‌. പെട്ടിക്കട നടത്തിയിരുന്നവര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെ.
ഇതായിരുന്നു ഒഴിപ്പിക്കലിനൊടുവില്‍ മൂന്നാറിന്റെ ചിത്രം.
2009.
മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല. അനധികൃത നിര്‍മാണങ്ങള്‍ ഏറക്കുറെ പൊളിച്ചു മാറ്റിയിരി ക്കുന്നു.റോഡുവക്കില്‍ പൊളിച്ചിട്ട അവശിഷ്‌ടങ്ങളും അധികമൊന്നും കാണാനില്ല. പുതിയ നിര്‍മാണങ്ങളും കാര്യമായിട്ടൊന്നുമില്ല.
എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പുകണ്ട അതേ പച്ചപ്പു മൂന്നാറില്‍ ഇപ്പോഴില്ല. മിക്കയിടത്തും മുന്തിയതരം റിസോര്‍ട്ടുകളാണ്‌. അത്യാധുനിക ഹോസ്‌പിറ്റാലിറ്റി ബിസിനസിന്റെ തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട്‌ മൂന്നാറും ലക്ഷ്വറി സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്നു തോ ന്നുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം നിരക്കുയര്‍ന്നിരിക്കുന്നു. ഇതു യാത്രാപാതകളിലെ പെട്ടിക്കടകളില്‍ തുടങ്ങി വന്‍ഹോട്ടലുകളില്‍വരെ പ്രകടമാണ്‌.
മൂന്നാറിലെ മാറ്റത്തിന്റെ ഉത്സാഹം ടാക്‌സി ഡ്രൈവര്‍മാരോടു ചോദിച്ചാല്‍ മനസിലാകും. പൊളിക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ ഒഴിഞ്ഞുപോയപ്പോള്‍ പട്ടിണിയിലായവരില്‍ നല്ലൊരുഭാഗം ഡ്രൈവര്‍മാരായിരുന്നു. എന്നാല്‍ പഴയതുപോലെ സഞ്ചാരികള്‍ വീണ്ടും തിരികെ യെത്തിത്തുടങ്ങിയെന്നാണു മിക്ക ഡ്രൈവര്‍മാര്‍ക്കും പറയാനുള്ളത്‌. ഹോട്ടലുകളിലെയും റിസോര്‍ട്ടു കളിലെയും മുറികളിലെല്ലാം തന്നെ സഞ്ചാരികളുണ്ട്‌. മുന്‍പെത്തെപ്പോലെതന്നെ അവധി ദിനങ്ങളിലാണു സഞ്ചാരികളുടെ പ്രവാഹം ഏറെയുള്ളത്‌. ഇവരില്‍ കൂടുതലും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്‌.
കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ മാത്രം മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകിയെത്തിയത്‌ രണ്ടുലക്ഷത്തോളം സഞ്ചാരികളാണ്‌. ആയിരങ്ങളാണ്‌ ദിവസവും രാജമലയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്‌. ക്യൂവില്‍ നിന്നാല്‍ മാത്രമേ രാജമല സന്ദര്‍ശിക്കാനുള്ള പാസ്‌ ലഭിക്കൂ. സന്ദര്‍ശകരുടെ തിരക്കേറിയാല്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും രാജമല സന്ദര്‍ശിക്കാന്‍ കഴിയാറുമില്ല.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ആദ്യം അന്വേഷി ക്കുക നീലക്കുറിഞ്ഞിയെപ്പറ്റിയാവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി എക്കാലവും സഞ്ചാരികളുടെ കൗതുകമാണ്‌. നീല ക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ മൂന്നാറിലെ മലനിര കള്‍ മുഴുവന്‍ ഈ പൂക്കളുടെ വസ്‌ത്രം പുതയ്‌ക്കും. ഈ സമയം മൂന്നാറിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹമായിരിക്കും. മലകളെല്ലാം നീലക്കുറിഞ്ഞി പ്പൂക്കളാല്‍ നിറയുന്ന പ്രതിഭാസം വ്യാഴവട്ടത്തില്‍ ഒരിക്കലേ ഉള്ളൂവെങ്കിലും ചിലയിനം നീലക്കുറിഞ്ഞികള്‍ എല്ലാവര്‍ഷവും ചെറുതായി പുഷ്‌പിക്കാറുണ്ട്‌.
ഏറെയൊന്നും അറിയപ്പെടാത്തതിനാല്‍ മൂന്നാറില്‍ സഞ്ചാരികള്‍ കാണാതെ പോകുന്ന പലതുമുണ്ട്‌. അതിലൊന്നാണ്‌ മൂന്നാറിലെ ചരിത്രപ്രസിദ്ധമായ സിഎസ്‌ഐ പള്ളി. പള്ളിയുണ്ടാകുന്നതിനുമുന്‍പ്‌ സെമിത്തേരിയുണ്ടായതായാണ്‌ ചരിത്രം. പള്ളിയുടെ സ്ഥാപനത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌: മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ജനറല്‍ മാനേജരായിരുന്ന ഹെന്‍റി മാന്‍സ്‌ നൈറ്റിനൊപ്പം താമസിക്കാനെത്തി യതായിരുന്നു നവവധു എലേനര്‍ ഇസബെല്‍ മേയെന്ന ബ്രിട്ടീഷ്‌ യുവതി. ഇംഗ്ലണ്ടില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞത്‌ മൂന്നാറിന്റെ മടിത്തട്ടില്‍. മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഭര്‍ത്താവിനൊപ്പം ചുറ്റിക്കറങ്ങിയ എലേനര്‍, ഇപ്പോള്‍ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു മുകളിലുള്ള കുന്നിന്‍ മുകളിലുമെത്തി. അവിടെ നിന്നുള്ള മൂന്നാറിന്റെ ദൃശ്യം എലേനറിനെ വല്ലാതെ ആകര്‍ഷിച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന്‌ ആ ഹര്‍ഷോന്മാദ വേളയില്‍ ഏലേനര്‍ക്കു തോന്നിയിരിക്കാം. താന്‍ മരിച്ചാല്‍ ഈ മല നിരകളില്‍ത്തന്നെ അടക്കംചെയ്യണമെന്ന്‌ അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു. ഇതു പറഞ്ഞതിന്റെ മൂന്നാംനാള്‍ എലേനര്‍ കോളറ പിടിപെട്ടു മരിച്ചുവത്രേ. എലേനറിന്റെ ആഗ്രഹപ്രകാരം അവരെ ആ കുന്നിന്‍ മുകളില്‍ത്തന്നെ സംസ്‌കരിച്ചു.
മരിക്കുമ്പോള്‍ എലേനറിന്‌ 23 വയസ്‌ മാത്രമായിരുന്നു പ്രായം.1894 ഡിസംബര്‍ 23 നായിരുന്നു മരണം. അതിനുശേഷം, 1910 ല്‍, അന്നു കണ്ണന്‍ദേവന്‍ മലനിര കളില്‍ താമസമുണ്ടായിരുന്ന ഇരുനൂറോളം ഇംഗ്ലീഷ്‌ കുടുംബങ്ങള്‍ ചേര്‍ന്നു നിര്‍മിച്ചതാണ്‌ ഇപ്പോള്‍ കാണുന്ന മൂന്നാര്‍ സിഎസ്‌ഐ ദേവാലയം. 1911- ലാണ്‌ ദേവാല യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്‌. എലേനറിന്റെ കല്ലറ ഇപ്പോഴും മൂന്നാര്‍ മലനിരകളില്‍ ചരിത്രസ്‌മാരകമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാലപ്രവാഹത്തില്‍ കല്ലറയ്‌ക്കു ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എലേനറിന്റെ പേരുള്‍പ്പെടുന്ന ഭാഗം വളരെ വ്യക്തമായി ഇപ്പോഴും കാണാനാവും. പ്രത്യേകം വേലികെട്ടിത്തിരിച്ച്‌ ഈ കല്ലറ പള്ളി അധികൃതര്‍ സംരക്ഷിച്ചിട്ടുണ്ട്‌. സ്‌കോട്ടിഷ്‌ മാതൃകയില്‍ പണികഴിപ്പിച്ചിട്ടു ള്ള ഈ ദേവാലയത്തില്‍ അപൂര്‍വമായ നിരവധി വസ്‌തുക്കളുണ്ട്‌.പഴയ ബൈബിളും സംഗീതോ പകരണങ്ങളും ചിത്രങ്ങളും ഫര്‍ണിച്ചറും പിയാനോയുമെല്ലാം ചരിത്ര സ്‌മാരകങ്ങളായി ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.മുന്‍പ്‌ ഇംഗ്ലീഷില്‍ മാത്രമാണ്‌ പ്രാര്‍ഥനകള്‍ നട ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴിലും മലയാ ളത്തിലും പ്രാര്‍ഥന നടക്കുന്നു.
മൂന്നാറിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങ ളിലൊന്നാണ്‌ മൂന്നാറിലെ ഹൈറേഞ്ച്‌ ക്ലബ്‌ മന്ദിരം. 1910 ല്‍ വെള്ളക്കാര്‍ നേതൃത്വത്തിലാ ണ്‌ ഇതു നിര്‍മിച്ചത്‌.വെ ള്ളക്കാരുടെ വേട്ടയാടാ ന്‍ പോകുമ്പോള്‍ ഇടയ്‌ക്കുള്ള വിനോദകേന്ദ്രമാ യിരുന്നു ഇവിടം. ഇപ്പോഴും അക്കാലത്തിന്റെ അവശിഷ്‌ടങ്ങള്‍ ഹൈറേഞ്ച്‌ ക്ലബില്‍ സൂക്ഷി ച്ചിട്ടുണ്ട്‌. പ ഴയതൊപ്പികളുള്‍പ്പെടെയുള്ളവ ഈ ക്ലബിലുണ്ട്‌,. ഇന്നും വളെര കാര്യമാ യി ത്തന്നെയാണ്‌ ക്ലബ്‌ പരിരക്ഷിക്കു ന്നത്‌.
ഇതിനോടു ചേര്‍ന്നാണ്‌ ഏറെ പഴക്കമുള്ള ഗോള്‍ഫ്‌ കോഴ്‌സ്‌. മുന്‍പ്‌ വെള്ളക്കാര്‍ക്കുമാത്ര മേ ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കാന്‍ അനുവാ ദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തേയിലത്തോ ട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍മാത്രം ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കുന്നു. വെള്ളക്കാര്‍ ഇന്ത്യ വിട്ടിട്ട്‌ അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും മൂന്നാര്‍ ഇംഗ്ലീഷ്‌ പാ രമ്പര്യം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. സഞ്ചാരികള്‍ക്ക്‌ ഏറെ കൗതുകങ്ങള്‍ സമ്മാ നിക്കുന്നതാണ്‌ ഗോള്‍ഫ്‌ കോഴ്‌സും ഹൈറേഞ്ച്‌ ക്ലബും.ഒപ്പം മൂന്നാറിന്റെ പരമ്പരാഗത വിനോ ദകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമും ടോപ്‌ സ്റ്റേഷ നും സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥ ലങ്ങളാണ്‌.
മൂന്നാറിലെ ഏറെ പഴക്കമുള്ള വില്‌പന വ സ്‌തുക്കളാണ്‌ ചോളവും കാരറ്റും. ചുട്ട ചോളം വില്‍ക്കുന്ന നിരവധി കച്ചവടക്കാരെ മൂന്നാറി ന്റെ വഴിയോരങ്ങളില്‍ കാണാം. വിള വെടു ത്താലുടന്‍ കാരറ്റ്‌ ചെടിയുടെ തണ്ടോടെ വില്‍ ക്കുന്ന നിരവധി കച്ചവടക്കാര്‍ മൂന്നാറിന്റെ പരി സരങ്ങളിലുണ്ട്‌. അതാകട്ടെ വളരെ വില ക്കുറവിലും. മൂന്നാ റിന്റെ പരിസരത്തുള്ള ഗ്രാമ ങ്ങളിലും മറയൂര്‍, കാന്തല്ലൂര്‍ മുതലായ സ്ഥല ങ്ങളിലുമാണ്‌ കാരറ്റ്‌ നന്നായി വിളയുന്നത്‌. കാലം തളംകെട്ടി നില്‍ക്കുന്ന മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌ പ്രകൃതിയുടെ ഏറ്റവും ലാവണ്യമാര്‍ന്ന ഭാവങ്ങളാണ്‌.
ചിത്രങ്ങള്‍: സി.കെ. രാജേഷ്‌കുമാര്‍,
അഭിലാഷ്‌ തോമസ്‌

Sunday, August 16, 2009

ഡ്രൈവിംഗ്‌ സ്‌കൂള്‍ ഓടുന്നു പുസ്‌തകങ്ങളുമായി



നാട്ടുകാരില്‍ വായനശീലം വളര്‍ത്താനുള്ള ശ്രമമാണു 'നാട്ടുവെളിച്ചം` പ്രതാപന്‍ ഇരുപത്തഞ്ചോളം വര്‍ഷമായി ചെയ്യുന്നത്‌. കിട്ടിയ സര്‍ക്കാര്‍ ജോലി ഇതിനായി ഉപേക്ഷിച്ചു. ഇപ്പോള്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തുന്നു. ഈ കാറിന്റെ ഒരു പ്രയോജനം വായനക്കാര്‍ക്കു പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നതാണ്‌- സൗജന്യമായി.




1985നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്കടുത്തുള്ള പട്ടണക്കാട്‌ ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഗ്രാമോത്സവം പരിപാടി നടക്കുന്നു. സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍ ഗ്രന്ഥശാലാസംഘം സ്ഥാപകന്‍ പി.എന്‍. പണിക്കര്‍. മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനിറങ്ങിയ പ്രീഡിഗ്രി വിദ്യാര്‍ഥി പ്രതാപന്‍ സ്‌കൂളിനു മുന്നിലെ ആള്‍ക്കൂട്ടം കണ്ട്‌ അവിടെയെത്തി. പൊതുസമ്മേളനമാണെന്നറിഞ്ഞപ്പോള്‍ താത്‌പര്യമായി. പി.എന്‍. പണിക്കരുടെ പ്രസംഗമാണ്‌ . പുസ്‌തക വായനയില്‍ താല്‍പര്യമുള്ള പ്രതാപന്‍ പ്രസംഗം ശ്രദ്ധയോടെ കേട്ടു. ``അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച്‌ രാഷ്‌ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്‌പര്യമുള്ള യുവാക്കളെ ക്ഷണിക്കുന്നു. അവര്‍ ധനമോഹം ഇല്ലാത്തവരായിരിക്കണം, സ്‌ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരായിരിക്കരുത്‌. സാമൂഹിക സേവനത്തില്‍ തത്‌പരരായിരിക്കണം. അക്ഷരങ്ങളുടെ ലോകത്ത്‌ ജീവിക്കുകയെന്നതാണ്‌ ഇവര്‍ക്കുള്ള പ്രതിഫലം'' എന്ന പണിക്കരുടെ വാക്കുകള്‍ പ്രതാപനെ പ്രത്യേകം ആകര്‍ഷിച്ചു.
യോഗം കഴിഞ്ഞ്‌ വീട്ടിലെത്തിയ പ്രതാപന്‍ രാത്രി ചിന്തയിലാണ്ടു. പി.എന്‍. പണിക്കരുടെ ക്ഷണം മനസില്‍ വന്നലയ്‌ക്കുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ട ആലോചനയ്‌ക്കൊടുവില്‍ പ്രതാപന്‍ രാവിലെ ഉണര്‍ന്നത്‌ പുതിയൊരു നിയോഗവുമായാണ്‌ . `നാട്ടുവെളിച്ചം പ്രതാപ'നെന്ന സാമൂഹിക സാക്ഷരതാ പ്രവര്‍ത്തകന്റെ തുടക്കം അവിടെയാണ്‌ . നാട്ടുകാരുടെ ഉള്‍ക്കണ്ണുകള്‍ക്കു വെളിച്ചം പകരാനുള്ള പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ രജതജൂബിലി വര്‍ഷത്തിലേക്കു കടക്കുന്നു.
പട്ടണക്കാട്‌ സ്‌കൂളിലെ പ്രസംഗം പ്രതാപന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അന്നു തീരുമാനിച്ചതാണ്‌ അറിവിന്റെ വെളിച്ചം പകരുന്നതിലൂടെ രാഷ്‌ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുകയെന്നത്‌. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള ആഗ്രഹം അന്നത്തെ അരൂര്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന കനകം കൃഷ്‌ണപിള്ള വഴി പി.എന്‍. പണിക്കരെ അറിയിച്ചപ്പോള്‍ ഒരെടുത്തുചാട്ടത്തില്‍ നിന്നു പ്രതാപനെ പിന്തിരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ ചാപല്യമോ എന്ന സംശയത്തോടെയാണ്‌ പണിക്കര്‍ പ്രതാപന്റെ അഭിനിവേശത്തെ വീക്ഷിച്ചത്‌. എന്നാല്‍ പ്രതാ പന്റെ ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും മനസിലാക്കിയതോടെ പണിക്കര്‍ ആ യുവാവിനെ ഒപ്പംകൂട്ടി.
പ്രതാപന്റെ സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ തുടക്കം അട്ടപ്പാടി, അഗളി പ്രദേശങ്ങളിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. പിന്നീടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു ഗ്രാമങ്ങളില്‍ പ്രതാപന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. പണിക്കരോടൊപ്പം, അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം പോയി സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ഊര്‍ജസ്വലമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേയാണ്‌ ആകസ്‌മികമായി പി.എന്‍. പണിക്കരുടെ വേര്‍പാട്‌. അദ്ദേഹത്തിന്റെ മരണശേഷം പ്രതാപന്റെ ജീവിതത്തില്‍ ആകെ ശൂന്യതയായി. മുന്നില്‍ നിന്നു നയിക്കാനാരുമില്ലാത്ത അവസ്ഥ. വീട്ടിലാണെങ്കില്‍ കടുത്ത സാമ്പത്തികഞെരുക്കം. ജീവിക്കാന്‍ പ്രത്യേകിച്ച്‌ വരുമാനമൊന്നുമില്ല. ഇതിനിടയില്‍ പ്രതാപന്‌ മുനിസിപ്പല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. പക്ഷേ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കം വരുമെന്നുകണ്ടപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ്‌ മുന്‍പു പഠിച്ച ഡ്രൈവിംഗ്‌ ഉപജീവനമാര്‍ഗമാക്കാമെന്നു തോന്നിയത്‌. പ്രതാപന്‍ ചേര്‍ത്തലയിലുള്ള കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളില്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കാന്‍ തുടങ്ങി. വായനയ്‌ക്കും സാക്ഷരതാ പ്രവര്‍ത്തനത്തിനും ഒപ്പം കൊണ്ടുപോകാവുന്ന ജോലി. പത്തുവര്‍ഷത്തോളം ഇതു തുടര്‍ന്നു. രണ്ടുവര്‍ഷം മുന്‍പ്‌ പ്രതാപന്‍ സ്വന്തമായി ഡ്രൈവിംഗ്‌ സ്‌കൂള്‍ ആരംഭിച്ചു. അതിനു സഹായം നല്‌കിയത്‌ കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളിന്റെ ഉടമതന്നെ. സാധാരണയായി ഒരുഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമ മറ്റൊരാള്‍ ഇതേ രംഗത്തു വരുന്നത്‌ പ്രോത്സാഹിപ്പിക്കില്ലെങ്കിലും പ്രതാപന്റെ സാമൂഹിക സേവന സന്നദ്ധതയും സത്യസന്ധതയും അറിയാവുന്ന പഴയ ബോസ്‌ സഹായിക്കു കയായിരുന്നു. നാട്ടുവെളിച്ചം പ്രതാപന്‍ എന്നറിയപ്പെട്ടിരുന്ന പ്രതാപന്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്‌ `നാട്ടുവെളിച്ചം' എന്നുതന്നെ പേരു നല്‌കി. പ്രതാപന്‌ ഈ പേരു ലഭിക്കാന്‍ കാരണമുണ്ട.്‌ 1990 കാലത്ത്‌ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ `നാട്ടുവെളിച്ച'മെന്നപേരില്‍ ഒരു ചുമര്‍പത്രിക ഇറക്കിയിരുന്നു. ഇത്‌ ഈ പ്രദേശത്തു കൊണ്ടുനടന്ന്‌ ചുമരുകളില്‍ ഒട്ടിക്കുന്ന ജോലി പ്രതാപനായിരുന്നു ചെയ്‌തിരുന്നത്‌. ക്രമേണ വി. പ്രതാപന്‍ നാട്ടുവെളിച്ചം പ്രതാപനായി അറിയപ്പെട്ടു തുടങ്ങി. പ്രതാപന്‍ പുതിയ പേര്‌ അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്‌തു.
അക്ഷരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുകയും വായനയുടെ വ്യാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രതാപന്റെ പരിശ്രമങ്ങള്‍ ചേര്‍ത്തലക്കാരില്‍ പലര്‍ക്കും നിത്യകാഴ്‌ചയാണ്‌. എറണാകുളം ചേര്‍ത്തല ദേശീയ പാതയില്‍ കളവംകോടിനു സമീപമുള്ള രണ്ടുമുറി കെട്ടിടമാണു പ്രതാപന്റെ വീടും പ്രവര്‍ത്തന കേന്ദ്രവും. റോഡരികില്‍ എല്ലാവര്‍ക്കും സ്വാഗതതമോതി `നാട്ടുവെളിച്ച'മെന്ന ബോര്‍ഡുണ്ട്‌. വീടിനുളളില്‍ കടന്നാല്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത്‌ പി.എന്‍. പണിക്കരുടെ ചിത്രവും അതിനുതാഴെയായി `വായിച്ചു വളരുക' `നാമൊന്ന്‌' എന്നിങ്ങനെയുള്ള പണിക്കര്‍ വാക്യങ്ങളുമാണ്‌. ഷെല്‍ഫില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്‌തകങ്ങള്‍. നോവലുകളും കഥകളും കവിതകളും ലേഖനസമാഹാരങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ഈ പുസ്‌തക ശേഖരത്തിലുണ്ട്‌. രണ്ടു മുറിമാത്രമുള്ള വീടിന്റെ ഒരു മുറിയുടെ നല്ലൊരുഭാഗവും പുസ്‌തകങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഇതുതന്നെ ഡ്രൈവിംഗ്‌സ്‌കൂളിന്റെ ഓഫീസും.
ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നു പുസ്‌തകങ്ങള്‍ വായിക്കാം. ഇപ്പോള്‍ നിരവധിപ്പേര്‍ ഇവിടെ പുസ്‌തകം വായി ക്കാനെത്തുന്നുണ്ട്‌. പുസ്‌തകങ്ങള്‍ വായിക്കാന്‍ കൊടുത്തുവിടുന്നുമുണ്ട്‌. എല്ലാം സൗജന്യം. പക്ഷേ രണ്ടു ദിവസത്തേക്കു മാത്രമേ പുസ്‌തകങ്ങള്‍ കൊടുത്തുവിടുകയുള്ളൂ. കൂടുതല്‍ ദിവസത്തേക്കു പുസ്‌തകങ്ങള്‍ കൊടുത്തുവിട്ടാല്‍ നഷ്‌ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പ്രതാപന്‍ പറയുന്നു. തന്റെ പക്കല്‍ നിന്നു പുസ്‌തകങ്ങള്‍ വായിക്കാനെടുത്ത ആരും തന്നെ അവ തിരിച്ചുതരാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകമാത്രമല്ല കഴിയുന്നത്ര പുസ്‌തകങ്ങള്‍ വായിക്കുകയെന്നതും പ്രതാപന്റെ ശീലമാണ്‌. രാവിലെയും വൈകിട്ടും ഓരോ മണിക്കൂറെങ്കിലും പുസ്‌തകവായനയ്‌ക്കു മാറ്റിവയ്‌ക്കും.
തന്റെ ഡ്രൈവിംഗ്‌ സ്‌കൂളില്‍ പഠനത്തിനെത്തുന്നവര്‍ക്ക്‌ ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനു മുന്‍പ്‌ വായനയുടെ മഹത്ത്വത്തെക്കുറിച്ചാവും പ്രതാപന്‍ സംസാരിക്കുന്നത്‌. ഡ്രൈവിംഗ്‌ പഠിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ പുസ്‌തകങ്ങളുടെ ഉറ്റ കൂട്ടുകാരായി മാറിയിട്ടുണ്ട്‌.
ലൈബ്രറിയില്‍ പോകാന്‍ സമയമില്ലെന്നുപറഞ്ഞ്‌ വായനയെ മറക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ പുസ്‌കങ്ങള്‍ എത്തിച്ചു കൊടുക്കാനും തുടങ്ങിയിരിക്കുന്നു പ്രതാപന്‍. കമ്പനികളിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക്‌ പതിവായും വ്യാപകമായും പുസ്‌തകങ്ങള്‍ എത്തിച്ചു നല്‌കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്റെ വാഹനത്തിലാണു പുസ്‌തകങ്ങള്‍ വായനക്കാര്‍ക്ക്‌ എത്തിക്കുന്നത്‌. തൊഴിലാളികള്‍ക്കും മറ്റും സൗജന്യമായി പുസ്‌തകങ്ങള്‍ ഇങ്ങനെ ലഭ്യമാക്കുന്നതിലൂടെ ഒരു വായനാ വിപ്ലവം തന്നെസൃഷ്‌ടിക്കാനാകുമെന്നു പ്രതാപന്‍ വിശ്വസിക്കുന്നു. തന്റെ ഈ പുതിയ പരിപാടിവഴി നിരവധിപ്പേര്‍ പുസ്‌തകവായനയിലേക്കു തിരിഞ്ഞിട്ടുണ്ടെന്നു പ്രതാപന്‍ പറഞ്ഞു. മറ്റൊരു വാഹനം നിറയെ പുസ്‌തകങ്ങള്‍ നിറച്ച്‌ വായനക്കാര്‍ക്കെത്തിക്കാനുള്ള ശ്രമത്തിലാണ്‌ പ്രതാപനിപ്പോള്‍.
പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി നിരവധിപ്പേരെത്തുന്നുണ്ട്‌. ഇതില്‍ ഡോക്‌ടര്‍മാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്‌. തനിക്കു പിന്തുണയുമായി എത്തുന്നവരോട്‌ പ്രതാപനുള്ള അഭ്യര്‍ഥന ഒന്നുമാത്രം. കഴിയുമെങ്കില്‍ ഒരു പുസ്‌തകമെങ്കിലും വാങ്ങി നല്‌കുക. പ്രതാപന്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും പുസ്‌തകങ്ങളായി മാത്രമാണ.്‌ ഇത്തരത്തില്‍ ലഭിക്കുന്ന പുസ്‌തകങ്ങളെല്ലാം നിരവധി വായനക്കാരില്‍ എത്തുന്നു.
സാമൂഹിക സാക്ഷരതാ രംഗത്തുമാത്രം തന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കാന്‍ പ്രതാപന്‍ തയാറല്ല. നാടിന്റെ ഏതാവശ്യത്തിനും മുന്നിലിറങ്ങാന്‍ നാട്ടുകാര്‍ക്കൊപ്പം ഇദ്ദേഹവുമുണ്ട്‌. പ്രതാപന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ മൂന്നു തവണ പ്രതാപനു ലഭിച്ചു. സാമൂഹിക നീതി പ്രവര്‍ത്തനത്തിനുള്ള കാന്‍ഫെഡ്‌ അവാര്‍ഡ്‌, ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ ഭാര്യ ശാരദാ കൃഷ്‌ണയ്യരുടെ പേരിലുള്ള അവാര്‍ഡ്‌, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റിയുടെ വിജയരത്തന്‍ പുരസ്‌കാരം എന്നിവ.
സ്‌ത്രീധനരഹിത വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൂടിയാണ്‌ പ്രതാപന്‍. തന്റെ ജീവിതത്തില്‍ ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അയല്‍വാസിയായ സിനിമോളെ പ്രതാപന്‍ ജീവിതസഖിയാക്കിയത്‌. ഡ്രൈവിംഗ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും പ്രതാപന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും കൈത്താങ്ങായി സിനിമോളുണ്ട്‌. മക്കള്‍: യദുകൃഷ്‌ണന്‍, ശ്രീലക്ഷ്‌മി.
ചിത്രങ്ങള്‍: പി.ജി. രവികുമാര്‍

Sunday, July 5, 2009

സ്‌റ്റെതസ്‌കോപ്പും പെയിന്റിംഗ്‌ ബ്രഷും




ഡോ.ജയിംസ്‌ ചിത്ര രചനയില്‍
തിരക്കേറിയ ഇ.എന്‍.ടി. സ്‌പെഷലിസ്റ്റാണു ഡോ. ടി.സി. ജയിംസ്‌. പക്ഷേ ഗൗരവപൂര്‍ണമായ ചിത്രരചനയ്‌ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. ആയിരത്തോളം രചനകളുടെ പ്രദര്‍ശനത്തിന്‌ ഒരുങ്ങുകയാണദ്ദേഹം.

രാവിലെ മുതല്‍ വൈകുവോളം തിരക്കിട്ട്‌ രോഗികളെ പരിശോധിക്കുന്ന ഒരു ഡോക്‌ടറുടെ ദിനചര്യയും മനസും കലോപാസനയ്‌ക്കു യോജിച്ചതാവില്ല എന്നതാണു പൊതുവേയുള്ള ധാരണ.അവര്‍ക്കുമാകാം കലോപാസന എന്നു സമ്മതിക്കുന്നവര്‍തന്നെ സംഗീതം പോലെയുള്ള കലകളുമായാണ്‌ അവരെ ബന്ധിപ്പിക്കാന്‍ തയാറാവുക.അധികം സമയം വിഴുങ്ങാത്ത കലകള്‍.
എന്നാല്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്‌ധനായ ഡോക്‌ടര്‍ ടി.സി. ജയിംസിന്റെ കലാസപര്യ വര്‍ണക്കൂട്ടുകളുടെ ലോകത്താണ്‌ .സ്റ്റെതസ്‌കോപ്പും ഓട്ടോസ്‌കോപ്പുമൊക്ക താഴെവച്ചുക ഴിഞ്ഞാല്‍ അദ്ദേഹം പാലറ്റും ബ്രഷും എടുക്കുന്നു. വിസ്‌മയകരമായ ചാതുരിയോടെ കാന്‍വാസില്‍ രചനകള്‍ നടത്തുന്നു. ആരില്‍നിന്നും ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെന്ന താണ്‌ ഈ ചിത്രകാരന്റെ മറ്റൊരു പ്രത്യേകത.
സ്‌കൂള്‍ പഠനകാലംമുതല്‍ ചിത്രരചനയിലും പെയിന്റംഗിലും താല്‍പര്യമുണ്ടാ യിരുന്ന ജയിംസ്‌ എത്തിയത്‌ വൈദ്യശാ സ്‌ത്രത്തി ന്റെ ലോകത്താണ്‌. മെഡിക്കല്‍ പഠനത്തിനായി പൂനാ മെഡിക്കല്‍ കോളജിലെത്തിയതാണ്‌ ജയിംസിലെ ഉറങ്ങിക്കിടന്ന ചിത്രകാരനെ വീണ്ടുമുണര്‍ത്തിയത്‌. മെഡിക്കല്‍ കോളജിനു സമീപമുള്ള കടകളില്‍ വരയ്‌ക്കുന്നതിനുള്ള ഉപകരണങ്ങളും ചായക്കൂട്ടുകളും സുലഭമായി രുന്നു.ഇവ വാങ്ങിയാണ്‌ ഡോക്‌ടര്‍ വീണ്ടും വരയുടെ ലോകത്ത്‌ സജീവമായത്‌. പിന്നീട്‌ ഡോക്‌ടറായി വിവിധ സ്ഥലങ്ങളിലെത്തിയപ്പോഴെല്ലാം വരയെയും ഒപ്പം കൊണ്ടുനടന്നു. മെഡിക്കല്‍ ഗ്രന്ഥങ്ങളോടൊപ്പം പെയിന്റിംഗുകളെപ്പറ്റിയുള്ള പുസ്‌തകങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു.
ഡോക്‌ടറുടെ ജോലി അദ്ദേഹത്തിനു തൊഴിലും ആത്മസമര്‍പ്പണം ചെയ്‌ത സേവനവുമാണ്‌.എന്നാല്‍ ആത്മാവിഷ്‌കാരം തനിക്കു സാധ്യമാകുന്നതു ചിത്രരചനയിലൂടെയാണെന്ന്‌ അദ്ദേഹം പറയുന്നു. ജോലിക്കിടയിലും യാത്രകളിലും ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലും മനസില്‍ കടന്നുവരുന്ന രൂപങ്ങളും രംഗങ്ങളും നിറങ്ങളില്‍പൂണ്ടാണ്‌ ആ മനസില്‍ പതിയുന്നത്‌.അവയെ കാന്‍വാസില്‍ പകര്‍ത്തുവോളം ആ മാനസികബിംബങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. മനസില്‍ നിന്നു ബ്രഷിലൂടെ കാന്‍വാസില്‍ ദൃശീഭവിപ്പിക്കുമ്പോള്‍ ആത്മസംതൃപ്‌തിയടയുകയും ചെയ്യുന്നു.
തിമിര്‍ത്തുപെയ്യുന്ന മഴയും അക്ഷമയുടെ മുഖമുദ്രയുള്ള യാത്രക്കാരും പ്രകൃതിയുടെ ദാനങ്ങളായ കാര്‍ഷികോതപ്‌ന്നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പെയിന്റംിഗുകള്‍ക്കു വിഷയങ്ങളാകുന്നു. ഇടുക്കി ജില്ലക്കാരനായതിനാല്‍ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഡോക്‌ടര്‍ ജയിംസിന്റെ രചനകളില്‍ പ്രാമുഖ്യം കണ്ടെത്തുന്നുണ്ട്‌. ഛായാചിത്രങ്ങളും ധാരാളം. വാന്‍ഗ്വോയുടെ ആരാധകനായ ഈ ചിത്രകാരന്റെ സൃഷ്‌ടികളില്‍ വാന്‍ഗ്വോയുടെ ഛായാചിത്രം ഉള്‍പ്പെട്ടതു സ്വാഭാവികം. സെന്റ്‌ ജോണ്‍ ഓഫ്‌ ഗോഡ്‌, അല്‍ഫോന്‍സാമ്മ തുടങ്ങിയവരുടെ ചിത്രങ്ങള്‍. കൂടാതെ ഈയിടെ അന്തരിച്ച മാധവിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ ചിത്രങ്ങളുമുള്‍പ്പെടെ ആയിരത്തോളം രചനകള്‍. പെയിന്റിംഗിനെപ്പറ്റി ഇന്ത്യയിലും വിദേശത്തും ലഭ്യമായ ഒട്ടുമിക്ക പുസ്‌തകങ്ങളും ഡോക്‌ടര്‍ ജയിംസിന്റെ ശേഖരത്തിലുണ്ട്‌.
പെയിന്റിംഗ്‌ എന്നത്‌ തനിക്കു ഹോബിയെന്നതി ലുപരി ആത്മാവിഷ്‌കാര ത്തിന്റെ അനുഭവമാണെന്ന്‌ ഡോക്‌ടര്‍ ജയിംസ്‌ പറയുന്നു. അദ്ദേഹത്തിന്റെ വീട്‌ പെയിന്റിംഗുകളുടെ ഒരു ഗാലറിയാണെന്നു പറയാം. ``ജോലിയിലും ജീവിതത്തിലുമുള്ള ടെന്‍ഷനുകളെല്ലാം മറക്കുന്നത്‌ പെയിന്റിംഗിന്റെ ലോകത്തെത്തുമ്പോഴാണ്‌.ഇത്‌ എന്നെ ഏറെ ആഹ്ലാദിപ്പിക്കുകയും ഒപ്പം എനിക്ക്‌ ആത്മസംതൃപ്‌തി നല്‌കുകയും ചെയ്യുന്നു. എത്ര ടെന്‍ഷന
ടിച്ചു ജോലിചെയ്‌താലും അതിന്റെയെല്ലാം പ്രശ്‌നങ്ങള്‍ പെയിന്റിംഗിന്റെ ലോകത്തു പ്രവേശിക്കുമ്പോള്‍ അവസാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ചകളിലും ഒഴിവുദിവസങ്ങളിലും സാധാരണ ദിവസങ്ങളിലെ രാത്രികളിലുമാണ്‌ ഡോ. ജയിംസ്‌ പെയിന്റിംഗിനു സമയം കണ്ടെത്തുന്നത്‌.വീടിന്റെ ഒരു മുറി തന്നെ സ്റ്റുഡിയോ.അവിടെ പൂര്‍ത്തിയായതും വരച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി പെയിന്റംിഗുകള്‍. പല സമയങ്ങളിലായി മനസില്‍ വിരിയുന്ന ഭാവങ്ങള്‍ക്കു ഭാവം പകരുകയാണു താന്‍ ചെയ്യുന്നതെന്നു ഡോക്‌ടര്‍ പറയുന്നു.റിയലിസ്റ്റിക്‌ രചനകളാണ്‌ ഏറെയുമെങ്കിലും വ്യത്യസ്‌ത സങ്കേതങ്ങള്‍ പരീക്ഷിക്കാറുണ്ട്‌.ചിത്രകലയെ അഗാധമായി സ്‌നേഹിക്കുന്നുവെങ്കിലും ചിത്രചന വൈദ്യസേവനത്തെ ബാധിക്കാന്‍ അനുവദിക്കില്ല.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ നടന്ന നേഴ്‌സിംഗ്‌ ഫെസ്റ്റിവലില്‍ ഡോ. ജയിംസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡോക്‌ടര്‍മാരുടെ കോണ്‍ഫറന്‍സുകളിലും ചിത്രപ്രദര്‍ശനം നടത്താറുണ്ട്‌. വരച്ച പെയിന്റിംഗുകളെല്ലാം സമാഹരിച്ച്‌ കൂടുതല്‍ വിപുലമായ രീതിയില്‍ ഒരു പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ഡോ. ജയിംസ്‌.കലാസപര്യയില്‍ ഭാര്യ സുജയില്‍ നിന്നു ലഭിക്കുന്ന പ്രോത്സാഹനം ഇദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ഏക മകന്‍ ഡെറി.
ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം